ഹാമി‌ട്ടണിൽ മഴയുടെ കളി, നിര്‍ണായക ടോസ് ജയിച്ച് ഇന്ത്യ, ഓവറുകള്‍ വെട്ടിക്കുറച്ചു, ജയിച്ചാല്‍ പരമ്പര

Published : Nov 10, 2026, 09:24 AM IST
Shubman Gill, Rohit Sharma and Virat Kohli

Synopsis

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മഴ മൂലം മത്സരം 40 ഓവറുകളാക്കി ചുരുക്കിയിട്ടുണ്ട്. പ്ലേയിംഗ് ഇലവനിൽ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.

ഹാമി‌ൽട്ടൺ: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ നിര്‍ണായക ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മഴ മൂലം നിശ്ചിത സമയത്തിനും രണ്ട് മണിക്കൂര്‍ വൈകി തുടങ്ങുന്ന മത്സരം 40 ഓവറുകള്‍ വീതമാക്കി വെട്ടിക്കുറച്ചിട്ടുണ്ട്. ആദ്യ എട്ടോവര്‍ ആയിരിക്കും പവര്‍ പ്ലേ. അഞ്ച് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പരയില്‍ 2-0ന് മുന്നിലാണ്. മൂന്നാം മത്സരം ജയിച്ച് ടി20 പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. അതേസമയം, ടി20 പരമ്പര നഷ്ടമായതിന്‍റെ നിരാശമാറ്റാനും ഏകദിന പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്താനുമാണ് കിവീസ് ഇറങ്ങുന്നത്.

രണ്ടാം മത്സരം ജയിച്ച ടീമില്‍ ഇന്ത്യ മാറ്റങ്ങളൊന്നും വരുത്താതിരുന്നപ്പോൾ ന്യൂസിലന്‍ഡ് ടീമില്‍ ഒരു മാറ്റമുണ്ട്. സ്റ്റീവ് ടിക്നര്‍ക്ക് പകരം മാത്യു ഫിഷര്‍ കിവീസിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി. ടോസിന് പിന്നാലെ ചാറ്റൽ മഴ എത്തിയതിനാല്‍ മത്സരം സമയത്ത് തുടങ്ങനാകുമോ എന്ന കാര്യം ഉറപ്പില്ല. സമയം നഷ്ടമായാല്‍ ഇനിയും ഓവറുകള്‍ വെട്ടിക്കുറക്കാൻ സാധ്യതയുണ്ട്.

ന്യൂസിലൻഡ് പ്ലേയിംഗ് ഇലവൻ: വിൽ യങ്, ടിം സൈഫർട്ട്, ഹെൻറി നിക്കോൾസ്, ഡാരിൽ മിച്ചൽ, ടോം ലാഥം (വിക്കറ്റ് കീപ്പർ), ഗ്ലെൻ ഫിലിപ്സ്, മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), നഥാൻ സ്മിത്ത്, കൈൽ ജാമിസൺ, ജേക്കബ് ഡഫി, മാത്യു ഫിഷർ.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ്മ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, കെ. എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), നമൻ ധീർ, അൻഷുൽ കംബോജ്, ആഖിബ് നബി, ഗുർനൂർ ബ്രാർ, അർഷ്ദീപ് സിംഗ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സൂര്യകുമാർ യാദവിനെ വീണ്ടും ക്യാപ്റ്റനാക്കി മുംബൈ; സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിച്ചു
'14 കോടിക്കൊന്നും അവനെ ആരും വാങ്ങില്ല'; ഐപിഎൽ ലേലത്തിന് മുൻപ് ചെന്നൈക്ക് മുന്നറിയിപ്പുമായി ശ്രീകാന്ത്