ഏഷ്യാ കപ്പില്‍ ഞായറാഴ്ച വീണ്ടും ഇന്ത്യാ-പാകിസ്ഥാന്‍ പോരാട്ടം, സൂപ്പര്‍ ഫോര്‍ മത്സരക്രമം ഇങ്ങനെ

Published : Sep 19, 2025, 01:52 PM IST
India vs Pakistan Asia Cup 2025

Synopsis

ഏഷ്യാ കപ്പിലെ സൂപ്പർ ഫോറിൽ ഇന്ത്യയും പാകിസ്ഥാനും വീണ്ടും ഏറ്റുമുട്ടുന്നു. ഞായറാഴ്ച ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് വാശിയേറിയ മത്സരം നടക്കുക. 

ദുബായ്: ഏഷ്യാ കപ്പിൽ ഞായറാഴ്ച വീണ്ടും ഇന്ത്യാ-പാകിസ്ഥാന്‍ പോരാട്ടം. സൂപ്പര്‍ ഫോറിലാണ് വീണ്ടും ഇന്ച്യ പാകിസ്ഥാന്‍ പോരാട്ടത്തിന് വഴിയൊരുങ്ങിയത്. ദുബായ് ഇന്‍ര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് മത്സരത്തില്‍ ഇരു ടീമുകളും തമ്മിലുള ഹസ്തദാന വിവാദവും പാകിസ്ഥാന്‍റെ ബഹിഷ്കരണ ഭീഷണിയുമെല്ലാം ആരാധകര്‍ കണ്ടിരുന്നു. ഈ സാഹചര്യത്തില്‍ ഞായറാഴ്ച നടക്കുന്ന മത്സരം വീണ്ടും ശ്രദ്ധാ കേന്ദ്രമാകും. 24ന് ഇന്ത്യ ബംഗ്ലാദേശിനെയും 26ന് ഇന്ത്യ ശ്രീലങ്കയെയും സൂപ്പര്‍ ഫോറില്‍ നേരിടും. ഇന്നലെ ശ്രീലങ്ക അഫ്ഗാനിസ്ഥാനെ വീഴ്ത്തിയതോടെയാണ് ബംഗ്ലാദേശിന് സൂപ്പര്‍ ഫോറിലേക്ക് വഴി തെളിഞ്ഞത്.

ശ്രീലങ്കക്കെതിരെ ജയിച്ചിരുന്നെങ്കില്‍ മികച്ച നെറ്റ് റണ്‍റേറ്റുള്ള അഫ്ഗാൻ ബംഗ്ലാദേശിനെ മറികടന്ന് സൂപ്പര്‍ ഫഓറിലെത്തുമായിരുന്നു. ഇന്ത്യയും പാകിസ്ഥാനും ഒന്നും രണ്ടും സ്ഥാനക്കാരായി ഇന്ന് നടക്കുന്ന ഇന്ത്യ-ഒമാന്‍ മത്സരഫലം അപ്രസക്തമാണ്. ഗ്രൂപ്പില്‍ ഇന്ത്യയോട് തോറ്റ പാകിസ്ഥാന്‍ ഒമാനെയും യുഎഇയെയയും വീഴ്ത്തിയാണ് സൂപ്പര്‍ ഫോറിലെത്തിയത്.

ഏഷ്യാ കപ്പ് 2025 - സൂപ്പർ ഫോർ മത്സരക്രമം

  • സെപ്റ്റംബർ 20: ശ്രീലങ്ക vs ബംഗ്ലാദേശ് - ദുബായ് - രാത്രി 8:00 
  • സെപ്റ്റംബർ 21: ഇന്ത്യ vs പാകിസ്ഥാൻ - ദുബായ് - രാത്രി 8:00 
  • സെപ്റ്റംബർ 23: പാകിസ്ഥാൻ vs ശ്രീലങ്ക - അബുദാബി - രാത്രി 8:00 
  • സെപ്റ്റംബർ 24: ഇന്ത്യ vs ബംഗ്ലാദേശ് - ദുബായ് - രാത്രി 8:00 
  • സെപ്റ്റംബർ 25: പാകിസ്ഥാൻ vs ബംഗ്ലാദേശ് - ദുബായ് - രാത്രി 8:00 
  • സെപ്റ്റംബർ 26: ഇന്ത്യ vs ശ്രീലങ്ക - ദുബായ് - രാത്രി 8.00 
  • സെപ്റ്റംബര്‍ 28-ഫൈനല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒരിക്കല്‍ കൂടി സച്ചിന്‍ വിരാട് കോലിക്ക് പിന്നില്‍; ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദ സീരീസ് നേടുന്ന താരമായി കോലി
ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്