
അൽ അമാറത്ത്: അണ്ടര്‍ 19 ഏഷ്യാ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യക്കെതിരെ യുഎഇക്ക് 310 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍ ആര്യവീര്‍ സെവാഗിന്‍റെ വെടിക്കെട്ട് സെഞ്ചുറിയുടെയും വി കെ വിനീതിന്‍റെ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സെടുത്തു. 168 പന്തില്‍ 160 റണ്‍സടിച്ച ആര്യവീര്‍ സെവഗാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. വി കെ വിനീത് 69 പന്തില്‍ 67 റണ്‍സെടുത്തു. യുഎഇക്കായി നസീം ഖാന്‍ രണ്ട് വിക്കറ്റെടുത്തു.
കഴിഞ്ഞ മത്സരത്തില്‍ പാകിസ്ഥാനെതിരെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിനാല്‍ യുഎഇക്കെതിരെ കരുതലോടെയാണ് ഇന്ത്യ തുടങ്ങിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ആര്യവീറും ക്യാപ്റ്റൻ ലക്ഷ്യ രാജേഷ് റായ്ചന്ദാനിയും ചേര്‍ന്ന് 13.5 ഓവറില്‍ 62 റണ്‍സെടുത്തു. ആദ്യ റണ്ണെടുക്കാന്‍ 14 പന്തുകള്‍ നേരിട്ട ആര്യവീര്‍ പിന്നീട് തകര്‍ത്തടിച്ചു. പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 42 റണ്‍സടിച്ച ആര്യവീര്‍-ലക്ഷ്യ രാജേഷ് സഖ്യം ക്രീസില്‍ ഒന്നിച്ച വി കെ വിനീതുമൊത്ത് ആര്യവീര്‍ മികച്ച കൂട്ടുകെട്ടുയര്‍ത്തി. ഫോറും സിക്സും പറത്തി 69 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ആര്യവീര്‍ 131 പന്തിലാണ് സെഞ്ചുറിയിലെത്തിയത്. സെഞ്ചുറിക്ക് ശേഷം തകര്‍ത്തടിച്ച ആര്യവീര്‍ പിന്നീട് നേരിട്ട 37 പന്തില്‍ 60 റണ്‍സെടുത്ത് സ്കോറുയര്‍ത്തി. രണ്ടാം വിക്കറ്റില്‍ ആര്യവീര്‍-വിനീത് സഖ്യം 183 പന്തില്‍ 193 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യക്ക് വമ്പന്‍ സ്കോറിന് അടിത്തറയൊരുക്കി.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ഇന്ത്യൻ സ്കോര്‍ 255 റണ്‍സ് കടന്നതിന് പിന്നാലെ ആര്യവീര്‍ മടങ്ങി. 17 ഫോറും 7 സിക്സും അടങ്ങുന്നതാണ് ആര്യവീറിന്‍റെ ഇന്നിംഗ്സ്. അവസാന ഓവറുകളില്‍ സ്കോറുയര്‍ത്താനുള്ള ശ്രമത്തില്‍ വി കെ വിനീതും പുറത്തായി. മൂന്ന് ഫോറും മൂന്ന് സിക്സും പറത്തിയാണ് വി കെ വിനീത് 67 റണ്‍സടിച്ചത്. അവസാന ഓവറുകളില്‍ അന്‍വയ് ദ്രാവിഡ്(12), മണാല്‍ ചൗഹാന്‍(1), യഷ്‌വര്‍ധന്‍ ചൗഹാനും(17) പെട്ടെന്ന് മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. യുഎഇക്കായി നസീം ഖാന്‍ 48 റണ്‍സിന് 4 വിക്കറ്റെടുത്തു. ആദ്യ മത്സരത്തില്‍ നേപ്പാളിനെ തോല്‍പിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ പാകിസ്ഥാനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയിരുന്നു. സെമിയിലെത്തണമെങ്കില്‍ ഇന്ത്യക്ക് യുഎഇക്കെതിരെ ജയം അനിവാര്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!