
ലാഹോര്‍: ഏഷ്യാ കപ്പിലെ ജീവന്‍മരണ പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരത്തില്‍ ശ്രീലങ്കയോട് തോറ്റ ബംഗ്ലാദേശിന് സൂപ്പര്‍ ഫോറിലെത്താന്‍ ഇന്ന് വിജയം അനിവാര്യമാണ്. തമീം ഇക്ബാലിന്‍റെ അഭാവത്തില്‍ ബാറ്റിംഗ് നിര മികവിലേക്ക് ഉയരാനാകാത്തതാണ് ബംഗ്ലാദേശിന് ആദ്യ മത്സരത്തില്‍ തിരിച്ചടിയായത്.
ശ്രീലങ്കക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 42.4 ഓവറില്‍ 164 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനും മുഷ്ഫീഖുര്‍ റഹീമും നിറം മങ്ങുന്നതും അവര്‍ക്ക് തിരിച്ചടിയാണ്. 89 റണ്‍സെടുത്ത നജ്മുള്‍ ഹൊസൈന്‍ ഷാന്‍റോ മാത്രമാണ് ലങ്കക്കെതിരെ ബാറ്റിംഗില്‍ തിളങ്ങിയത്. അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും 200 റണ്‍സ് കടക്കാന്‍ ബംഗ്ലാദേശിനായില്ല.
മറുവശത്ത് പാക്കിസ്ഥാനെ ഏകദിന പരമ്പരയില്‍ വിറപ്പിച്ചശേഷമാണ് അഫ്ഗാനിസ്ഥാന്‍ ഇറങ്ങുന്നത്. ബംഗ്ലാദേശിനെ വീഴ്ത്തിയാല്‍ അഫ്ഗാന് സൂപ്പര്‍ ഫോറില്‍ പ്രതീക്ഷവെക്കാം. ഓപ്പണര്‍മാരായ റഹ്മാനുള്ള ഗുര്‍ബാസും ഇബ്രാഹിം സര്‍ദ്രാനും നല്‍കുന്ന തുടക്കത്തിലാണ് അഫ്ഗാന്‍റെ പ്രതീക്ഷ. ബൗളിംഗില്‍ റാഷിദ് ഖാന്‍ നേതൃത്വം നല്‍കുന്ന സ്പിന്‍നിരയും കരുത്തുറ്റതാണ്.
ഇന്ത്യ-പാക് താരങ്ങള്‍ തമ്മിലുള്ള സൗഹൃദമൊക്കെ ബൗണ്ടറിക്ക് പുറത്ത് മതിയെന്ന് ഗംഭീർ-വീഡിയോ
അഫ്ഗാനിസ്ഥാന്‍ പ്ലേയിംഗ് ഇലവന്‍: റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി, നജീബുള്ള സദ്രാൻ, മുഹമ്മദ് നബി, ഗുൽബാദിൻ നായിബ്, കരീം ജനത്, റാഷിദ് ഖാൻ, ഫസൽഹഖ് ഫാറൂഖി, മുജീബ് ഉർ റഹ്മാൻ.
ബംഗ്ലാദേശ് പ്ലേയിംഗ് ഇലവന്‍: മുഹമ്മദ് നയിം, നജ്മുൽ ഹൊസൈൻ ഷാന്‍റോ, ഷാക്കിബ് അൽ ഹസൻ, തൗഹിദ് ഹൃദയോയ്, ഷമീം ഹൊസൈൻ, മുഷ്ഫിഖുർ റഹീം, അഫീഫ് ഹൊസൈൻ, മെഹ്ദി ഹസൻ മിറാസ്, ടസ്കിൻ അഹമ്മദ്, ഷോറിഫുൾ ഇസ്ലാം, ഹസൻ മഹ്മൂദ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!