നേട്ടങ്ങളുടെ പെരുമഴ തീര്‍ത്ത് ആര്‍ അശ്വിന്‍! അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിംഗുമെല്ലാം പിന്നില്‍

Published : Jul 15, 2023, 02:06 PM IST
നേട്ടങ്ങളുടെ പെരുമഴ തീര്‍ത്ത് ആര്‍ അശ്വിന്‍! അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിംഗുമെല്ലാം പിന്നില്‍

Synopsis

ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് മത്സരങ്ങളില്‍ മികച്ച ബൗളിംഗ് പ്രകടനം നടത്തുന്ന താരങ്ങളില്‍ മൂന്നാമതെത്താനും അശ്വിനായി. 131 റണ്‍സ് വിട്ടുകൊടുത്താണ് അശ്വന്‍ 12 വിക്കറ്റ് വീഴ്ത്തിയത്.

ഡൊമിനിക്ക: വെസ്റ്റ് ഇന്‍ഡീസിനെതിരെ 12 വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ ഇന്ത്യന്‍ വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ റെക്കോര്‍ഡ് പട്ടികയില്‍. ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ പത്തോ അതിലധികമോ വിക്കറ്റ് വീഴ്ത്തുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാമതായിരിക്കുകയാണ് അശ്വിന്‍. അനില്‍ കുംബ്ലെയ്‌ക്കൊപ്പമാണ് അശ്വിന്‍. ഇരുവരും എട്ട് തവണ നേട്ടം കൊയ്തു. അഞ്ച് തവണ നേട്ടത്തിലെത്തിയ ഹര്‍ഭജന്‍ സിംഗാണ് രണ്ടാമത്.

ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് മത്സരങ്ങളില്‍ മികച്ച ബൗളിംഗ് പ്രകടനം നടത്തുന്ന താരങ്ങളില്‍ മൂന്നാമതെത്താനും അശ്വിനായി. 131 റണ്‍സ് വിട്ടുകൊടുത്താണ് അശ്വന്‍ 12 വിക്കറ്റ് വീഴ്ത്തിയത്. 136 റണ്‍സ് വിട്ടുകൊടുത്ത് 16 വിക്കറ്റെടുത്ത നരേന്ദ്ര ഹിര്‍വാണിയാണ് ഒന്നാമന്‍. 1975 ചെന്നൈ ടെസ്റ്റില്‍ 121 റണ്‍സിന് 12 വിക്കറ്റ് വീഴ്ത്തിയ വിന്‍ഡീസ് താരം ആന്‍ഡി റോബെര്‍ട്‌സ് രണ്ടാമത്. പിന്നില്‍ അശ്വിന്‍. മാല്‍ക്കം മാര്‍ഷല്‍ (11/89), വെസ്റ്റ് ഹാള്‍ (11/126) എന്നിവരാണ് പട്ടികയിലുള്ള മറ്റുതാരങ്ങള്‍.

എവേ ടെസ്റ്റില്‍ മികച്ച ഇന്ത്യക്ക് വേണ്ടി മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാവാനും അശ്വിന് സാധിച്ചു. 1977ല്‍ ഓസ്‌ട്രേലിയക്കെതിരെ 104 റണ്‍സിന് 12 വിക്കറ്റ് വീഴ്ത്തിയ ബി ചന്ദ്രേേശഖറാണ് ഒന്നാമന്‍. 2005ല്‍ സിംബാബ്‌വെക്കെതിരെ 126 റണ്‍സിന് 12 വിക്കറ്റ് വീഴ്ത്തിയ ഇര്‍ഫാന്‍ പടത്താന്‍ രണ്ടാമത്. അനില്‍ കുംബ്ല (12/279), പത്താന്‍ (11/96) എന്നിവര്‍ പിറകിലുണ്ട്.

ഇന്ത്യ - വിന്‍ഡീസ് പരമ്പകളില്‍ ഏറ്റവും കൂടുതല്‍  തവണ അഞ്ച് വിക്കറ്റ് നേടുന്ന താരമെന്നുള്ള റെക്കോര്‍ഡിനൊപ്പമെത്താനും അശ്വിന് സാധിച്ചു. മാല്‍ക്കം മാര്‍ഷലിനൊപ്പമാണ് അശ്വിന്‍. ഇരുവരും ആറ് തവണ അഞ്ച്് തവണ വിക്കറ്റ് നേട്ടം സ്വന്തമാക്കി. ഹര്‍ഭജന്‍ സിംഗ് (5) പിന്നിലുണ്ട്. വിന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരങ്ങളുടെ പട്ടികയില്‍ നാലാമതെത്താനും അശ്വിന് സാധിച്ചു. 72 വിക്കറ്റാണ് അശ്വിന്റെ സമ്പാദ്യം. കപില്‍ ദേവ് (89), മാല്‍ക്കം മാര്‍ഷല്‍ (76), അനില്‍ കുംബ്ലെ (74) എന്നിവരാണ് അശ്വിന്റെ മുന്നില്‍.

ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീം സഞ്ജു സാംസണിനുള്ള സൂചന! ഏകദിന ലോകകപ്പില്‍ സ്ഥാനമുറപ്പ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പ്രതിഫലം രണ്ടര ഇരട്ടി വര്‍ധിപ്പിച്ചു, വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബിസിസിഐയുടെ ക്രിസ്മസ് സമ്മാനം
അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിനിടെ ഇന്ത്യൻ താരങ്ങള്‍ മോശമായി പെരുമാറി, ആരോപണവുമായി സര്‍ഫറാസ് അഹമ്മദ്