
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടത്തിനായി നിമിഷങ്ങളെണ്ണി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ഇന്ന് രാത്രി 7.30ന് ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന മത്സരത്തിന് മണിക്കൂറുകള്‍ മുമ്പേ സ്റ്റേഡിയത്തിലേക്ക് ആരാധപ്രവാഹം തുടങ്ങിക്കഴിഞ്ഞു. ദുബായ് സ്റ്റേഡിയത്തില്‍ നിന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താനാണ് ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നതിന്‍റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.
കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പിനുശേഷം ഇരു ടീമുകളും ആദ്യമായാണ് നേര്‍ക്കുനേര്‍ വരുന്നത്. 10 മാസം മുമ്പ് ഇതേ ഗ്രൗണ്ടില്‍ ടി20 ലോകകപ്പില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ പത്ത് വിക്കറ്റ് ജയവുമായി മടങ്ങിയത് പാക്കിസ്ഥാനായിരുന്നു. അന്ന് ഇന്ത്യന്‍ ഓപ്പണര്‍മാരെ പവര്‍ പ്ലേയില്‍ വീഴ്ത്തിയ ഷഹീന്‍ ഷാ അഫ്രീദി ഇത്തവണ പാക് നിരയിലില്ല.
പാകിസ്ഥാനെതിരായ ഇന്ത്യന്‍ ഇലവന്‍ പ്രവചിച്ച് ആകാശ് ചോപ്ര; റിഷഭ് പന്തിന്‍റെ സ്ഥാനം വന്‍ സര്‍പ്രൈസ്!
പരിക്കുമൂലം അഫ്രീദിക്ക് ഏഷ്യാ കപ്പില്‍ കളിക്കാനാവില്ല. അതേസമയം, അന്ന് പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെ ബാറ്റിലാണ് ഇത്തവണയും പാക്കിസ്ഥാന്‍റെ പ്രതീക്ഷ.ഇന്ന് ജയിക്കുന്ന ടീമിന് സൂപ്പര്‍ ഫോറില്‍ സ്ഥാനം ഉറപ്പിക്കാം. ഇന്ത്യക്കും പാക്കിസ്ഥാനും പുറമെ യോഗ്യതാ റൗണ്ട് ജയിച്ചെത്തുന്ന ഹോങ്കോങാണ് ഗ്രൂപ്പില മൂന്നാമത്തെ ടീം.
ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാവും സൂപ്പര്‍ ഫോറിലേക്ക് മുന്നേറുക. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം നടന്ന ഏഴ് ട്വന്റി 20 പരമ്പരകളും സ്വന്തമാക്കിയാണ് ഇന്ത്യ ഏഷ്യാ കപ്പിന് ഇറങ്ങുന്നത്. ഏഷ്യാ കപ്പില്‍ 14 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ എട്ട് തവണയും ജയം ഇന്ത്യക്കൊപ്പമായിരുന്നു.ഇന്നത്തെ മത്സരത്തില്‍ ഇന്ത്യയെ നേരിടാനിറങ്ങുമ്പോള്‍ പാക് താരങ്ങള്‍ കൈയില്‍ കറുത്ത ആം ബാന്‍ഡ് ധരിച്ചാവും മത്സരത്തിനിറങ്ങുക. കനത്ത മഴയിലും പ്രളയത്തിലും ദുരിതമനുഭവിക്കുന്ന പാക് ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് പാക് ടീം കറുത്ത ആം ബാന്‍ഡ് കൈയില്‍ ധരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!