ആ നേട്ടത്തില്‍ ഇതിഹാസ താരം മുത്തയ്യ മുരളീധരനൊപ്പം അശ്വിനും

By Web TeamFirst Published Nov 14, 2019, 3:34 PM IST
Highlights

ടെസ്റ്റ് ക്രിക്കറ്റ് കരിയറില്‍ മറ്റൊരു നേട്ടംകൂടി സ്വന്തം പേരിലാക്കി ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. ഹോംഗ്രൗണ്ടുകളില്‍ ഏറ്റവും വേഗത്തില്‍ 250 ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ താരമെന്ന റെക്കോഡ് പങ്കിടുകയാണ് അശ്വിന്‍.

ഇന്‍ഡോര്‍: ടെസ്റ്റ് ക്രിക്കറ്റ് കരിയറില്‍ മറ്റൊരു നേട്ടംകൂടി സ്വന്തം പേരിലാക്കി ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. ഹോംഗ്രൗണ്ടുകളില്‍ ഏറ്റവും വേഗത്തില്‍ 250 ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ താരമെന്ന റെക്കോഡ് പങ്കിടുകയാണ് അശ്വിന്‍. ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റില്‍ മൊമിനുല്‍ ഹഖിനെ പുറത്താക്കിയതോടെയാണ് നേട്ടം അശ്വിനെ തേടിയെത്തിയത്. 42 ടെസ്റ്റില്‍ നിന്നാണ് അശ്വിന്റെ നേട്ടം. 

ശ്രീലങ്കയുടെ ഇതിഹാസതാരം മുത്തയ്യ മുരളീധരനും 42 ടെസ്റ്റില്‍ നിന്നാണ് 250 വിക്കറ്റുകള്‍ നേടിയത്. അനില്‍ കുംബ്ലെ (43), രംഗന ഹെരത് (44), ഡെയ്ല്‍ സ്‌റ്റെയ്ന്‍ (49), ഹര്‍ഭജന്‍ സിങ് (51) എന്നിവരെയാണ് അശ്വിന്‍ പിന്തള്ളിയത്. ഹോം ഗ്രൗണ്ടില്‍ 250 വിക്കറ്റ് വീഴ്ത്തുന്ന മൂന്നാത്തെ ഇന്ത്യന്‍ ബൗള്‍കൂടിയായി അശ്വിന്‍. 350 വിക്കറ്റുമായി അനില്‍ കുംബ്ലെയാണ് പട്ടികയില്‍ ഒന്നാമന്‍. 265 വിക്കറ്റ് നേടിയ ഹര്‍ഭജന്‍ രണ്ടാമതുണ്ട്. 

ഒന്നാകെ 358 ടെസ്റ്റ് വിക്കറ്റുകളാണ് അശ്വിന്റെ പേരിലുള്ളത്. ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ഇന്ത്യന്‍ ബൗളര്‍മാരുടെ പട്ടികയില്‍ നിലവില്‍ നാലാമതാണ് അശ്വിന്‍. അനില്‍ കുംബ്ലെ (619), കപില്‍ ദേവ് (434), ഹര്‍ഭജന്‍ സിങ് (417) എന്നിവരാണ്  ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.

click me!