
ലോര്‍ഡ്സ്: ഓസ്ട്രലിയക്കെതിരായ ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനുള്ള അന്തിമ ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. ലോര്‍ഡ്സില്‍ പച്ചപ്പുള്ള പിച്ചൊരുക്കിയതിനാല്‍ ബൗളിംഗ് നിരയില്‍ പേസര്‍മാരെ മാത്രം ഉള്‍പ്പെടുത്തിയാണ് ഇംഗ്ലണ്ട് അന്തിമ ഇലവനെ തെരഞ്ഞെടുത്തിരിക്കുന്നത്. ആദ്യ ടെസ്റ്റിനിടെ കൈവിരലിന് പരിക്കേറ്റ സ്പിന്നര്‍ മൊയീന്‍ അലിക്ക് പകരം പേസര്‍ ജോഷ് ടങ് ആണ് ഇംഗ്ലണ്ട് ടീമിലെത്തിയത്. നാളെയാണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്.
ആദ്യ ടെസ്റ്റില്‍ വലതുകൈയിലെ ചൂണ്ടുവിരലിന് പരിക്കേറ്റ മൊയീന്‍ അലിക്ക് രണ്ടാം ഇന്നിംഗ്സില്‍ കാര്യമായി തിളങ്ങാനായിരുന്നില്ല. ആദ്യ ടെസ്റ്റില്‍ മൂന്ന് വിക്കറ്റും ബാറ്റിംഗിനിറങ്ങിയപ്പോള്‍ രണ്ട് ഇന്നിംഗ്സിലുമായി 37 റണ്‍സുമാണ് മൊയീന്‍ അലി നേടിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് നേരത്തെ വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും സ്പിന്നര്‍ ജാക്ക് ലീച്ചിന് ആഷസിന് തൊട്ടുമുമ്പ് പരിക്കേറ്റതോടെയാണ് അലി വിരമിക്കല്‍ പിന്‍വലിച്ച് വീണ്ടും ടെസ്റ്റ് ടീമിലെത്തിയത്.
അലിക്ക് പരിക്കേറ്റതോടെ പകരക്കാരനായി 18കാരന്‍ സ്പിന്നര്‍ റെഹാന്‍ അഹമ്മദിനെ ഇംഗ്ലണ്ട് ടീമിലെടുത്തെങ്കിലും ലോര്‍ഡ്സില്‍ പേസര്‍മാര്‍ മാത്രമാണ് ഇംഗ്ലീഷ് നിരയിലുള്ളത്. ജെയിംസ് ആന്‍ഡേഴ്സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ഒലി റോബിന്‍സണ്‍ എന്നിവര്‍ക്കൊപ്പമാണ് ടങ് കൂടി എത്തുന്നത്.
ലോകകപ്പ് സെമിയില്‍ എതിരാളികള്‍ പാക്കിസ്ഥാനെങ്കില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് നിര്‍ഭാഗ്യവേദി
ആദ്യ ടെസ്റ്റില്‍ രണ്ട് വിക്കറ്റ് ജയവുമായി ഓസ്ട്രേലിയ പരമ്പരയില്‍ 1-0ന് മുന്നിലാണ്. നാലാം ഇന്നിംഗ്സില്‍ 281 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ നായകന്‍ പാറ്റ് കമിന്‍സിന്‍റെയും നേഥന്‍ ലിയോണിന്‍റെയും പോരാട്ട മികവിലാണ് ജയിച്ചു കയറിയത്.
ആഷസ് രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം: ബെൻ ഡക്കറ്റ്, സാക് ക്രാളി, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് , ജോണി ബെയർസ്റ്റോ, സ്റ്റുവർട്ട് ബ്രോഡ്, ഒലി റോബിൻസൺ, ജോഷ് ടംഗ്, ജെയിംസ് ആൻഡേഴ്സൺ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!