അന്ന് ഇന്ത്യാ-പാക് മത്സരം കാണാനായി സ്റ്റേഡിയത്തിന് പുറത്തെത്തിയപ്പോള്‍ അവിടെയുള്ള കടകളില്‍ ഇന്ത്യന്‍ ജേഴ്സിയെല്ലാം വിറ്റുപോയിരുന്നു. പിന്നെ പാക് ജേഴ്സി മാത്രമാണുണ്ടായിരുന്നത്. അങ്ങനെയാണ് പാക്കിസ്ഥാന്‍റെ ജേഴ്സി വാങ്ങിയത്. പാക് ജേഴ്സി ധരിച്ച് ഹിന്ദുസ്ഥാനി സിന്ദാബാദ് മുദ്രാവാക്യം ഉറക്കെ വിളിച്ച് പാക് ആരാധകരെ കളിയാക്കാമെന്നും കരുതി. ഇത്തരം നിരുപദ്രവകരമായ കാര്യം ഇത്രയും വലിയ പുലിവാലാകുമെന്ന് ഞാന്‍ കരുതിയില്ല. വളരെ നിഷ്കളങ്കമായി ചെയ്ത കാര്യമാണ്.
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരം കാണാനായി പാകിസ്ഥാൻ ജേഴ്സിയും ഇന്ത്യന്‍ കൊടിയും പിടച്ചെത്തി സമൂഹമാധ്യമങ്ങളില്‍ വൈറലായ യുപി സ്വദേശിയായ ആരാധകനും കുടുംബത്തിനും തദ്ദേശീയരുടെ ഭീഷണി. യുപിയിലെ ബറേലി സ്വദേശിയായ സന്യാം ജയ്‌സ്വാളാണ് ഭിഷണിയെത്തുടര്‍ന്ന് നാട്ടിലേക്ക് തിരികെ വരാന്‍ പോലും ഭയക്കുന്നത്.
മത്സരം കണാനായി സ്റ്റേഡിയത്തില്‍ പാക്കിസ്ഥാന്‍റെ ജേഴ്സിയും ഇന്ത്യന്‍ പതാകയും പിടിച്ചു നില്‍ക്കുന്ന ജയ്‌സ്വാളിന്‍റെ ചിത്രിങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ ജയ്സ‌്വാളിന് തിരിച്ചറിഞ്ഞ പ്രദേശവാസികള്‍ ജയ്സ്വാളിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെയും ബിജെപി നേതാക്കളെയും ട്വാഗ് ചെയ്ത് ട്വീറ്റ് ചെയ്തു. ഇതിനുശേഷമാണ് ജയ്സ്വാളിന്‍റെ കുടുംബത്തിന് നേരിട്ടും ഭീഷണി എത്തിയത്.ഉത്തർപ്രദേശിലെ ബറേലിയിൽ മദ്യക്കച്ചവടവും റിയല്‍ എസ്റ്റേറ്റ് ബിസിനസും നടത്തുന്നയാളാണ് ജയ്സ്വാൾ
പാക്കിസ്ഥാനോടുള്ള സ്നേഹം കൊണ്ടല്ല, വേറെ വഴിയില്ലാതെ ചെയ്തതാണ്
പാക് ജേഴ്സി ധരിച്ച ഇന്ത്യന്‍ ആരാധകന്‍റെ ചിത്രം വൈറലായെങ്കിലും അന്ന് സ്റ്റേഡിയത്തിലെത്തി പാക് ജേഴ്സി ധരിക്കാനുള്ള കാരണം ജയ്സ്വാള്‍ പറയുന്നത് മറ്റൊന്നാണ്. മറ്റുള്ളവരെപ്പോലെ താനും ഇന്ത്യന്‍ ടീമിന്‍റെ കടുത്ത ആരാധകനാണെന്ന് ജയ്‌സ്വാള്‍ പറഞ്ഞു. അമേരിക്കയില്‍ നിന്ന് ദുബായിലേക്ക് വന്ന സുഹൃത്തിനൊപ്പമാണ് സ്റ്റേഡിയത്തില്‍ കളി കാണാന്‍ പോയത്.
അന്ന് ഇന്ത്യാ-പാക് മത്സരം കാണാനായി സ്റ്റേഡിയത്തിന് പുറത്തെത്തിയപ്പോള്‍ അവിടെയുള്ള കടകളില്‍ ഇന്ത്യന്‍ ജേഴ്സിയെല്ലാം വിറ്റുപോയിരുന്നു. പിന്നെ പാക് ജേഴ്സി മാത്രമാണുണ്ടായിരുന്നത്. അങ്ങനെയാണ് പാക്കിസ്ഥാന്‍റെ ജേഴ്സി വാങ്ങിയത്. പാക് ജേഴ്സി ധരിച്ച് ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ച് പാക് ആരാധകരെ കളിയാക്കാമെന്നും കരുതി. ഇത്തരം നിരുപദ്രവകരമായ കാര്യം ഇത്രയും വലിയ പുലിവാലാകുമെന്ന് ഞാന്‍ കരുതിയില്ല. വളരെ നിഷ്കളങ്കമായി ചെയ്ത കാര്യമാണ്.
ടി20 ലോകകപ്പ്: ഇന്ത്യന്‍ ടീം പ്രഖ്യാപനത്തിന് ഇനി 15 നാള്‍, സ്ഥാനം ഉറപ്പാക്കിയത് ഇവര്‍ 12 പേര്‍
മാത്രമല്ല ഇന്ത്യന്‍ പതാകയും എന്‍റെ കൈവശമുണ്ടായിരുന്നു. എന്‍റെ പിതാവൊരു ഹൃദ്രോഗിയാണ്. ഇപ്പോള്‍ വരുന്ന ഭീഷണികളൊന്നും ചിലപ്പോള്‍ അദ്ദേഹത്തിന് താങ്ങാനായെന്ന് വരില്ല. ഇപ്പോള്‍ എന്നെ എല്ലാവരും രാജ്യദ്രോഹിയെന്ന് വിളിക്കുന്നു. താന്‍ കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും തന്‍റെ കുടുംബാംഗങ്ങള്‍ അനുഭവിക്കുന്ന ടെന്‍ഷന്‍ അതിനേക്കാളാണെന്നും ജയ്സ്വാള്‍ പറഞ്ഞു.
