ഏഷ്യാ കപ്പ് കഴിയുമ്പോള്‍ അവന്‍ ലോകകപ്പിന് ടിക്കറ്റെടുക്കും, ഇന്ത്യന്‍ യുവതാരത്തെക്കുറിച്ച് മുന്‍ പേസര്‍

Published : Aug 13, 2022, 11:28 PM IST
ഏഷ്യാ കപ്പ് കഴിയുമ്പോള്‍ അവന്‍ ലോകകപ്പിന് ടിക്കറ്റെടുക്കും, ഇന്ത്യന്‍ യുവതാരത്തെക്കുറിച്ച് മുന്‍ പേസര്‍

Synopsis

ഇടംകൈയന്‍ പേസറാണെന്നത് അര്‍ഷദീപിന് അധിക ആനുകൂല്യം നല്‍കുന്നു. ഐപിഎല്ലിലും സമീപകാലത്ത് നടന്ന പരമ്പരകളിലും അര്‍ഷദീപ് മികവ് കാട്ടിയിരുന്നു. പന്തിന്‍റെ മേലുള്ള നിയന്ത്രണമാണ് അര്‍ഷദീപിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഐപിഎല്ലില്‍ മികവ് കാട്ടി അര്‍ഷദീപ് തന്‍റെ പ്രതിഭ തെളിയിച്ചു കഴിഞ്ഞു.

ഹൈദരാബാദ്: ഈ മാസം അവസാനം യുഎഇയില്‍ തുടങ്ങുന്ന ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്‍റ് കഴിയുമ്പോള്‍ ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരൊക്കെ ഉണ്ടാകുമെന്ന കാര്യത്തില്‍ ഇന്ത്യന്‍ ടീം മാനേജ്മെന്‍റിനും ആരാധകര്‍ക്കും ഏകദേശ ധാരണ ലഭിക്കും. പേസ് ബൗളര്‍ ജസ്പ്രീത് ബുമ്രയുടെ പരിക്ക് ഇന്ത്യക്ക് ലോകകപ്പില്‍ ആശങ്ക സമ്മാനിക്കുന്നതിനിടെ ഏഷ്യാ കപ്പ് കഴിയുമ്പോള്‍ ലോകകപ്പ് ടീമില്‍ ഇടം ഉറപ്പിക്കുന്ന പേസറുടെ പേരുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസറായ ദൊഡ്ഡ ഗണേഷ്.

വെസ്റ്റ് ഇന്‍ഡീസിനെതിരെയും ഇംഗ്ലണ്ടിനെതിരെയും ടി20 പരമ്പരകളില്‍ തിളങ്ങിയ ഇടംകൈയന്‍ പേസര്‍ അര്‍ഷദീപ് സിംഗാണ് ഏഷ്യാ കപ്പ് കഴിയുമ്പോള്‍ ഓസ്ട്രേലിയയിലേക്ക് ടിക്കറ്റെടുക്കുകയെന്ന് ഗണേഷ് പറഞ്ഞു. ബുമ്രയുടെ പരിക്കിനെക്കുറിച്ച് ഞാനും കേട്ടിരുന്നു. അതുകൊണ്ടുതന്നെ ഏഷ്യാ കപ്പില്‍ അര്‍ഷദീപ് മികവ് കാട്ടിയാല്‍ അവന്‍ എന്തായാലും ലോകകപ്പ് ടീമിലുമുണ്ടാകും. ഇക്കാര്യത്തില്‍ ടീം മാനേജ്മെന്‍റാണ് തീരുമാനം എടുക്കേണ്ടതെന്നും ഗണേഷ് ഇന്‍സൈഡ് സ്പോര്‍ട്ടിനോട് പറഞ്ഞു.

ഏഷ്യാ കപ്പ് ടിക്കറ്റ് വില്‍പന, തീയതിയായി; ഇന്ത്യാ-പാക് മത്സരത്തിന്‍റെ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ഈ വഴികള്‍

ഇടംകൈയന്‍ പേസറാണെന്നത് അര്‍ഷദീപിന് അധിക ആനുകൂല്യം നല്‍കുന്നു. ഐപിഎല്ലിലും സമീപകാലത്ത് നടന്ന പരമ്പരകളിലും അര്‍ഷദീപ് മികവ് കാട്ടിയിരുന്നു. പന്തിന്‍റെ മേലുള്ള നിയന്ത്രണമാണ് അര്‍ഷദീപിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഐപിഎല്ലില്‍ മികവ് കാട്ടി അര്‍ഷദീപ് തന്‍റെ പ്രതിഭ തെളിയിച്ചു കഴിഞ്ഞു. മികച്ച പ്രകടനമാണ് ക്രിക്കറ്റില്‍ ഏറ്റവും പ്രധാനം. അര്‍ഷദീപ് ഇപ്പോള്‍ മികച്ച ഫോമിലാണ്. അതുകൊണ്ടുതന്നെ അര്‍ഷദീപിന് അവസരം നല്‍കണമെന്നാണ് തന്‍റെ അഭിപ്രായമെന്നും ഗണേഷ് പറഞ്ഞു.

ഓസ്ട്രേലിയിയല്‍ ഇന്ത്യയുടെ പേസ് പടയുടെ കുന്തമുനയാവുമെന്ന് കരുതിയ ജസ്പ്രീത് ബുമ്രക്കും ഹര്‍ഷല്‍ പട്ടേലിനും ഏഷ്യാ കപ്പിന് മുമ്പ് പരിക്കേറ്റത് ലോകകപ്പില്‍ അര്‍ഷദീപിന്‍റെ സാധ്യതകള്‍ കൂട്ടുന്നു. നിലവില്‍ ഇടംകൈയന്‍ പേസറായി ആരും ഇന്ത്യന്‍ ടീമിലില്ല എന്നതും വേഗത്തെക്കാളുപരി മികച്ച ലൈനും ലെങ്ത്തും വ്യത്യസ്തകളും ഡെത്ത് ഓവറുകളിലെ യോര്‍ക്കറുകളും കൈവശമുള്ള അര്‍ഷദീപ് ലോകകപ്പില്‍ മുതല്‍ക്കൂട്ടാവുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. അര്‍ഷദീപിന് പുറമെ സിംബാബ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കുന്ന ദിപക് ചാഹര്‍, ആവേശ് ഖാന്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവരുടെ പ്രകടനങ്ങളും സെലക്ടര്‍മാര്‍ സസൂഷ്മം വിലയിരുത്തും.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സൂര്യക്ക് ടി20യില്‍ 9000 റണ്‍സ് തികയ്ക്കാന്‍ അവസരം; സഞ്ജുവിനേയും കാത്ത് മറ്റൊരു നാഴികക്കല്ല്
സ്റ്റീവന്‍ സ്മിത്തും ക്വിന്റണ്‍ ഡി കോക്കും ഐപിഎല്‍ താരലേലത്തിന്; ചുരുക്കപട്ടിക ആയി