Ashes: ബോക്‌സിംഗ് ഡേ ടെസ്റ്റിലും ഇംഗ്ലണ്ടിന് തകര്‍ച്ച; മെല്‍ബണില്‍ ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടം

Published : Dec 26, 2021, 01:33 PM IST
Ashes: ബോക്‌സിംഗ് ഡേ ടെസ്റ്റിലും ഇംഗ്ലണ്ടിന് തകര്‍ച്ച; മെല്‍ബണില്‍ ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടം

Synopsis

മറുപടി ബാറ്റിംഗില്‍ ഓസീസ് ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 61 റണ്‍സെടുത്തിട്ടുണ്ട്. ഡേവിഡ് വാര്‍ണറാണ് (38) പുറത്തായത്.  

മെല്‍ബണ്‍: ആഷസ് പരമ്പരയിലെ (Ashes) ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 185ന് പുറത്ത്. മെല്‍ബണില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ മൂന്ന്് വിക്കറ്റ് വീതം നേടിയ പാറ്റ് കമ്മിന്‍സ്, നഥാന്‍ ലിയോണ്‍ എന്നിവരാണ് തകര്‍ത്തത്. 50 റണ്‍സ് നേടിയ ജോ റൂട്ടാണ് സന്ദര്‍ശകുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഓസീസ് ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 61 റണ്‍സെടുത്തിട്ടുണ്ട്. ഡേവിഡ് വാര്‍ണറാണ് (38) പുറത്തായത്. മാര്‍കസ് ഹാരിസ് (20), നൈറ്റ് വാച്ച്മാന്‍ ലിയോണ്‍ (0) എന്നിവരാണ് ക്രീസില്‍. ജയിംസ് ആന്‍ഡേഴ്‌സണാണ് വിക്കറ്റ്. 

നേരത്തെ, ഇംഗ്ലണ്ടിന്റെ ആദ്യ മൂന്ന് വിക്കറ്റും നേടിയത് കമ്മിന്‍സായിരുന്നു. ഇംഗ്ലണ്ട് ഓപ്പണ്‍മാരെ മാറ്റി പരീക്ഷിച്ചെങ്കിലും കാര്യമുണ്ടായില്ല. ഹസീബ് ഹമീദ് (0) രണ്ടാം ഓവറില്‍ തന്നെ മടങ്ങി. കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്ക് ക്യാച്ച്. റോറി ബേണ്‍സിന് പകരം ഓപ്പണറായെത്തിയ സാക് ക്രൗളിക്കും (12) പിഴച്ചു. കാമറൂണ്‍ ഗ്രീനിനായിരുന്നു ക്യാച്ച്. പിന്നാലെ ഡേവിഡ് മലാനും (14) മടങ്ങി. സ്ലപ്പില്‍ ഡേവിഡ് വാര്‍ണറാണ് മലാനെ പിടികൂടിയത്. 

പിന്നാലെ ക്യാപ്റ്റന്‍ ജോ റൂട്ടിനെ (50) മിച്ചല്‍ സ്റ്റാര്‍ക്ക് ക്യാരിയുടെ കൈകളിലെത്തിച്ചു. ഇതോടെ ഇംഗ്ലണ്ട് നാലിന് 82 എന്ന നിലയിലായി. ബെന്‍ സ്‌റ്റോക്‌സാവട്ടെ ഗ്രീനിന്റെ പന്തില്‍ നഥാന്‍ ലിയോണിന് ക്യാച്ച് നല്‍കി. ജോസ് ബട്‌ലര്‍ക്ക് 11 പന്ത് മാത്രമായിരുന്നു ആയുസ്. മൂന്ന് റണ്‍സെടുത്ത താരത്തെ ലിയോണ്‍ സ്‌കോട്ട് ബോളണ്ടിന്റെ കൈകളിലെത്തിച്ചു. ആറിന് 128 എന്ന നിലയിലേക്ക് ഓസീസ് വീണു. ചായയ്ക്ക് ശേഷം ബാറ്റിംഗ്് ആരംഭിച്ചപ്പോഴും ഇംഗ്ലണ്ടിന് രക്ഷയുണ്ടായില്ല. മാര്‍ക് വുഡിനെ (6) ബോളണ്ടും ബെയര്‍സ്‌റ്റോയെ (35) മടക്കി. അവസാന രണ്ട് വിക്കറ്റുകള്‍ ലിയോണും സ്വന്തമാക്കി. ഒല്ലി റോബിന്‍സണ്‍ (22), ജാക്ക് ലീച്ച് (13) എന്നിവരാണ് പുറത്തായത്. 

ജേ റിച്ചാര്‍ഡ്‌സണ്‍, ജോഷ് ഹേസല്‍വുഡ് എന്നിവരില്ലാതെയാണ് ഓസ്‌ട്രേലിയ ഇറങ്ങിയത്. പാറ്റ് കമ്മിന്‍സ് തിരിച്ചെത്തിയപ്പോള്‍ ബോളണ്ടിനും ഓസീസ് അവസരം നല്‍കി. ഇംഗ്ലണ്ട് നാല് മാറ്റങ്ങളാണ് വരുത്തിയത്. സ്റ്റൂവര്‍ട്ട് ബ്രോഡ്, ക്രിസ് വോക്‌സ്, ഒല്ലി പോപ്, റോറി ബേണ്‍സ് എന്നിവര്‍ പുറത്തായി. സാക് ക്രൗളി, ബെയര്‍‌സ്റ്റോ, മാര്‍ക് വുഡ്, ജാക്ക് ലീച്ച് എന്നിവരാണ് പകരമെത്തിയത്. 

ഇംഗ്ലണ്ട് ടീം: ഹസീബ് ഹമീദ്, സാക് ക്രൗളി, ഡേവിഡ് മലാന്‍, ജോ റൂട്ട്, ബെന്‍ സ്റ്റോക്സ്, ജോണി ബെയര്‍സ്റ്റോ, ജോസ് ബട്ലര്‍, മാര്‍ക് വുഡ്, ഒല്ലി റോബിന്‍സണ്‍, ജാക്ക് ലീച്ച്, ജയിംസ് ആന്‍ഡേഴ്സണ്‍.

ഓസ്‌ട്രേലിയ: മാര്‍കസ് ഹാരിസ്, ഡേവിഡ് വാര്‍ണര്‍, മര്‍നസ് ലബുഷെയ്ന്‍, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് ക്യാരി, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, സ്‌കോട്ട് ബോളണ്ട്, നഥാന്‍ ലിയോണ്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക്?, 3 മാറ്റങ്ങള്‍ക്ക് സാധ്യത, നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
റെക്കോര്‍ഡിട്ട് ഗ്രീന്‍, ഞെട്ടിച്ച് പതിരാനയും ലിവിംഗ്സ്റ്റണും ഇംഗ്ലിസും ഐപിഎല്‍ താരലേലത്തിലെ വിലകൂടിയ വിദേശതാരങ്ങള്‍