
ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്‌മാന്‍മാരില്‍ മുന്‍നിരയിലുള്ള താരമാണ് വിരേന്ദര്‍ സെവാഗ്. വ്യക്തിഗത സ്‌കോര്‍ 99 ല്‍ എത്തി നില്‍ക്കുമ്പോഴും സിക്‌സര്‍ അടിക്കാന്‍ ക്രീസ് വിട്ടിറങ്ങുന്ന വിരേന്ദര്‍ സെവാഗ്, തന്റെ അതേ ആക്രമണോത്സുകതയുള്ള പിന്‍ഗാമിയെ ഇന്ത്യന്‍ ക്രിക്കറ്റിന് സമ്മാനിച്ചിട്ടുണ്ട്. അണ്ടര്‍ 19 താരമായ ആര്യവീര്‍ സെവാഗ്.
അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ യു എ ഇക്കെതിരെ 168 പന്തുകളില്‍ 160 റണ്‍സടിച്ച ആര്യവീര്‍ സെവാഗ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ട്രെന്‍ഡിംഗാണ്. പതിനേഴ് ഫോറുകളും ഏഴ് സിക്‌സറുകളുമായി ഒരു ബിഗ് സെഞ്ച്വറി തന്നെയാണ് ആര്യവീര്‍ നേടിയത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സടിച്ച ഇന്ത്യ 70 റണ്‍സിന്റെ ജയം സ്വന്തമാക്കിയപ്പോള്‍ പ്ലെയര്‍ ഓഫ് ദ മാച്ച് ആര്യവീര്‍ സെവാഗ് ആയിരുന്നു.
ക്രീസിലെത്തിയപ്പോള്‍ തന്നെ ആര്യവീര്‍ ഒരു കാര്യം മനസില്‍ ഉറപ്പിച്ചിരുന്നു. 50 ഓവര്‍ ഇന്നിംഗ്‌സില്‍ 40 ഓവറും ക്രീസില്‍ നില്‍ക്കണം. ഡോട് ബോളുകള്‍ കാര്യമാക്കേണ്ടതില്ല. കൂടുതല്‍ നേരം ക്രീസില്‍ നില്‍ക്കുമ്പോള്‍ പാഴാക്കിയ പന്തുകളെല്ലാം റണ്‍സാക്കി മാറ്റാവുന്നതേയുള്ളൂ. വലിയൊരു സ്‌കോര്‍, വലിയൊരു സെഞ്ച്വറി തന്നെ ഇത്തവണ വേണം. വലിയൊരു ഇന്നിംഗ്‌സ് കളിച്ചു കൊണ്ട്, വലിയൊരു സെഞ്ച്വറി നേടാമെന്ന് പിതാവ് വിരേന്ദര്‍ സെവാഗിന് നല്‍കിയ വാക്ക് താന്‍ പാലിച്ചുവെന്ന് ആര്യവീര്‍ സെവാഗ് മത്സരശേഷം പറഞ്ഞു.
വിരാട് കോലിയെ ആരാധിക്കുന്ന ആര്യവീര്‍ സെവാഗ് ഇന്ത്യന്‍ ടീമിനായി തകര്‍പ്പന്‍ ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. ഏറ്റവും മികച്ച ബാറ്റര്‍ വിരാട് കോലിയാണെന്നാണ് ആര്യവീര്‍ പറയുക. അതേസമയം, വിരേന്ദര്‍ സെവാഗിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ബാറ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. തന്റെ പിതാവിന്റെ ഇഷ്ടതാരത്തെ കുറിച്ചും തന്റെ പ്രിയ താരത്തെ കുറിച്ചും ആര്യവീര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!