പാകിസ്ഥാനെതിരായ ഇന്ത്യന്‍ ഇലവന്‍ പ്രവചിച്ച് ആകാശ് ചോപ്ര; റിഷഭ് പന്തിന്‍റെ സ്ഥാനം വന്‍ സര്‍പ്രൈസ്!

Published : Aug 28, 2022, 05:39 PM ISTUpdated : Aug 28, 2022, 05:42 PM IST
പാകിസ്ഥാനെതിരായ ഇന്ത്യന്‍ ഇലവന്‍ പ്രവചിച്ച് ആകാശ് ചോപ്ര; റിഷഭ് പന്തിന്‍റെ സ്ഥാനം വന്‍ സര്‍പ്രൈസ്!

Synopsis

നായകന്‍ രോഹിത് ശര്‍മ്മയും ഉപനായകന്‍ കെ എല്‍ രാഹുലുമാണ് ആകാശ് ചോപ്രയുടെ പ്ലേയിംഗ് ഇലവന്‍റെ ഓപ്പണര്‍മാര്‍

ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിന് ഇന്ത്യന്‍ ടീം ഇന്നിറങ്ങുമ്പോള്‍ ഏറ്റവും ശ്രദ്ധേയമാവുക പ്ലേയിംഗ് ഇലവനാകും. ജസ്‌പ്രീത് ബുമ്ര, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരുടെ അഭാവത്തില്‍ ആരൊക്കെയാവും ഇലവനിലെ പേസര്‍മാര്‍ എന്നതിനൊപ്പം വിക്കറ്റ് കീപ്പറായി ആരെത്തും എന്നതും വലിയ ചോദ്യമാണ്. ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത് എന്നിവരെ ഒരുമിച്ച് കളിപ്പിക്കാനുള്ള സാധ്യതയുണ്ടോ ഇന്ത്യന്‍ ടീമിന്?

ഇക്കാര്യത്തില്‍ തന്‍റെ നിലപാട് അറിയിച്ചിരിക്കുകയാണ് മുന്‍താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരും ഒരു പേസ് ഓള്‍റൗണ്ടറും രണ്ട് സ്‌പിന്നര്‍മാരും ഒരു ഉള്‍ക്കൊള്ളുന്നതാണ് ആകാശ് ചോപ്രയുടെ ഇലവന്‍. ഡികെ, റിഷഭ് എന്നിവരില്‍ ഒരാളെ മാത്രമേ ചോപ്ര ടീമിലെടുത്തിട്ടുള്ളൂ.

നായകന്‍ രോഹിത് ശര്‍മ്മയും ഉപനായകന്‍ കെ എല്‍ രാഹുലുമാണ് ആകാശ് ചോപ്രയുടെ പ്ലേയിംഗ് ഇലവന്‍റെ ഓപ്പണര്‍മാര്‍. 100-ാം രാജ്യാന്തര ടി20ക്കിറങ്ങുന്ന വിരാട് കോലി മൂന്നാം നമ്പറിലെത്തുമ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്താണ് നാലാമന്‍ എന്നതാണ് ശ്രദ്ധേയം. സൂര്യകുമാര്‍ യാദവിനെ മറികടന്നാണ് റിഷഭിന് ചോപ്ര സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ആറാം നമ്പറില്‍. സ്‌പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പിന്നാലെയെത്തുമ്പോള്‍ യുസ്‌വേന്ദ്ര ചാഹലാണ് ടീമിലെ മറ്റൊരു സ്‌പിന്നര്‍. ഭുവനേശ്വര്‍ കുമാര്‍ നയിക്കുന്ന പേസ് യൂണിറ്റില്‍ അര്‍ഷ്‌ദീപ് സിംഗും ആവേശ് ഖാനും ഇടംപിടിക്കുമെന്നും ആകാശ് ചോപ്ര പ്രവചിക്കുന്നു. 

ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് പോരാട്ടം. ഇക്കുറി ടൂര്‍ണമെന്‍റില്‍ ഇരു ടീമുകളും ആദ്യ അങ്കത്തിനാണ് ഇറങ്ങുന്നത്. ജസ്‌പ്രീത് ബുമ്രയുടെ അഭാവം ഇന്ത്യക്ക് ഷഹീന്‍ ഷാ അഫ്രീദിയില്ലാത്തത് പാകിസ്ഥാനും മത്സരത്തിന് മുമ്പ് തിരിച്ചടിയായിക്കഴിഞ്ഞു. ഏഷ്യാ കപ്പില്‍ 14 തവണ ഇന്ത്യയുടെ പാകിസ്ഥാനും നേര്‍ക്കുനേര്‍ വന്നപ്പോള്‍ എട്ട് തവണയും ജയം നീലപ്പടയ്‌ക്കായിരുന്നു. ഏഷ്യാ കപ്പ് കിരീട നേട്ടത്തിലും പാകിസ്ഥാനേക്കാള്‍ ബഹുദൂരം മുന്നിലാണ് ഇന്ത്യ. ഏഴ് തവണ ഇന്ത്യന്‍ ടീം ഏഷ്യാ കപ്പുയര്‍ത്തിയപ്പോള്‍ പാകിസ്ഥാന് രണ്ടെണ്ണം മാത്രമേയുള്ളൂ. 

പാകിസ്ഥാന്‍ ചിത്രത്തിലേയില്ല; ഇന്ത്യയുടെ പവര്‍പ്ലേ പവറാകും എന്ന് കണക്കുകള്‍

PREV
click me!

Recommended Stories

ടി20 ലോകകപ്പിന് മുമ്പ് ഐസിസിക്ക് മുന്നില്‍ പുതിയ പ്രതിസന്ധി, സംപ്രേഷണ കരാറില്‍ നിന്ന് പിന്‍മാറാനൊരുങ്ങി ജിയോ സ്റ്റാര്‍
ദക്ഷിണാഫ്രിക്ക ചലഞ്ചിന് സഞ്ജു സാംസണ്‍; ലോകകപ്പ് ടീമില്‍ ഇടം നേടാൻ അവസാന അവസരം?