കോലി തിരിച്ചുവരും, താരത്തെ കുറിച്ച് ആശിഷ് നെഹ്‌റയുടെ പ്രവചനം ഇങ്ങനെ

Published : Feb 10, 2021, 01:50 PM IST
കോലി തിരിച്ചുവരും, താരത്തെ കുറിച്ച് ആശിഷ് നെഹ്‌റയുടെ പ്രവചനം ഇങ്ങനെ

Synopsis

ആദ്യ ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് ഇരട്ട സെഞ്ചുറി നേടിയിരുന്നു. ഇതേ പ്രകടനം കോലിയും ആവര്‍ത്തിക്കുമെന്നാണ് നെഹ്‌റയുടെ പക്ഷം. 

ദില്ലി: അടുത്തകാലത്തായി അത്ര നല്ലകാലത്തിലൂടെയല്ല ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി കടന്നുപോകുന്നത്. ക്യാപ്റ്റനായ അവസാന നാല് ടെസ്റ്റും ഇന്ത്യ പരാജയപ്പെട്ടു. മാത്രമല്ല ഒരു സെഞ്ചുരി നേടിയിട്ട് വര്‍ഷം ഒന്നുക്കഴിഞ്ഞു. എന്നാന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്‌റയ്ക്ക് കോലിയുടെ കാര്യത്തില്‍ ആത്മവിശ്വാസമുണ്ട്.

ശനിയാഴ്ച്ച ഇതേ വേദിയില്‍ തന്നെ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് മുമ്പ് കോലിയെ കുറിച്ച് പ്രവചനം നടത്തിയിരിക്കുകയാണ് നെഹ്‌റ. നെഹ്‌റ പറയുന്നതിങ്ങനെ.. ''ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ടോസ് ഇന്ത്യക്ക് ലഭിച്ചാല്‍ വിരാട് കോലി 250 റണ്‍സ് സ്‌കോര്‍ ചെയ്യും. ആദ്യ ടെസ്റ്റില്‍ കോലി ഫോമിലാണെന്ന് തെളിയിച്ചിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ അദ്ദേഹം അര്‍ധ സെഞ്ചുറി നേടുകയും ചെയ്തു. ഈ ഇന്നിങ്‌സ് അദ്ദേഹത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. 

അശ്വിന്‍ പുറത്തായതോടെ കളി തോല്‍ക്കുമെന്ന് കോലിക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. എന്നിട്ടും ശ്രദ്ധയോടെ കോലി കളിച്ചു. സ്വന്തം വിക്കറ്റ് പോവാതിരിക്കാന്‍ അദ്ദേഹം ശ്രമിച്ചു. ആ സമയം കൂറ്റന്‍ ഷോട്ടുകള്‍ ഒന്നും കോഹ് ലിയില്‍ നിന്ന് വന്നില്ല. ഇന്ത്യന്‍ പിച്ചുകളില്‍ കളിക്കേണ്ട രീതിയില്‍ തന്നെയാണ് കോലി കളിച്ചത്. റണ്‍സ് കണ്ടെത്താനുള്ള ആഗ്രഹമാണ് മറ്റ് കളിക്കാരില്‍ നിന്ന് കോലിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.'' നെഹ്‌റ പറഞ്ഞു.  

ആദ്യ ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് ഇരട്ട സെഞ്ചുറി നേടിയിരുന്നു. ഇതേ പ്രകടനം കോലിയും ആവര്‍ത്തിക്കുമെന്നാണ് നെഹ്‌റയുടെ പക്ഷം. റൂട്ടിന്റെ പ്രകടനത്തിന്റെ കരുത്തില്‍ 227 റണ്‍സിനാണ് സന്ദര്‍ശകര്‍ ജയിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി: കേരള - ബംഗാള്‍ മത്സരം സമനിലയില്‍
'സെലക്റ്റര്‍മാര്‍ക്ക് വ്യക്തതയില്ല'; ശുഭ്മാന്‍ ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ദിനേശ് കാര്‍ത്തിക്