സഞ്ജുവിന് പകരം ജിതേഷ് ശര്‍മ ടീമിന്റെ വിക്കറ്റ് കീപ്പറാവും. സീനിയര്‍ താരങ്ങളാരും ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഐപിഎല്‍ ഹീറോ റിങ്കു സിംഗിനെ ടീമിള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുംബൈ: ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണ്‍ മാറ്റിനിര്‍ത്തപ്പെട്ടതോടെ ഒരു കാര്യം ഉറപ്പായി. ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ സഞ്ജു ഉണ്ടാവുമെന്നുള്ളത് ഏറെക്കുറെ ഉറപ്പായി. ലോകകപ്പിന് പരിഗണിക്കപ്പെടുന്ന താരങ്ങളെ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ റിതുരാജ് ഗെയ്കവാദിനെയാണ് നായകനായി പ്രഖ്യാപിച്ചത്. 

സഞ്ജുവിന് പകരം ജിതേഷ് ശര്‍മ ടീമിന്റെ വിക്കറ്റ് കീപ്പറാവും. സീനിയര്‍ താരങ്ങളാരും ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഐപിഎല്‍ ഹീറോ റിങ്കു സിംഗിനെ ടീമിള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സഞ്ജു ഇല്ലെന്ന് അറിഞ്ഞെേതാടെ ആരാധകരും ആവേശത്തിലാണ്. ട്വിറ്ററില്‍ വന്ന ചില പ്രതികരണങ്ങള്‍ വായിക്കാം... 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ചൈനയിലെ ഹാങ്ഝൗവില്‍ സെപ്റ്റംബര്‍ അവസാനമാണ് ഏഷ്യന്‍ ഗെയിംസ് ആരംഭിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ശിവം ദുബെ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ജിതേഷിന് പുറമെ പ്രഭ്‌സിമ്രാന്‍ സിംഗിനേയും വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തി. യഷസ്വി ജയ്‌സ്വാളും ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറ്റം നടത്തും.

ഇന്ത്യന്‍ ടീം: റിതുരാജ് ഗെയ്കവാദ്, യഷസ്വി ജയ്സ്വാള്‍, രാഹുല്‍ ത്രിപാഠി, തിലക് വര്‍മ, റിങ്കു സിംഗ്, ജിതേശ് ശര്‍മ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹ്ബാസ് അഹമ്മദ്, രവി ബിഷ്ണോയ്, ആവേഷ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍, ശിവം മാവി, ശിവം ദുബെ, പ്രഭ്സിമ്രാന്‍ സിംഗ്. 

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: യഷ് ഠാക്കൂര്‍, സായ് കിഷോര്‍, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, സായ് സുദര്‍ശനന്‍.

ആദ്യമായാണ് ബിസിസിഐ പുരുഷ, വനിതാ ക്രിക്കറ്റ് ടീമുകളെ ഏഷ്യന്‍ ഗെയിംസിന് അയക്കുന്നത്. വനിതാ ടീമിനെ ഹര്‍മന്‍പ്രീത് കൗറാണ് നയിക്കുന്നത്. മലയാളിതാരം മിന്നുമണി ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഏഷ്യാഡില്‍ ക്രിക്കറ്റ് മത്സരയിനമായ 2010ലും 2014ലും ഇന്ത്യ ടീമുകളെ അയച്ചിരുന്നില്ല. ഏഷ്യന്‍ ഗെയിംസിന് വെറ്ററന്‍ ശിഖര്‍ ധവാന്റെ ക്യാപ്റ്റന്‍സിയിലുള്ള ടീമിനെയാണ് അയക്കുക എന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. സെപ്റ്റംബര്‍ 19ന് തുടങ്ങുന്ന വനിതകളുടെ മത്സരങ്ങള്‍ക്ക് പ്രധാന ടീമിനെ തന്നെ ബിസിസിഐ അയക്കും.

ഏഷ്യന്‍ ഗെയിംസില്‍ മൂന്ന് തവണ മാത്രമാണ് ക്രിക്കറ്റ് ഭാഗമായിട്ടുള്ളത്. 2014ല്‍ ഇഞ്ചിയോണില്‍ അവസാനം ക്രിക്കറ്റ് അരങ്ങേറിയപ്പോള്‍ ഇന്ത്യ പങ്കെടുത്തിരുന്നില്ല. ഇത്തവണ ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റില്‍ ഇരു വിഭാഗങ്ങളിലും സ്വര്‍ണ പ്രതീക്ഷയോടെയാവും ടീം ഇന്ത്യ ഇറങ്ങുക.

ദ്രാവിഡിനെ മറികടന്നു! മുന്നിലുള്ളത് സച്ചിന്‍ മാത്രം; ടെസ്റ്റ് ക്രിക്കറ്റില്‍ നാഴികക്കല്ല് പിന്നിട്ട് കോലി