ഏഷ്യാ കപ്പ്: മാതൃകയാക്കിയത് ധോണിയെ, യഥാര്‍ത്ഥ റണ്‍ ചേസ് തുടങ്ങിയത് 15-ാം ഓവറിലെന്ന് പാണ്ഡ്യ

Published : Aug 29, 2022, 07:19 PM ISTUpdated : Aug 29, 2022, 07:24 PM IST
ഏഷ്യാ കപ്പ്: മാതൃകയാക്കിയത് ധോണിയെ, യഥാര്‍ത്ഥ റണ്‍ ചേസ് തുടങ്ങിയത് 15-ാം ഓവറിലെന്ന് പാണ്ഡ്യ

Synopsis

എം എസ് ധോണിക്കൊപ്പം കളിക്കുമ്പോള്‍ അദ്ദേഹം ഇത്തരം നിരവധി അവസരങ്ങളില്‍ ക്രീസില്‍ ശാന്തനായി നിന്ന് ഇന്ത്യയെ ജയിപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതേരീതി പിന്തുടരാനാണ് ഇന്നലെ ഞാനും ശ്രമിച്ചത്. പുറത്ത് എത്ര സമ്മര്‍ദ്ദമുണ്ടെങ്കിലും അകമേ ശാന്തനായിരിക്കാനാണ് ഞാന്‍ ആദ്യം നോക്കിയത്.

ദുബായ്: ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ അഭിമാനപ്പോരാട്ടത്തില്‍ അവസാന ഓവറില്‍ ഇന്ത്യക്കായി വിജയം കൈപ്പിടിയിലൊതുക്കുമ്പോള്‍ താന്‍ മാൃകയാക്കിയത് മുന്‍ നായകന്‍ എം എസ് ധോണിയെ ആയിരുന്നുവെന്ന് ഹാര്‍ദ്ദിക് പാണ്ഡ്യ. മത്സരശേഷം ഗൗതം ഗംഭീറിനും സഞ്ജയ് ബംഗാറിനും നല്‍കിയ അഭിമുഖത്തിലാണ് അവസാന ഓവറുകളിലെ സമ്മര്‍ദ്ദം തന്നെ ബാധിച്ചിരുന്നില്ലെന്ന് പാണ്ഡ്യ  തുറന്നു പറഞ്ഞത്.

പാക്കിസ്ഥാന്‍രെ ഇടം കൈയന്‍ സ്പിന്നറായ മുഹമ്മദ് നവാസ് എറിഞ്ഞ അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് ഏഴ് റണ്‍സായിരുന്നു. ആദ്യ പന്തില്‍ ജഡേജ ക്ലീന്‍ ബൗള്‍ഡായപ്പോള്‍ രണ്ടാം പന്തില്‍ ദിനേശ് കാര്‍ത്തിക് സിംഗിളെടുത്തു. മൂന്നാം പന്ത് ഡോട്ട് ബോളായി. അപ്പോഴും ശാന്തനായി ക്രീസില്‍ നിന്ന പാണ്ഡ്യ നാലാം പന്ത് സിക്സിന് പറത്തി ഇന്ത്യയെ വിജയവര കടത്തുകയായിരുന്നു.

അനാവശ്യമായ തീരുമാനം! വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കുമെതിരെ കടുത്ത വിമര്‍ശവുമായി ഗവാസ്‌കര്‍

എം എസ് ധോണിക്കൊപ്പം കളിക്കുമ്പോള്‍ അദ്ദേഹം ഇത്തരം നിരവധി അവസരങ്ങളില്‍ ക്രീസില്‍ ശാന്തനായി നിന്ന് ഇന്ത്യയെ ജയിപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതേരീതി പിന്തുടരാനാണ് ഇന്നലെ ഞാനും ശ്രമിച്ചത്. പുറത്ത് എത്ര സമ്മര്‍ദ്ദമുണ്ടെങ്കിലും അകമേ ശാന്തനായിരിക്കാനാണ് ഞാന്‍ ആദ്യം നോക്കിയത്. കാരണം മനസ് ശാന്തമാണെങ്കിലെ ജീവിതത്തില്‍ പോലും സാഹചര്യങ്ങള്‍ വിലയിരുത്തി നമുക്ക് എല്ലായ്പ്പോഴും ഉചിതമായ തീരുമാനങ്ങള്‍ എടുക്കാനാകു. ബാറ്റിംഗിലും അതിന് വ്യത്യാസമൊന്നുമില്ല.

ആ സമയം എനിക്ക് മുന്നിലുള്ള സാധ്യതകള്‍ എന്തൊക്കെയാണെന്ന് ഞാന്‍ ശാന്തനായി ചിന്തിച്ചു. യഥാര്‍ത്ഥത്തില്‍ എന്നെ സംബന്ധിച്ചിടത്തോളം റണ്‍ ചേസ് തുടങ്ങിയത് പതിനഞ്ചാം ഓവര്‍ മുതലാണ്. പാക്കിസ്ഥാനായി അരങ്ങേറ്റം കുറിച്ച നസീം ഷായുടെ ഓവര്‍ അവസാന അഞ്ചോവറില്‍ ഉണ്ടാകുമെന്ന് എനിക്കറിയാമായിരുന്നു. അപ്രതീക്ഷിത ബൗണ്‍സുള്ള പിച്ചില്‍ നസീം ഷായുടെ ഓവറില്‍ റണ്‍സധികം വന്നില്ലെങ്കിലും കുഴപ്പമില്ലെന്ന് ഞാന്‍ കണക്കുകൂട്ടി.

ഏഷ്യാ കപ്പ്: ഒരു യുവതാരം അത് ചെയ്യാതിരുന്നത് നന്നായി, കോലിയെ വിമര്‍ശിച്ച് ഗംഭീര്‍

കാരണം അവരുടെ ഇടംകൈയന്‍ സ്പിന്നര്‍ മുഹമ്മദ് നവാസിന്‍റെ ഒരോവര്‍ എറിയാന്‍ ബാക്കിയുണ്ടെന്ന് എനിക്കറിയാം. അതുപോലെ അവര്‍ ഓവര്‍ നിരക്കില്‍ പുറകിലാണെന്നും ഞാന്‍ മനസിലാക്കിയിരുന്നു. ആ കാര്യങ്ങളെല്ലാം പരിഗണിച്ചാണ് ഞാന്‍ ഇന്നിംഗ്സ് പ്ലാന്‍ ചെയ്തതെന്നും ഹാര്‍ദ്ദിക് മത്സരശേഷം പറഞ്ഞു. കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ പതിനേഴാം ഓവര്‍ മുതല്‍ പാക്കിസ്ഥാന് നാല് ഫീല്‍ഡര്‍മാരെ മാത്രമെ ബൗണ്ടറിയില്‍ നിയോഗിക്കാന്‍ ആയിരുന്നുള്ളു. ഇത് മത്സരഫലത്തില്‍ നിര്‍ണായകമായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ടി20 ലോകകപ്പ്: ആര് ജയിച്ചാലും ചരിത്രം കാത്തിരിക്കുന്നു, അപൂർവതയിലേക്ക് എത്തുമോ ഇന്ത്യ?
ടീമിന് പുറത്തിരുത്തിയ ന്യൂസിലൻഡ് മുന്നില്‍; മൂന്നാം വട്ടവും രക്ഷകനാകുമോ സഞ്ജു സാംസണ്‍?