
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ ഇന്ത്യന്‍ ടീമിനും പാക്കിസ്ഥാന്‍ ടീമിനും കനത്ത പിഴ. മാച്ച് ഫീയുടെ 40 ശതമാനാണ് പിഴ ചുമത്തിയത്. ഇരു ടീമുകള്‍ക്കും കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ മത്സരത്തിനിടെ തന്നെ ഐസിസിയുടെ പുതിയ നിയമപ്രകാരമുള്ള ശിക്ഷ ലഭിച്ചിരുന്നു. നിശ്ചിത സമയത്ത് 20 ഓവര്‍ എറിയാത്തതിന്‍റെ പേരില്‍ അവസാന ഓവറുകളില്‍ പരമാവധി നാല് ഫീല്‍ഡര്‍മാരെ മാത്രമെ ഇരു ടീമുകള്‍ക്കും ബൗണ്ടറിയില്‍ ഫീല്‍ഡിംഗിന് നിയോഗിക്കാനായിരുന്നുള്ളു. ഇതിനുപുറമെയാണ് മാച്ച് ഫീയുടെ 40 ശതമാനം പിഴയായും ചുമത്തിയിരിക്കുന്നത്.
നിശ്ചിത സമയത്ത് ഇന്ത്യയും പാക്കിസ്ഥാനും രണ്ടോവര്‍ വീതം കുറച്ചാണ് ബൗള്‍ ചെയ്തിരുന്നത്. നിശ്ചിത സമയത്ത് പൂര്‍ത്തികരിക്കാത്ത ഓരോ ഓവറിനും മാച്ച് ഫീയുടെ 20 ശതമാനം വീതം മാച്ച് ഫീയുടെ പിഴ ചുമത്തണമെന്നാണ് ഐസിസി നിയമം. ഇരു ടീമിന്‍റെയും നായകന്‍മാര്‍ തെറ്റ് സമ്മതിച്ചതിനാല്‍ ഔദ്യോഗിക വാദം കേള്‍ക്കല്‍ ഇല്ലാതൊണ് മാച്ച് റഫറി ജെഫ് ക്രോ പിഴ ചുമത്തിയത്.
ഏഷ്യാ കപ്പില്‍ ഞായറാഴ്ച നടന്ന ഇന്ത്യ-പാക് ആവേശ പോരാട്ടത്തില്‍ അവസാന ഓവറിലായിരുന്നു ഇന്ത്യ ജയിച്ചു കയറിയത്. അവസാന ഓവറില്‍ ജയിക്കാന്‍ ഏഴ് റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. മുഹമ്മദ് നവാസ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ രവീന്ദ്ര ജഡേജ ക്ലീന്‍ ബൗള്‍ഡായപ്പോള്‍ രണ്ടാം പന്തില്‍ ദിനേശ് കാര്‍ത്തിക് സിംഗിളെടുത്തു. മൂന്നാം പന്ത് ഡോട്ട് ബോളായി. അപ്പോഴും ശാന്തനായി ക്രീസില്‍ നിന്ന പാണ്ഡ്യ നാലാം പന്ത് സിക്സിന് പറത്തി ഇന്ത്യയെ വിജയവര കടത്തുകയായിരുന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാക് ടീം 19.5 ഓവറില്‍ 147 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഭുവനേശ്വര്‍ കുമാറിന്‍റെ നാല് വിക്കറ്റിന് പുറമെ ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്കായി ഹാര്‍ദിക് പാണ്ഡ്യ 17 പന്തില്‍ 33* റണ്‍സുമായി പുറത്താകാതെ നിന്ന് ഇന്ത്യയുടെ വിജയശില്‍പിയായപ്പോള്‍ വിരാട് കോലിയും രവീന്ദ്ര ജഡേജയും 35 റണ്‍സ് വീതം നേടി. നായകന്‍ രോഹിത് ശര്‍മ്മ 12ഉം ഉപനായകന്‍ കെ എല്‍ രാഹുല്‍ ഗോള്‍ഡന്‍ ഡക്കായും മടങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!