ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ടോസ് നഷ്ടം, വൈഭവും സഞ്ജുവും ടീമില്‍, അര്‍ഷ്ദീപ് പുറത്ത്

Published : Oct 01, 2026, 09:57 AM IST
India vs Sri Lanka

Synopsis

വൈസ് ക്യാപ്റ്റൻ തിലക് വര്‍മ, ശിവം ദുബെ, അക്സര്‍ പട്ടേല്‍ എന്നിവരടങ്ങിയ ശക്തമായ ബാറ്റിംഗ് നിരയുമാണ് ഇന്ത് ഇറങ്ങുന്നത്.

നിഷിൻ (ജപ്പാൻ): ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് രണ്ടാം സെമി ഫൈനലിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തെരഞ്ഞെടുത്തു. ഇന്ത്യൻ നിരയില്‍ യുവതാര വൈഭവ് സൂര്യവംശി പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ മലയാളി താരം സഞ്ജു സാംസണും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. വൈഭവും അഭിഷേക് ശര്‍മയും ഓപ്പണര്‍മാരാകുമ്പോള്‍ സഞ്ജു മൂന്നാം നമ്പറിലാണ് ഇറങ്ങുക. ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ നാലാം നമ്പറിലെത്തുമ്പോള്‍ ഇഷാന്‍ കിഷന്‍ അഞ്ചാമനായി ക്രീസിലെത്തും.

വൈസ് ക്യാപ്റ്റൻ തിലക് വര്‍മ, ശിവം ദുബെ, അക്സര്‍ പട്ടേല്‍ എന്നിവരടങ്ങിയ ശക്തമായ ബാറ്റിംഗ് നിരയുമാണ് ഇന്ത് ഇറങ്ങുന്നത്. വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ് എന്നിവര്‍ സ്പിന്നര്‍മാരായി ടീമിലെത്തിയപ്പോള്‍ ജസ്പ്രീത് ബുംറയാണ് ഏക പേസര്‍. ജപ്പാനെതിരായ ഏക ടി20 മത്സരത്തില്‍ ബുംറ കളിച്ചിരുന്നില്ല.

ബുംറ തിരിച്ചെത്തിയതോടെ പേസര്‍ അര്‍ഷ്ദീപ് സിംഗിന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നഷ്ടമായി. റാങ്കിംഗിന്‍റെ അടിസ്ഥാനത്തില്‍ നേരിട്ട് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയ ഇന്ത്യക്ക് അഫ്ഗാനിസ്ഥാനായിരുന്നു ക്വാര്‍ട്ടറിലെ എതിരാളികള്‍. എന്നാല്‍ മഴമൂലം ടോസ് പോലും സാധ്യമാകാതെ വന്നതോടെ അഫ്ഗാനെതിരായ മത്സരം ഉപേക്ഷിക്കേണ്ടിവന്നു. റാങ്കിംഗിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യ സെമിയിലെത്തി.

ഇന്ത്യ പ്ലേയിങ് ഇലവൻ: വൈഭവ് സൂര്യവംശി, അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ, തിലക് വർമ, ശിവം ദുബെ, അക്‌സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഏഷ്യൻ ഗെയിംസ്: ഇന്ത്യ-പാക് സ്വപ്നഫൈനലിന് അരങ്ങൊരുങ്ങി, ബംഗ്ലാദേശിനെ തകർത്ത് പാകിസ്ഥാൻ ഫൈനലിൽ
‘ഇതിനെ ക്രിക്കറ്റെന്ന് വിളിക്കാനാവില്ല', 400 റണ്‍സ് ചേസ് ചെയ്ത് ജയിച്ചിട്ടും അസംതൃപ്തി പരസ്യമാക്കി ഗൗതം ഗംഭീര്‍