അഭിഷേകും സഞ്ജുവും ഫ്ലോപ്പ്, കിഷന്‍റെയും വൈഭവിന്‍റെയും പോരാട്ടത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ

Published : Oct 01, 2026, 11:28 AM ISTUpdated : Oct 01, 2026, 11:32 AM IST
Ishan Kishan

Synopsis

ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഇന്ത്യക്കായി വൈഭവ് സൂര്യവംശിയും അഭിഷേക് ശര്‍മയുമാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്.

നിഷിൻ (ജപ്പാൻ): ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് രണ്ടാം സെമി ഫൈനലിൽ ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് 170 റൺസ് വിജയലക്ഷ്യം. സ്പിന്നിനെ തുണക്കുന്ന പിച്ചില്‍ മുന്‍നിര ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 46 പന്തില്‍ 80 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഇഷാന്‍ കിഷനാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. കൗമാരതാരം വൈഭവ് സൂര്യവംശി 21 പന്തില്‍ 38 റണ്‍സെടുത്ത് വെടിക്കെട്ട് തുടക്കം നല്‍കിയപ്പോള്‍ അഭിഷേക് ശര്‍മയും മലയാളി താരം സഞ്ജു സാംസണും ക്യാപ്റ്റൻ ശ്രേയസ് അയ്യരും തിലക് വര്‍മയുമെല്ലാം നിരാശപ്പെടുത്തി. ശ്രീലങ്കക്കായി ക്യാപ്റ്റൻ സഹന്‍ അരാച്ചിഗെ 28 റണ്‍സിന് 2 വിക്കറ്റെടുത്തപ്പോള്‍ താരിന്ദു രത്നായകെ 32 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

തുടക്കത്തിലെ അടിതെറ്റി

ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഇന്ത്യക്കായി വൈഭവ് സൂര്യവംശിയും അഭിഷേക് ശര്‍മയുമാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ തന്നെ അഭിഷേക് ശര്‍മയെ(3 പന്തില്‍ 7) മടക്കി സഹന്‍ അരാച്ചിഗെ ആദ്യ പ്രഹരമേല്‍പ്പിച്ചു. മൂന്നാം നമ്പറിലിറങ്ങിയ സഞ്ജു സാംസണും കാര്യമായി ഒന്നും ചെയ്യാനായില്ല. ഒരു ബൗണ്ടറി അടിച്ചെങ്കിലും 9 പന്തില്‍ 7 റണ്‍സുമായി സഞ്ജു താരിന്ദു രത്നായകെയുടെ പന്തില്‍ സഞ്ജു ബൗൾഡായി മടങ്ങി. നാലാം നമ്പറിലിറങ്ങിയ ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ വൈഴവിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ 50 കടത്തി. തകര്‍ത്തടിച്ച വൈഭവ് ആയിരുന്നു പ്രധാന സ്കോറര്‍. വൈഭവ് തകര്‍ത്തടിച്ചതോടെ പവര്‍ പ്ലേയില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സെടുത്തു.

പവര്‍ പ്ലേക്ക് പിന്നാലെ വൈഭവ് മടങ്ങി. രണ്ട് സിക്സും ആറ് ഫോറും അടക്കമാണ് വൈഭവ് 38 റണ്‍സടിച്ചത്. ഇഷാന്‍ കിഷന്‍ തകര്‍ത്തടിച്ചെങ്കിലും സ്കോറിംഗ് ഉയര്‍ത്താനാവാലെ പത്താം ഓവറില്‍ ശ്രേയസ് വീണു. 13 പന്തില്‍ 13 റണ്‍സാണ് ക്യാപ്റ്റന്‍റെ സംഭാവന. അക്സര്‍ പട്ടേലിനെ കൂട്ടുപിടിച്ച് ഇഷാന്‍ കിഷന്‍ ഇന്ത്യയെ പതിമൂന്നാം ഓവറില്‍ 100 കടത്തി. പിന്നാലെ അക്സറും(13 പന്തില്‍ 8), അടുത്ത ഓവറില്‍ തിലക് വര്‍മയും വീണതോടെ ഇന്ത്യ 114-5 എന്ന സ്കോറില്‍ പതറി. 33 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഇഷാന്‍ കിഷന്‍ ഒരറ്റത്ത് തകര്‍ത്തടിച്ചപ്പോള്‍ മറുവശത്ത് പിന്തുണ നല്‍കാന്‍ ആരുമുണ്ടായില്ല. ശിവം ദുബെ(9 പന്തില്‍ 3) പത്തൊമ്പതാം ഓവറില്‍ മടങ്ങി. നാലു ഫോറും അഞ്ച് സിക്സും പറത്തിയാണ് ഇഷാന്‍ കിഷന് 46 പന്തില്‍ 80 റണ്‍സുമായി പുറത്താകാതെ നിന്നത്.

ഇന്ത്യ പ്ലേയിങ് ഇലവൻ: വൈഭവ് സൂര്യവംശി, അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ, തിലക് വർമ, ശിവം ദുബെ, അക്‌സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഇത് എന്‍റെ തീരുമാനമാണ്’'; പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ, കാരണം പരിശീലകനുമായുള്ള ഭിന്നത?
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ടോസ് നഷ്ടം, വൈഭവും സഞ്ജുവും ടീമില്‍, അര്‍ഷ്ദീപ് പുറത്ത്