
ടോക്കിയോ: ചരിത്രത്തിലാദ്യമായി നടക്കുന്ന ഇന്ത്യ-ജപ്പാൻ ടി20 മത്സരത്തിന് ഭീഷണിയായി 'ഡുജുവാൻ' സൂപ്പർ ടൈഫൂൺ. കനത്ത മഴയും കൊടുങ്കാറ്റും കാരണം ജപ്പാനിലെ കിഴക്കൻ മേഖല നിലവിൽ പൂർണമായി സ്തംഭിച്ച അവസ്ഥയിലാണ്. ചൊവ്വാഴ്ച സാനോ ഇന്‍റർനാഷണൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കേണ്ട ഇന്ത്യ-ജപ്പാൻ മത്സരം മഴ കാരണം തടസപ്പെടാൻ സാധ്യതയുണ്ടെന്നാണ് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതിനെ തുടർന്ന് ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലെ കുതിരപ്പന്തയ മത്സരങ്ങൾ മാറ്റിവെക്കേണ്ടി വന്നു.
ടോക്കിയോ മെട്രോപൊളിറ്റൻ പ്രദേശത്തിനും കാന്‍റോ മേഖലയ്ക്കും സമീപത്തുകൂടിയാണ് കൊടുങ്കാറ്റ് കടന്നുപോകുന്നത്. ശനിയാഴ്ച മുതൽ പലയിടങ്ങളിലും 300 മില്ലീമീറ്ററിലധികം മഴ രേഖപ്പെടുത്തിക്കഴിഞ്ഞു. സെപ്റ്റംബർ മാസത്തിൽ സാധാരണ ലഭിക്കുന്ന ശരാശരി മഴയേക്കാൾ കൂടുതൽ മഴ ഒറ്റദിവസം കൊണ്ട് പെയ്യാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഭീഷണിയെ തുടർന്ന് ജപ്പാൻ എയർലൈൻസിന്‍റെയും ഓൾ നിപ്പോൺ എയർവേസിന്റെയുമായി 275-ലധികം വിമാന സർവീസുകൾ റദ്ദാക്കി. ട്രെയിൻ ഗതാഗതം ഭാഗികമായി നിർത്തിവെച്ചതിനൊപ്പം ജനങ്ങൾക്ക് പ്രളയ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
കനത്ത കാറ്റും മഴയും കാരണം ടോക്കിയോയിൽ നടന്നിരുന്ന ലോകത്തെ ഏറ്റവും വലിയ ഗെയിമിംഗ് മേളകളിലൊന്നായ 'ടോക്കിയോ ഗെയിം ഷോ' അവസാന ദിവസമായ തിങ്കളാഴ്ച നേരത്തെ അവസാനിപ്പിച്ചു. കൂടാതെ ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു.
കാലാവസ്ഥ അനുകൂലമായി മത്സരം നടക്കുകയാണെങ്കിൽ ഇന്ത്യൻ സമയം നാളെ രാവിലെ 9:30 മുതൽ ആരാധകർക്ക് പോരാട്ടം തത്സമയം കാണാം. 9 മണിക്കാണ് മത്സരത്തിന് ടോസ് വീഴുക. ടെലിവിഷനിൽ സ്റ്റാർ സ്പോര്‍ട്സ് നെറ്റ്‌വർക്കിലാകും മത്സരം തത്സമയം കാണാനാകുക. ലൈവ് സ്ട്രീമിംഗില്‍ ഫാൻകോഡ് ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും മത്സരം കാണാനാകും.
From 75 years of friendship to a special T20I! ✨
India & Japan come together for a historic cricketing chapter!
Watch #JPNvIND T20I #SuzukiCup TUE, 22nd SEP, 9:30 AM on Star Sports 1 and Star Sports 1 Hindi! less pic.twitter.com/n8IDGrweT0— Star Sports (@StarSportsIndia) September 21, 2026
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!