'ഗില്‍ സാങ്കേതികമായി മെച്ചപ്പെടേണ്ടതുണ്ട്'; സെന രാജ്യങ്ങളിലെ പരാജയങ്ങള്‍ക്ക് പിന്നാലെ മുന്നറിയിപ്പ്

Published : Nov 10, 2026, 02:50 PM IST
Shubman Gill

Synopsis

ലോക ഒന്നാം നമ്പ‍ര്‍ ഏകദിന ബാറ്ററായിട്ടും ന്യൂസിലൻഡ് പര്യടനത്തില്‍ മികച്ച തുടക്കം കണ്ടെത്താൻ ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിന് സാധിച്ചിരുന്നില്ല

ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ പേസിന് അനുകൂലമായ വിക്കറ്റുകളില്‍ മികവ് പുലര്‍ത്തണമെങ്കില്‍ ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്‍ സാങ്കേതികമായി മെച്ചപ്പെടേണ്ടതുണ്ടെന്ന് മുൻ ഇന്ത്യൻ താരം മുരളി കാര്‍‍ത്തിക്ക്.

ലോക ഒന്നാം നമ്പ‍ര്‍ ഏകദിന ബാറ്ററായിട്ടും ന്യൂസിലൻഡ് പര്യടനത്തില്‍ മികച്ച തുടക്കം കണ്ടെത്താൻ ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിന് സാധിച്ചിരുന്നില്ല. ഓക്ക്‌ലൻഡ് ഏകദിനത്തില്‍ 56 പന്തില്‍ 37 റണ്‍സായിരുന്നു വലം കയ്യൻ ബാറ്ററുടെ നേട്ടം. എന്നാല്‍ രണ്ടാം മത്സരത്തില്‍ ആദ്യ പന്തില്‍ തന്നെ പുറത്താകുകയും ചെയ്തു. ഏകദിന കരിയറിലെ താരത്തിന്റെ രണ്ടാം ഡക്കായിരുന്നു ഇത്.

ഏകദിനത്തില്‍ 73 മത്സരങ്ങളില്‍ നിന്ന് 11 സെഞ്ചുറികളുള്ള ഗില്ലിന്റെ സെന രാജ്യങ്ങളില്‍ ഇതുവരെ മൂന്നക്കം തൊടാൻ കഴിഞ്ഞിട്ടില്ല. ഓസ്ട്രേലിയയിലെ ഗില്ലിന്റെ ഏകദിന ശരാശരി 19 മാത്രമാണ്, ന്യൂസിലൻഡില്‍ 26.83. ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ ഒരു മത്സരം പോലും ഗില്‍ കളിച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ക്കൂടെയാണ് കാര്‍ത്തിക്കിന്റെ മുന്നറിയിപ്പ്.

"പേസിനെ തുണയ്ക്കുന്ന വിക്കറ്റുകളില്‍ ന്യൂബോള്‍ നേരിടുക എന്നത് വെല്ലുവിളി നിറഞ്ഞ ഒന്നാണ്. ഗില്‍ തന്റെ ശൈലിയിൽ സാങ്കേതികമായ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. അത് ഫൂട്ട്മൂവ്മെന്റിലാകാം, അല്ലെങ്കിൽ കൈകളുടെ അനായാസതയിലാകാം. വിരാട് കോഹ്‌ലിയെപ്പോലെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരങ്ങളെ ശ്രദ്ധിച്ചാല്‍ ഇത് വ്യക്തമാകും. അതിനാൽ, ഗില്‍ എത്രയും വേഗം തന്നെ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്," ക്രിക്ക്ബസിൽ സംസാരിക്കവെ കാർത്തിക് പറഞ്ഞു.

ഇതേ ചര്‍ച്ചയില്‍ ഗില്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് അമ്പട്ടി റായുഡുവും വ്യക്തമാക്കി.

“ന്യൂസിലൻഡ് ബൗളര്‍മാര്‍ക്കെതിരെ ഇന്ത്യൻ ബാറ്റര്‍മാരുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. അവ‍ര്‍ക്ക് മുകളില്‍ ആധിപത്യം സ്ഥാപിക്കാൻ സാധിച്ചിട്ടില്ല എന്ന് തന്നെ പറയാം. 2019ല്‍ ന്യൂസിലൻഡിലെത്തിയപ്പോള്‍ ഗില്‍ ശ്രമിച്ചിരുന്നത് പന്തിനെ പരമാവധി ഡൊമിനേറ്റ് ചെയ്യാനായിരുന്നു, പക്ഷേ, ഇത്തരം സാഹചര്യങ്ങളില്‍ അത് ബുദ്ധിമുട്ടായിരിക്കുമെന്ന് ഞങ്ങള്‍ക്ക് തോന്നിയിരുന്നു. എന്നാല്‍ അവിടെ നിന്ന് ഗില്‍ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. സത്യം പറഞ്ഞാല്‍ ഈ പര്യടനത്തില്‍ സാഹചര്യങ്ങള്‍ വളരെ മോശമായിരുന്നു. ബൗണ്‍സ് ഒരിക്കലും ഗില്ലിന് പ്രശ്നമല്ല, മറിച്ച് വിക്കറ്റിന്റെ സ്ഥിരതയില്ലായ്മയാണ് വെല്ലുവിളി,” റായുഡു പറഞ്ഞു.

ടെസ്റ്റ് പരമ്പരയ്ക്കുള്ള തയാറെടുപ്പിനായി ഗില്‍ അവസാന രണ്ട് ഏകദിന മത്സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കും. പകരം ശ്രേയസ് അയ്യരാണ് ഇന്ത്യയെ നയിക്കുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ആര്യവീര്‍ സെവാഗിന് വെടിക്കെട്ട് സെഞ്ചുറി, അണ്ടര്‍ 19 ഏഷ്യാ കപ്പിൽ യുഎഇക്കെതിരെ ഇന്ത്യക്ക് മികച്ച സ്കോര്‍
ജയിച്ചത് മഴ മാത്രം, ടോസ് കഴിഞ്ഞിട്ടും ഒറ്റ പന്തുപോലും എറിയാനായില്ല; ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ഏകദിനം ഉപേക്ഷിച്ചു