
സതാംപ്ടണ്‍: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കായി അരങ്ങേറിയ അർഷദീപ് സിങിന് അപൂർവ റെക്കോർഡ്. ടി20 ക്രിക്കറ്റില്‍ അരങ്ങേറ്റത്തിലെ ആദ്യ ഓവർ തന്നെ മെയ്ഡിൻ ഓവർ എറിയുന്ന ആദ്യ ഇന്ത്യൻ ബൗളറായി അർഷദീപ് സിങ്. 2006ൽ അജിത് അഗാർക്കറും വനിതാ ട്വന്‍റി 20യിൽ ജുലൻ ഗോസ്വാമിയും മുൻപ് അരങ്ങേറ്റ മത്സരത്തിൽ മെയ്ഡിൻ ഓവർ എറിഞ്ഞിട്ടുണ്ട്.
16 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ താരം അരങ്ങേറ്റത്തിൽ മെയ്ഡിൻ ഓവർ എറിയുന്നത്. ഭുവനേശ്വമാര്‍ കുമാറിനൊപ്പം ന്യൂബോള്‍ പങ്കിട്ട അര്‍ഷദീപ് സ്വിംഗ് കൊണ്ടും കൃത്യതകൊണ്ടും പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ആരൊക്കെ തിരിച്ചെത്തിയാലും രണ്ടാം ടി20യില്‍ കാര്യമായ മാറ്റം ഇലവനില്‍ കാണില്ല: സഹീർ ഖാന്‍
മത്സരത്തിൽ 3.3 ഓവറില്‍ 18 റൺസിന് രണ്ട് വിക്കറ്റ് സ്വന്തമാക്കിയ അർഷദീപ് ഇന്ത്യന്‍ വിജയത്തിൽ നിർണായക സംഭാവന നല്‍കുകയും ചെയ്തു. മത്സരത്തിന് മുമ്പ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് അര്‍ഷദീപ് ഇന്ത്യന്‍ ക്യാപ് സ്വീകരിച്ചത്. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനായി നടത്തിയ മികച്ച പ്രകടനമാണ് അര്‍ഷദീപിനെ ഇന്ത്യന്‍ ടീമിലെത്തിച്ചത്.
വിക്കറ്റ് വേട്ടയില്‍ മുന്നിലത്തിയില്ലെങ്കിലും കൃത്യത കൊണ്ടും ഡെത്ത് ഓവറില്‍ യോര്‍ക്കറുകള്‍ എറിയാനുള്ള മികവു കൊണ്ടും അര്‍ഷദീപ് ശ്രദ്ധിക്കപ്പെട്ടത്.