തിരിച്ചെത്തിയല്ലോ, ഒടുവില്‍ കോലിയെക്കുറിച്ച് നല്ലവാക്കുകളുമായി കപില്‍ ദേവ്

Published : Aug 30, 2022, 08:20 PM IST
തിരിച്ചെത്തിയല്ലോ, ഒടുവില്‍ കോലിയെക്കുറിച്ച് നല്ലവാക്കുകളുമായി കപില്‍ ദേവ്

Synopsis

കോലി തിരിച്ചെത്തിയതാണ് വലിയ കാര്യം. തുടക്കത്തില്‍ കോലിയുടെ ക്യാച്ച് കൈവിട്ടത് ഭാഗ്യമായി. അത് എന്തുതന്നെയായാലും കോലി തിരിച്ചെത്തിയത് തന്നെ വലിയ കാര്യം. കളിയില്‍ കോലിയുടെ ആറ്റിറ്റ്യൂഡും എനിക്ക് ഇഷ്ടപ്പെട്ടു. ഈ മത്സരത്തില്‍ മാത്രമല്ല കഴിഞ്ഞ പത്തുവര്‍ഷമായി കളിയോടുള്ള അദ്ദേഹത്തിന്‍റെ സമീപനം എനിക്കിഷ്ടമാണ്. കാരണം, അതാണ് അദ്ദേഹത്തെ മറ്റ് കളിക്കാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നതും മഹാനായ കളിക്കാരനാക്കുന്നതും.  

ദില്ലി: മോശം ഫോമിന്‍റെ പേരില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ് ഒടുവില്‍ ചുവടുമാറ്റി. ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ കോലി 34 പന്തില്‍ 35 റണ്‍സെടുത്ത് പുറത്തായതിന് പിന്നാലെ വാര്‍ത്താ ഏജന്‍സിയായ എഎഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് കോലിയെ പിന്തുണച്ച് കപില്‍ രംഗത്തെത്തിയത്.

വിരാട് കോലിയുടെ ഫോമിനെക്കുറിച്ച് തനിക്ക് ഇപ്പോള്‍ ആശങ്കയില്ലെന്നും അദ്ദേഹം തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും കപില്‍ പറഞ്ഞു. പാക്കിസ്ഥാനെതിരെ കോലി കളിച്ച ചില ഷോട്ടുകള്‍ കളിയില്‍ വലിയ സ്വാധീനം ഉണ്ടാക്കി. ഷോട്ടുകള്‍ തെര‍ഞ്ഞെടുക്കുന്നതില്‍ കുറച്ചുകൂടി നിശ്ചയത്തോടെ കളിക്കാന്‍ അദ്ദേഹം തയാറാവണമെന്ന് മാത്രമെ തനിക്ക് ഇപ്പോള്‍ പറയാനുള്ളൂവെന്നും കപില്‍ പറഞ്ഞു.

വേദന സഹിച്ച് നാല് ഓവര്‍ പൂര്‍ത്തിയാക്കി; പിന്നാലെ നസീം ഷാ വിതുമ്പികൊണ്ട ഡഗൗട്ടിലേക്ക്- വീഡിയോ

കോലി തിരിച്ചെത്തിയതാണ് വലിയ കാര്യം. തുടക്കത്തില്‍ കോലിയുടെ ക്യാച്ച് കൈവിട്ടത് ഭാഗ്യമായി. അത് എന്തുതന്നെയായാലും കോലി തിരിച്ചെത്തിയത് തന്നെ വലിയ കാര്യം. കളിയില്‍ കോലിയുടെ ആറ്റിറ്റ്യൂഡും എനിക്ക് ഇഷ്ടപ്പെട്ടു. ഈ മത്സരത്തില്‍ മാത്രമല്ല കഴിഞ്ഞ പത്തുവര്‍ഷമായി കളിയോടുള്ള അദ്ദേഹത്തിന്‍റെ സമീപനം എനിക്കിഷ്ടമാണ്. കാരണം, അതാണ് അദ്ദേഹത്തെ മറ്റ് കളിക്കാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നതും മഹാനായ കളിക്കാരനാക്കുന്നതും.

വലിയൊരു ഇന്നിംഗ്സ് കളിച്ചാല്‍ കോലിക്ക് ഫോം തിരിച്ചുപിടിക്കാനാവും. അതിനെക്കുറിച്ച് അദ്ദേഹം ഇപ്പോള്‍ ആശങ്കപ്പെടേണ്ട. രാജ്യത്തിനായി കളിക്കുന്നതില്‍ അഭിമാനിക്കുകയാണ് വേണ്ടത്. നേടുന്ന റണ്ണിനെക്കാള്‍ രാജ്യത്തിനായി കളിക്കാനാകുന്നതില്‍ അഭിമാനിക്കു. എല്ലാ കളികളിലും പൂജ്യത്തിന് പുറത്താവുന്ന കളിക്കാരൊന്നും ഇല്ല. അതുകൊണ്ടുതന്നെ കോലിയുടെ പ്രതിഭയും കഴിവും വെച്ചുനോക്കിയാല്‍ അദ്ദേഹം വൈകാതെ ഫോമിലാവുമെന്നും കപില്‍ പറഞ്ഞു.

ഏഷ്യാ കപ്പ്: ഹോങ്കോങിനെതിരെ റിഷഭ് പന്ത് ഇറങ്ങുമ്പോള്‍ ആര് പുറത്താവും; ഇന്ത്യയുടെ സാധ്യതാ ടീം

ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ രണ്ടാം പന്തില്‍ കെ എല്‍ രാഹുലിന്‍റെ വിക്കറ്റ് നഷ്ടമായപ്പോള്‍ ക്രീസിലെത്തിയ വിരാട് കോലി രോഹിത് ശര്‍മക്കൊപ്പം പവര്‍ പ്ലേയില്‍ വിക്കറ്റ് പോവാതെ കാത്തതിനൊപ്പം മികച്ച രണ്ട് മൂന്ന് ബൗണ്ടറികളും നേടിയിരുന്നു. ഒടുവില്‍ രോഹിത് പുറത്തായതിന് പിന്നാലെ മോശം ഷോട്ട് കളിച്ച് പുറത്താവുകയും ചെയ്തു.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുത്തില്ല, കോച്ചിന്‍റെ തലയടിച്ച് പൊട്ടിച്ച് യുവതാരങ്ങള്‍, സംഭവം പോണ്ടിച്ചേരിയില്‍