കിംഗ് ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല; ലങ്കയ്‌ക്കെതിരെ വിരാട് കോലിയുടെ പേരിലൊരു നാണക്കേട്

Published : Sep 07, 2022, 08:14 AM ISTUpdated : Sep 07, 2022, 08:18 AM IST
കിംഗ് ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല; ലങ്കയ്‌ക്കെതിരെ വിരാട് കോലിയുടെ പേരിലൊരു നാണക്കേട്

Synopsis

ഏഷ്യാ കപ്പിലെ മുന്‍ മത്സരങ്ങളില്‍ ഫോമിലെത്തിയ കോലിയുടെ വീഴ്‌ചയായി ഈ മത്സരം

ദുബായ്: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയോടും ഇന്ത്യന്‍ ടീം തോറ്റിരുന്നു. മത്സരത്തില്‍ ഇന്ത്യന്‍ മുന്‍ നായകനും റണ്‍ മെഷീനുമായ വിരാട് കോലി നാല് പന്തില്‍ അക്കൗണ്ട് തുറക്കാതെയാണ് മടങ്ങിയത്. കോലിയെ ദില്‍ഷന്‍ മദുഷനക ബൗള്‍ഡാക്കുകയായിരുന്നു. ഏഷ്യാ കപ്പിലെ മുന്‍ മത്സരങ്ങളില്‍ ഫോമിലെത്തിയ കോലിയുടെ വീഴ്‌ചയായി ഈ മത്സരം. ഇതോടെ കോലിയുടെ പേരിലൊരു നാണക്കേടുമുണ്ടായി. ടി20യില്‍ ലങ്കയ്‌ക്കെതിരെ ഇതാദ്യമായാണ് കോലി 25ല്‍ താഴെ റണ്‍സിന് പുറത്താവുന്നത്. അതും പൂജ്യം സ്കോറിലായി എന്നത് നാണക്കേടിന്‍റെ ആഘാതം കൂട്ടുന്നു. 

സൂപ്പര്‍ ഫോറില്‍ ജീവന്‍മരണ പോരാട്ടത്തിനാണ് ഇന്ത്യ ലങ്കയ്‌ക്കെതിരെ ഇറങ്ങിയത്. എന്നാല്‍ പാകിസ്ഥാനോട് അഞ്ച് വിക്കറ്റിന് തോറ്റതിന് പിന്നാലെ ലങ്കയോട് ആറ് വിക്കറ്റിന് ഇന്ത്യ പരാജയപ്പെട്ടു. ഇന്ത്യയുടെ 173 റൺസ് ഒരു പന്ത് ശേഷിക്കേ ലങ്ക മറികടക്കുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ പതും നിസങ്കയും കുശാല്‍ മെന്‍ഡിസും ഓപ്പണിംഗ് വിക്കറ്റില്‍ 97 റണ്‍സ് ചേര്‍ത്തത് ഇന്ത്യക്ക് ആദ്യ സൂചനയായി. പിന്നാലെ നിസങ്ക(52), ചരിത് അസലങ്ക(0), കുശാല്‍ മെന്‍ഡിസ്(57) എന്നിവരെ മടക്കി യുസ്‌വേന്ദ്ര ചാഹലും ധനുഷ്‌ക ഗുണതിലകയെ(1) പുറത്താക്കി ആര്‍ അശ്വിനും ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും ഫലം കണ്ടില്ല. പക്ഷേ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് ഭാനുക രജപക്സെയും(17 പന്തില്‍ 25*), ക്യാപ്റ്റന്‍ ദാസുന്‍ ഷനകയും(18 പന്തില്‍ 33*) ലങ്കയെ ജയിപ്പിക്കുകയായിരുന്നു.

നേരത്തെ 41 പന്തിൽ 72 റൺസെടുത്ത നായകന്‍ രോഹിത് ശര്‍മ്മയുടെ അർധസെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ 20 ഓവറില്‍ എട്ട് വിക്കറ്റിന് 173ൽ എത്തിയത്. 29 പന്തില്‍ 34 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ് രണ്ടാമത്തെ ടോപ്പര്‍. അതേസമയം കെ എല്‍ രാഹുൽ ആറും വിരാട് കോലി പൂജ്യത്തിനും ഹാർദിക് പാണ്ഡ്യയും റിഷഭ് പന്തും 17 റൺസ് വീതവുമെടുത്തും പുറത്തായത് തിരിച്ചടിയായി. ഫോമില്ലായ്‌മയുടെ വിമര്‍ശനങ്ങളില്‍ നിന്ന് ഏഷ്യാ കപ്പിലൂടെ കരകയറുന്ന കോലി ലങ്കയ്‌ക്കെതിരെ മുട്ടുമടക്കുകയായിരുന്നു. ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ ആദ്യ മത്സരത്തില്‍ 34 പന്തില്‍ 35 റണ്‍സും ഹോങ്കോങ്ങിനെതിരെ 44 പന്തില്‍ 59 റണ്‍സും സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ 44 പന്തില്‍ 60 റണ്‍സും കോലി നേടിയിരുന്നു. 

പന്തിന് ബാറ്റിംഗും അറിയില്ല, കീപ്പിംഗും! സഞ്ജുവിനെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ; ആരാധകരുടെ ക്യാംപയിൻ വൈറല്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐസിസിയുടെ ലോകകപ്പ് ടീമില്‍ സഞ്ജു സാംസണും, സ്‌ക്വാഡില്‍ നാല് ഇന്ത്യന്‍ താരങ്ങള്‍; സൂര്യകുമാറില്ല, എയ്ഡന്‍ മാര്‍ക്രം നയിക്കും
'എന്തുകൊണ്ട് അഭിഷേക് ശര്‍മയെ അവിശ്വസിച്ചില്ല'; കാരണം വ്യക്തമാക്കി ഗൗതം ഗംഭീര്‍