സഹീർ ഖാന്‍ മുഖ്യ പരിശീലകനായതിന് പിന്നാലെ എംഎസ് ധോണിയുടെ ഭാവിയിൽ പ്രതികരണവുമായി സിഎസ്കെ

Published : Sep 21, 2026, 10:46 PM IST
Dhoni-Zaheer

Synopsis

നീണ്ട 18 വർഷത്തെ ബന്ധം അവസാനിപ്പിച്ച് പരിശീലക സ്ഥാനത്ത് നിന്ന് സ്റ്റീഫൻ ഫ്ലെമിംഗ് പടിയിറങ്ങയിയപ്പോൾ പകരം ധോണി ചെന്നൈ ടീമിന്‍റെ മുഖ്യ പരിശീലകനായോ മെന്‍ററായോ ചുമതലയേൽക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

ചെന്നൈ: മുൻ ഇന്ത്യൻ പേസ് ഇതിഹാസം സഹീർ ഖാനെ ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ പുതിയ പരിശീലകനായി നിയമിച്ചതിന് പിന്നാലെ മുൻ നായകൻ എം എസ് ധോണിയുടെ റോളുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്ക് വിരാമമായി. വരും സീസണിൽ ധോണി ഒരു കളിക്കാരനായി തന്നെ ടീമിലുണ്ടാകുമെന്ന് സിഎസ്കെ മാനേജ്‌മെന്റ് സ്ഥിരീകരിച്ചു.

നീണ്ട 18 വർഷത്തെ ബന്ധം അവസാനിപ്പിച്ച് പരിശീലക സ്ഥാനത്ത് നിന്ന് സ്റ്റീഫൻ ഫ്ലെമിംഗ് പടിയിറങ്ങയിയപ്പോൾ പകരം ധോണി ചെന്നൈ ടീമിന്‍റെ മുഖ്യ പരിശീലകനായോ മെന്‍ററായോ ചുമതലയേൽക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ധോണി ഒരു കളിക്കാരനായി തന്നെ ലഭ്യമാണെന്നും മറ്റ് റോളുകളൊന്നും നിലവിലില്ലെന്നും സിഎസ്കെ മാനേജിംഗ് ഡയറക്ടർ കാശി വിശ്വനാഥൻ ഇന്ത്യൻ എക്സ്പ്രസിനോട് വ്യക്തമാക്കി.

സഹീറിന്റെ വരവിനു പിന്നിലും 'തല'

പരിശീലക വേഷത്തിലേക്ക് സഹീർ ഖാനെ എത്തിച്ചതിൽ ധോണിയുടെ പങ്ക് നിർണായകമായിരുന്നു. ഫ്ലെമിംഗിന് പകരക്കാരനെ കണ്ടെത്താനുള്ള ചുമതല ധോണിക്കായിരുന്നുവെന്നും സഹീർ ഖാന്‍റെ പേര് നിർദ്ദേശിച്ചത് ധോണിയാണെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. ധോണിയും ക്യാപ്റ്റൻ റഉതുരാജ് ഗെയ്ക്‌വാദും ഉടമ രൂപ ഗുരുനാഥും ചേർന്നാണ് ഈ തീരുമാനം അന്തിമമാക്കിയത്.

പരിക്കുകൾ മൂലം കഴിഞ്ഞ സീസണിലെ മത്സരങ്ങളിൽ ഭൂരിഭാഗവും നഷ്ടമായ 45-കാരനായ ധോണിയുടെ പ്രകടനം വരും സീസണിൽ എങ്ങനെയായിരിക്കുമെന്നത് ആരാധകർ ഉറ്റുനോക്കുന്ന ഒന്നാണ്. സഹീർ ഖാന്‍റെ തന്ത്രങ്ങളും ധോണിയുടെ സാന്നിധ്യവും ചേരുമ്പോൾ തിരിച്ചടികളിൽ നിന്ന് കരകയറി പഴയ പ്രതാപത്തിലേക്ക് തിരികെയെത്താമെന്ന പ്രതീക്ഷയിലാണ് ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഡുജുവാൻ ചുഴലിക്കാറ്റ് ഭീഷണിയിൽ ഇന്ത്യ-ജപ്പാൻ ടി20; കനത്ത മഴ മുന്നറിയിപ്പ്, ഇന്ത്യൻ സമയം, കാണാനുള്ള വഴികള്‍
സ്റ്റീഫൻ ഫ്ലെമിംഗിന്‍റെ പിന്‍ഗാമിയെ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്, മുന്‍ ഇന്ത്യൻ പേസ‍ർ സഹീർ ഖാൻ മുഖ്യപരിശീലകൻ