സ്റ്റംപിളക്കിയ റെക്കോര്‍ഡ്; അനില്‍ കുംബ്ലെയെ മറികടന്ന് അശ്വിന്‍

Published : Jul 13, 2023, 10:40 AM IST
സ്റ്റംപിളക്കിയ റെക്കോര്‍ഡ്; അനില്‍ കുംബ്ലെയെ മറികടന്ന് അശ്വിന്‍

Synopsis

94 തവണ ബാറ്റര്‍മാരുടെ സ്റ്റംപിളക്കിയിട്ടുള്ള അനില്‍ കുംബ്ലെയുടെ റെക്കോര്‍ഡാണ് അശ്വിന്‍ ഇന്നലെ തകര്‍ത്തത്. കപില്‍ ദേവ്(88), മുഹമ്മദ് ഷമി(66), രവീന്ദ്ര ജഡേജ(64), ബി ചന്ദ്രശേഖര്‍(64) എന്നിവരാണ് എതിര്‍ബാറ്റര്‍മാരെ 50 കൂടുതല്‍ തവണ ബൗള്‍ഡാക്കിയിട്ടുള്ള ഇന്ത്യന്‍ ബൗളര്‍മാര്‍.

ഡൊമനിക്ക: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കയിതിന് ഇന്നലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ച് വിക്കറ്റ് പ്രകടനത്തിലൂടെ മറുപടി നല്‍കിയ ആര്‍ അശ്വിന്‍ ഒരു പിടി റെക്കോര്‍ഡുകളും എറിഞ്ഞിട്ടിരുന്നു. വിന്‍ഡീസ് ഓപ്പണറും മുന്‍ താരം ശിവ്നരെയ്ന്‍ ചന്ദര്‍പോളിന്‍റെ മകനുമായ ടാഗ്‌നരെയ്ന്‍ ചന്ദര്‍പോളിനെ ബൗള്‍ഡാക്കിയാണ് അശ്വിന്‍ വിന്‍ഡീസ് തകര്‍ച്ചക്ക് തുടക്കമിട്ടത്.

ഇതോടെ അച്ഛനെയും മകനെയും പുറത്താക്കുന്ന ആദ്യ ഇന്ത്യന്‍ ബൗളറെന്ന നേട്ടം സ്വന്തമാക്കിയ അശ്വിന്‍ ഒപ്പം മറ്റൊരു അപൂര്‍ റെക്കോര്‍ഡ് കൂടിയാണ് എറിഞ്ഞിട്ടത്. ടാഗ്‌നരെയ്നെ ബൗള്‍ഡാക്കിയതിലൂടെ ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും കൂടുതല്‍ തവണ എതിര്‍ ബാറ്റര്‍മാരെ ബൗള്‍ഡാക്കിയ ബൗളറെന്ന റെക്കോര്‍ഡാണ് അശ്വിന്‍ സ്വന്തമാക്കിയത്. 95 തവണയാണ് അശ്വിന്‍ ടെസ്റ്റില്‍ എതിര്‍ ബാറ്റര്‍മാരെ ബൗള്‍ഡാക്കിയത്.

94 തവണ ബാറ്റര്‍മാരുടെ സ്റ്റംപിളക്കിയിട്ടുള്ള അനില്‍ കുംബ്ലെയുടെ റെക്കോര്‍ഡാണ് അശ്വിന്‍ ഇന്നലെ തകര്‍ത്തത്. കപില്‍ ദേവ്(88), മുഹമ്മദ് ഷമി(66), രവീന്ദ്ര ജഡേജ(64), ബി ചന്ദ്രശേഖര്‍(64) എന്നിവരാണ് എതിര്‍ബാറ്റര്‍മാരെ 50 കൂടുതല്‍ തവണ ബൗള്‍ഡാക്കിയിട്ടുള്ള ഇന്ത്യന്‍ ബൗളര്‍മാര്‍.

ആന്‍ഡേഴ്‌സണെ മറികടന്നു! അഞ്ച് വിക്കറ്റ് പ്രകടനത്തിന് പിന്നാലെ നാഴികക്കല്ല് പിന്നിട്ട് ആര്‍ അശ്വിന്‍

ഇതിന് പുറമെ ബൗളിംഗ് കരിയറിലെ 175 ഇന്നിംഗ്സുകള്‍ പിന്നിടുമ്പോള്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്തിട്ടുള്ള ബൗളര്‍മാരില്‍ രണ്ടാം സ്ഥാനത്തെത്താനും അശ്വിനായി. 479 വിക്കറ്റാണ് അശ്വിന്‍റെ പേരിലുള്ളത്. 611 വിക്കറ്റെടുത്തിട്ടുള്ള മുത്തയ്യ മുരളീധരനാണ് ഒന്നാമത്. 474 വിക്കറ്റ് വീഴ്ത്തിയിരുന്ന അനില്‍ കുംബ്ലെ ആണ് മൂന്നാമത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

23 വർഷത്തിനിടെ ആദ്യം, ഏകദിന ചരിത്രത്തില്‍ നാലാം തവണ, നാണക്കേടിന്‍റെ റെക്കോര്‍ഡുമായി ഓസ്ട്രേലിയ; ബംഗ്ലാദേശിനു മുന്നില്‍ തകര്‍ന്നടിഞ്ഞു
സര്‍ക്കാരിന്‍റെ ലഹരിവിരുദ്ധ പോരാട്ടത്തിന് പിന്തുണയുമായി കെസിഎ; കായംകുളത്ത് മൾട്ടി സ്പോർട്സ് കോംപ്ലക്സ് പരിഗണനയില്‍