ഇന്ത്യ-പാക് താരങ്ങള്‍ തമ്മിലുള്ള സൗഹൃദമൊക്കെ ബൗണ്ടറിക്ക് പുറത്ത് മതിയെന്ന് ഗംഭീർ-വീഡിയോ

Published : Sep 03, 2023, 02:00 PM IST
ഇന്ത്യ-പാക് താരങ്ങള്‍ തമ്മിലുള്ള സൗഹൃദമൊക്കെ ബൗണ്ടറിക്ക് പുറത്ത് മതിയെന്ന് ഗംഭീർ-വീഡിയോ

Synopsis

മുന്‍ പാക് താരം കമ്രാന്‍ അക്‌മലുമായി എനിക്ക് അടുത്ത സൗഹൃദമുണ്ട്. അവന് ഞാനും എനിക്ക് അവനും ബാറ്റ് സമ്മാനമായി നല്‍കിയിരുന്നു. അവന്‍ നല്‍കിയ ബാറ്റുകൊണ്ട് ഒരു സീസണ്‍ മുഴുവന്‍ ഞാന്‍ കളിച്ചിട്ടുണ്ട്. അടുത്തിടെ പോലും അവനുമായി മണിക്കൂറുകളോളം സംസാരിച്ചിരുന്നു.

പല്ലെക്കെല്ലെ: ഏഷ്യാ കപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം മഴ മുടക്കിയപ്പോള്‍ ഇരു ടീമിലെയും താരങ്ങള്‍ തമ്മില്‍ സൗഹൃദം പങ്കിട്ടതിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. താരങ്ങള്‍ തമ്മിലുള്ള സൗഹൃദമൊക്കെ ബൗണ്ടറിക്ക് പുറത്ത് മതിയെന്നും 140 കോടി ഇന്ത്യക്കാരെ പ്രതിനിധീകരിച്ചാണ് ഇന്ത്യന്‍ ടീം കളിക്കുന്നതെന്ന് മറക്കരുതെന്നും ഗംഭീര്‍ സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ പറഞ്ഞു.

രാജ്യത്തിനായി കളിക്കുമ്പോള്‍ എതിരാളികളുമായി സൗഹൃദത്തിന്‍റെയൊന്നും ആവശ്യമില്ല. മുഖത്തോട് മുഖം നോക്കി പോരാടുകയാണ് വേണ്ടത്. സൗഹൃദമൊക്കെ പുറത്തു നിര്‍ത്തണം. ആറോ ഏഴോ മണിക്കൂര്‍ ക്രിക്കറ്റ് കളിച്ചശേഷം വേണമെങ്കില്‍ സൗഹൃദമാവാം. പക്ഷെ കളിക്കിടെ അതുവേണ്ട. കാരണം, രാജ്യത്തെ കോടിക്കണക്കിനാളുകളെയാണ് നിങ്ങള്‍ ഗ്രൗണ്ടില്‍ പ്രതിനിധീകരിക്കുന്നത്. ഇക്കാലത്ത് കളിക്കാര്‍ പരസ്പരം പുറത്തുതട്ടി അഭിനന്ദിക്കുകയും തമാശ പറയുന്നതുമൊക്കെ ഗ്രൗണ്ടില്‍ കാണുന്നുണ്ട്. കുറച്ചു വര്‍ഷം മുമ്പ് ഇതൊന്നും കാണാന്‍ കഴിയില്ലായിരുന്നു.

അവനെ നേരിടാൻ അവരെക്കൊണ്ടൊന്നും പറ്റില്ല, കോലിക്കും രോഹിത്തിനുമെതിരെ ഒളിയമ്പെയ്ത് മുൻ പാക് പ്രധാനമന്ത്രി

മുന്‍ പാക് താരം കമ്രാന്‍ അക്‌മലുമായി എനിക്ക് അടുത്ത സൗഹൃദമുണ്ട്. അവന് ഞാനും എനിക്ക് അവനും ബാറ്റ് സമ്മാനമായി നല്‍കിയിരുന്നു. അവന്‍ നല്‍കിയ ബാറ്റുകൊണ്ട് ഒരു സീസണ്‍ മുഴുവന്‍ ഞാന്‍ കളിച്ചിട്ടുണ്ട്. അടുത്തിടെ പോലും അവനുമായി മണിക്കൂറുകളോളം സംസാരിച്ചിരുന്നു.

മത്സരത്തിനിടെ കളിക്കാര്‍ തമ്മില്‍ സ്ലെഡ്ജ് ചെയ്യുന്നതില്‍ തെറ്റില്ല, പക്ഷെ അത് വ്യക്തിപരമാവരുത്. കുടുംബാംഗങ്ങളെയൊന്നും അതിലേക്ക് വലിച്ചിഴക്കരുതെന്നും പാക്കിസ്ഥാനും ഓസ്ട്രേലിയക്കുമെതിരായ മത്സരങ്ങളില്‍ സ്ലെഡ്ജിംഗ് സാധാരണമാണെന്നും ഗംഭീര്‍ പറഞ്ഞു.

ഇന്നലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം മഴ മുടക്കിയതോടെ ഇരുടീമിലെയും കളിക്കാര്‍ തമ്മില്‍ സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇന്ത്യന്‍ താരം വിരാട് കോലിയുമായി പാക് താരങ്ങള്‍ സൗഹൃദം പങ്കിടുന്നതിന്‍റെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലയാണ് വിമര്‍ശനവുമായി ഗംഭീര്‍ രംഗത്തെത്തിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഒടുവില്‍ നിര്‍ണായക തീരുമാനമെടുത്ത് ജയ് ഷാ, ബംഗ്ലാദേശ് ടി20 ലോകകപ്പില്‍ നിന്ന് പുറത്ത്, പകരം സ്കോട്ട്‌ലൻഡ് കളിക്കും
32 പന്തില്‍ 76, കളിയിലെ താരം, എന്നിട്ടും ഇഷാന്‍ കിഷനെ വിമര്‍ശിച്ച് ന്യൂസിലന്‍ഡ് മുന്‍താരം, കാരണം ഇതാണ്