Asianet News MalayalamAsianet News Malayalam

സിംബാബ്‌വെ പര്യടനത്തിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി, യുവതാരത്തിന് പരിക്ക്

വോഴ്സ്റ്റെര്‍ഷെയറിനെതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ സുന്ദര്‍ തോളിടിച്ച് വീഴുകയായിരുന്നു. സുന്ദറിന്‍റെ പരിക്ക് എത്രമാത്രം ഗൗരവമുള്ളതാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഓഗസ്റ്റ് 18 മുതല്‍ സിംബാബ്‌വെക്കെതിരെ തുടങ്ങുന്ന മൂന്ന് മത്സരങ്ങള്‍ അടങ്ങിയ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ സുന്ദറിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓപ്പണര്‍ ശിഖര്‍ ധവാനാണ് ടീമിനെ നയിക്കുന്നത്. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്.

Huge Setback for India, Washington Sundar injures ahead of Zimbabwe tour
Author
London, First Published Aug 11, 2022, 6:11 PM IST

മുംബൈ: സിംബാബ്‌വെക്കിതിരായ ഏകദിന പരമ്പരക്കൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടിയായി യുവതാരത്തിന്‍റെ പരിക്ക്. പരിക്കുമൂലം നീണ്ട ഇവേളക്കുശേഷം ഇന്ത്യന്‍ ഏകദിന ടീമില്‍ തിരിച്ചെത്തിയ ഓഫ് സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദറിനാണ് വീണ്ടും പരിക്കേറ്റത്. കൗണ്ടി ക്രിക്കറ്റില്‍ റോയല്‍ വണ്‍ഡേ കപ്പില്‍ ലങ്കാഷെയറിനായി മത്സരിക്കുന്ന സുന്ദറിന്‍റെ തോളിനാണ് ഫീല്‍ഡിംഗിനിടെ പരിക്കേറ്റതെന്ന് ലങ്കാഷെയര്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി.

വോഴ്സ്റ്റെര്‍ഷെയറിനെതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ സുന്ദര്‍ തോളിടിച്ച് വീഴുകയായിരുന്നു. സുന്ദറിന്‍റെ പരിക്ക് എത്രമാത്രം ഗൗരവമുള്ളതാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഓഗസ്റ്റ് 18 മുതല്‍ സിംബാബ്‌വെക്കെതിരെ തുടങ്ങുന്ന മൂന്ന് മത്സരങ്ങള്‍ അടങ്ങിയ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ സുന്ദറിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓപ്പണര്‍ ശിഖര്‍ ധവാനാണ് ടീമിനെ നയിക്കുന്നത്. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്.

റാഷിദ് മുതല്‍ റബാഡ വരെ, ലേലത്തിന് മുമ്പെ വമ്പന്‍ താരങ്ങളെ ടീമിലെത്തിച്ച് എംഐ കേപ്ടൗണ്‍

പരിക്കുമൂലം കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പ് നഷ്ടമായ സുന്ദറിന് ഈ വര്‍ഷം നടന്ന ഐപിഎല്ലിലെ ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായിരുന്നു. പിന്നീട് കൗണ്ടി ചാമ്പ്യന്‍ഷിപ്പിലൂടെയാണ് സുന്ദര്‍ മത്സര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. കൗണ്ടി ക്രിക്കറ്റില്‍ ലങ്കാഷെയറിനായി കളിച്ച ആദ്യ രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ എട്ട് വിക്കറ്റ് വീഴ്ത്തി സുന്ദര്‍ തിളങ്ങിയിരുന്നു.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് സുന്ദര്‍ അവസാനമായി ഇന്ത്യക്കായി ഏകദിന ക്രിക്കറ്റില്‍ പന്തെറിഞ്ഞത്.പിന്നീട് ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ടീമിന്‍റെ ഭാഗമായെങ്കിലും വിരലിനേറ്റ പരിക്കിനെത്തുടര്‍ന്ന് ഒമ്പത് മത്സരങ്ങളില്‍ മാത്രമെ കളിക്കാനായുള്ളു. ലങ്കാഷെയറിനായി റോയല്‍ വണ്‍ഡേ കപ്പില്‍ മൂന്ന് മത്സരങ്ങളിലും സുന്ദര്‍ മത്സരിച്ചിരുന്നു.

'ജാവലിനില്‍ നദീം തകര്‍ത്ത് ആശിഷ് നെഹ്റയെ'; പാക് രാഷ്ട്രീയ നിരീക്ഷന് പിണഞ്ഞത് വന്‍ അബദ്ധം, പരിഹസിച്ച് സെവാഗ്

കഴിഞ്ഞവര്‍ഷം നടന്ന ടി20 ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പായിരുന്ന സുന്ദറിന് ഐപിഎല്ലിനിടെ പരിക്കേറ്റത് തിരിച്ചടിയായിരുന്നു. തുടര്‍ന്ന് സുന്ദറിന് പകരം ആര്‍ അശ്വിനാണ് ഇന്ത്യക്കായി ടി20 ലോകകപ്പില്‍ ഓഫ് സ്പിന്നറായി കളിച്ചത്.

സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: Shikhar Dhawan (Captain), Ruturaj Gaikwad, Shubman Gill, Deepak Hooda, Rahul Tripathi, Ishan Kishan (wicket-keeper), Sanju Samson (wicket-keeper), Washington Sundar, Shardul Thakur, Kuldeep Yadav, Axar Patel, Avesh Khan, Prasidh Krishna, Mohd Siraj, Deepak Chahar.

Latest Videos
Follow Us:
Download App:
  • android
  • ios