ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്, ക്വാർട്ടർ ഫൈനൽ ലൈനപ്പായി; ഇന്ത്യയ്ക്ക് എതിരാളികൾ അഫ്ഗാനിസ്ഥാൻ

Published : Sep 26, 2026, 12:48 PM IST
India vs Afghanistan 1st T20I

Synopsis

ഗ്രൂപ്പിൽ ഒന്നാമതെത്തിയ നേപ്പാൾ ക്വാർട്ടറിൽ ശ്രീലങ്കയെ നേരിടും. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകൾക്ക് റാങ്കിംഗിന്‍റെ അടിസ്ഥാനത്തിൽ നേരിട്ട് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത ലഭിച്ചിരുന്നു.

നാഗോയ (ജപ്പാൻ): ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിന്‍റെ ക്വാർട്ടർ ഫൈനൽ മത്സരക്രമമായി. തിങ്കളാഴ്ച നടക്കുന്ന രണ്ടാം ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും. ഗ്രൂപ്പ് എയിൽ നടന്ന ശനിയാഴ്ചത്തെ നേപ്പാൾ - അഫ്ഗാനിസ്ഥാൻ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് അഫ്ഗാൻ രണ്ടാം സ്ഥാനക്കാരായി ക്വാർട്ടറിലേക്ക് യോഗ്യത നേടി ഇന്ത്യയുടെ എതിരാളികളായത്.

ഗ്രൂപ്പിൽ ഒന്നാമതെത്തിയ നേപ്പാൾ ക്വാർട്ടറിൽ ശ്രീലങ്കയെ നേരിടും. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകൾക്ക് റാങ്കിംഗിന്‍റെ അടിസ്ഥാനത്തിൽ നേരിട്ട് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത ലഭിച്ചിരുന്നു. പങ്കെടുത്ത ടീമുകളിൽ ഇന്ത്യയും ബംഗ്ലാദേശും മാത്രമാണ് പ്രധാന ടീമിനെത്തന്നെ ടൂർണമെന്‍റിനായി അയച്ചിരിക്കുന്നത്. ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യൻ നിരയിൽ മലയാളികളായ സഞ്ജു സാംസൺ, ജസ്പ്രീത് ബുംറ, അഭിഷേക് ശർമ്മ, തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ, ഐ.പി.എല്ലിലെ യുവതാരം വൈഭവ് സൂര്യവംശി തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം അണിനിരക്കുന്നുണ്ട്.

റുതുരാജ് ഗെയ്‌ക്‌വാദിന് കീഴിൽ കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യ ഇത്തവണയും സ്വർണ്ണ പ്രതീക്ഷയിലാണ്. സാഹിബ്സാദ ഫർഹാൻ നയിക്കുന്ന പാകിസ്ഥാൻ ടീമിൽ ബാബർ അസാം, ഷഹീൻ അഫ്രീദി തുടങ്ങിയ പ്രമുഖരില്ല.

  • ക്വാർട്ടർ ഫൈനൽ മത്സരക്രമം (ഇന്ത്യൻ സമയം)
  • പാകിസ്ഥാൻ vs ബി2 - സെപ്റ്റംബർ 28 തിങ്കൾ (രാവിലെ 5:30)
  • ഇന്ത്യ vs അഫ്ഗാനിസ്ഥാൻ - സെപ്റ്റംബർ 28 തിങ്കൾ (രാവിലെ 10:00)
  • ശ്രീലങ്ക vs നേപ്പാൾ - സെപ്റ്റംബർ 29 ചൊവ്വ (രാവിലെ 5:30)
  • ബംഗ്ലാദേശ് vs ബി1 - സെപ്റ്റംബർ 29 ചൊവ്വ (രാവിലെ 10:00)

ടൂർണമെന്റിന്റെ സെമി ഫൈനലുകൾ ഒക്ടോബർ 1-നും സ്വർണ്ണ, വെങ്കല മെഡലുകൾക്കായുള്ള ഫൈനൽ പോരാട്ടങ്ങൾ ഒക്ടോബർ 3 ശനിയാഴ്ചയും നടക്കും. ടൂർണമെന്‍റ് ഘടനയനുസരിച്ച് ഇന്ത്യയും പാകിസ്ഥാനും ഫൈനലിലോ വെങ്കല മെഡൽ പോരാട്ടത്തിലോ മാത്രമേ മുഖാമുഖം വരൂ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ത്യക്ക് വൻ തിരിച്ചടി, ഹാർദിക് പാണ്ഡ്യക്ക് വീണ്ടും പരിക്ക്; ന്യൂസിലൻഡ് പരമ്പരയിൽ നിന്നും പുറത്ത്
സുരേഷ് ഗോപിയുടെ നിർണായക ഇടപെടൽ; ആഭ്യന്തര സീസണിൽ ആശ ശോഭന കേരളത്തിനായി തന്നെ പാഡണിയും