Ashes Series : ജാക്ക് ലീച്ച് തിരിച്ചെത്തി; ഇംഗ്ലണ്ട് ബോക്‌സിംഗ് ഡേ ടെസ്റ്റിനിറങ്ങുന്നത് നാല് മാറ്റങ്ങളോടെ

By Web TeamFirst Published Dec 25, 2021, 1:22 PM IST
Highlights

നാളെ മെല്‍ബണില്‍ ആരംഭിക്കുന്ന മൂന്നാം മത്സരത്തില്‍ സ്റ്റുവര്‍ട്ട് ബ്രോഡ് (Stuart Broad), റോറി ബേണ്‍സ്, ഒല്ലി പോപ്, ക്രിസ് വോക്‌സ് എന്നിവര്‍ കളിക്കില്ല.

മെല്‍ബണ്‍: ആഷസ് പരമ്പരയിലെ (Ashes Series) ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഇംഗ്ലണ്ട് ഇറങ്ങുന്നത് നാല് മാറ്റങ്ങളുമായി. നാളെ മെല്‍ബണില്‍ ആരംഭിക്കുന്ന മൂന്നാം മത്സരത്തില്‍ സ്റ്റുവര്‍ട്ട് ബ്രോഡ് (Stuart Broad), റോറി ബേണ്‍സ്, ഒല്ലി പോപ്, ക്രിസ് വോക്‌സ് എന്നിവര്‍ കളിക്കില്ല. ജോണി ബെയര്‍സ്‌റ്റോ (Jonny Bairstow), സാക് ക്രൗളി (Zak Crawley), ജാക്ക് ലീച്ച്, മാര്‍ക്ക് വുഡ് എന്നിവര്‍ ടീമിലെത്തി.

അതേസമയം ജയിംസ് ആന്‍ഡേഴ്‌സണെ ടീമില്‍ നിലനിര്‍ത്തി. ഓപ്പണറായി ബേണ്‍സ് ആദ്യ രണ്ട് ടെസ്റ്റിലും പരാജയമായിരുന്നു. ബേണ്‍സിന് പകരം ക്രൗളി ഓപ്പണറാവുും. പോപ്പിനും കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യ രണ്ട് ടെസ്റ്റിലും കളിക്കാതിരുന്ന ബെയര്‍‌സ്റ്റോയാണ് പകരക്കാരന്‍. സ്പിന്നറായ ലീച്ചിനെ പിങ്ക് പന്ത് ടെസ്റ്റില്‍ പുറത്തിരുത്തിയിരുന്നു. അതിന് കനത്ത വിലയും നല്‍കേണ്ടി വന്നു. ബ്രോഡ് വഴിമാറികൊടുത്തു. മാര്‍ക് വുഡിന് പകരമാണ് വോക്‌സ് ടീമിലെത്തിയത്. 

ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഇംഗ്ലണ്ട് 2-0ത്തിന് പിന്നിലാണ്. പരമ്പര പിടിക്കണമെങ്കില്‍ അടുത്ത മൂന്നും ടെസ്റ്റും ഇംഗ്ലണ്ട് ജയിക്കേണ്ടതുണ്ട്. ഓസീസിന് ഈ ടെസ്റ്റ് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. 

ഇംഗ്ലണ്ട് ടീം: ഹസീബ് ഹമീദ്, സാക് ക്രൗളി, ഡേവിഡ് മലാന്‍, ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ്, ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍, മാര്‍ക് വുഡ്, ഒല്ലി റോബിന്‍സണ്‍, ജാക്ക് ലീച്ച്, ജയിംസ് ആന്‍ഡേഴ്‌സണ്‍. 

click me!