താരം ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള ശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പരിശീലനം നടത്തുന്ന വീഡിയ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരുന്നു. ആഭ്യന്തര സീസണിന് മുന്നോടിയായാണ് താരം പരിശീലനം ആരംഭിച്ചത്.
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റില്‍ മുതല്‍ക്കൂട്ടാവുമെന്ന് കരുതപ്പെട്ടിരുന്ന താരമായിരുന്നു സുരേഷ് റെയ്‌ന. ഭാവി ഇന്ത്യന്‍ ക്യാപ്റ്റനെ നിലയിലേക്കും അദ്ദേഹത്തിന് വളരാനായിരുന്നു. എന്നാല്‍ പൂര്‍ണമായിരുന്നല്ല അദ്ദേഹത്തിന്റെ കരിയര്‍. പരിക്കും ഫോമില്ലായ്മയും താരത്തെ വലിച്ചു. എം എസ് ധോണി വിരമിച്ചതിന് പിന്നാലെ റെയ്‌നയും കളി മതിയാക്കി. 2018ല്‍ ഇംഗ്ലണ്ടിനെതിരെയാണ് അദ്ദേഹം അവസാന ഏകദിനം കളിച്ചത്. അതേവര്‍ഷം തന്നെയായിരുന്നു അവസാന ടി20യും.
കഴിഞ്ഞ വര്‍ഷം അവസാന ഐപിഎല്‍ മത്സരവും റെയ്‌ന കളിച്ചു. പിന്നീട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഒഴിവാക്കുകയായിരുന്നു. പിന്നീട് നടന്ന മെഗാതാരലേലത്തില്‍ മറ്റു ഫ്രാഞ്ചൈസികള്‍ ടീമിലെടുക്കാനും തയ്യാറായില്ല. ജീവിതത്തിലെ രണ്ടാം ഇന്നിംഗ്‌സ് ആസ്വദിക്കുകയാണ് റെയ്‌നയിപ്പോള്‍. ഇതിനിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോയാണ് വൈറലായിരിക്കുന്നത്.
തന്റെ മകന്‍ റിയൊ റെയ്‌നയ്‌ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോയാണത്. 'അച്ഛനെ പോലെ മകനും. റിയൊ തന്റെ ക്യൂട്ട് ക്രിക്കറ്റ് ഷോട്ടുകള്‍ കളിക്കുന്നു. എന്റെ ഹൃദയം സന്തോഷം കൊണ്ട് നിറയുന്നു.' റെയ്‌ന വീഡിയോക്കൊപ്പം കുറിച്ചിട്ടു. വീഡിയോ കാണാം...
ഇതിനിടെ താരം ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള ശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പരിശീലനം നടത്തുന്ന വീഡിയ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരുന്നു. ആഭ്യന്തര സീസണിന് മുന്നോടിയായാണ് താരം പരിശീലനം ആരംഭിച്ചത്.
നിങ്ങള്‍ ഇന്ത്യയിലേക്ക് വരൂ! വിനായക ചതുര്‍ത്ഥി ആശംസകള്‍ നേര്‍ന്ന ഡേവിഡ് വാര്‍ണറോട് ആരാധകര്‍
അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലും ഉജ്ജ്വല റെക്കോര്‍ഡുള്ള താരമാണ് റെയ്‌ന. ഇന്ത്യക്കായി 226 ഏകദിന മത്സരങ്ങളില്‍ നിന്ന് 5615 റണ്‍സും, 78 ടി20 മത്സരങ്ങളില്‍ നിന്ന് 1604 റണ്‍സും നേടിയിട്ടുള്ള റെയ്‌ന, ടെസ്റ്റ് ക്രിക്കറ്റില്‍ 18 കളികളില്‍ നിന്ന് 768 റണ്‍സാണ് സ്‌കോര്‍ ചെയ്തിട്ടുള്ളത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളാണ് റെയ്‌ന. 205 ഐപിഎല്‍ മത്സരങ്ങളില്‍ ജേഴ്‌സിയണിഞ്ഞിട്ടുള്ള താരം 5528 റണ്‍സാണ് ടൂര്‍ണമെന്റില്‍ നേടിയിട്ടുള്ളത്.
