ഇന്ത്യന്‍ ടീം യുഎഇയിലേക്ക് യാത്രി തിരിക്കുന്നതിന് മുമ്പ് നടത്തിയ പരിശോധനയിലാണ് ദ്രാവിഡ് കൊവിഡ് പോസിറ്റീവായത്. നെഗറ്റീവാകുന്ന പക്ഷം ദ്രാവിഡ് ടീമിനൊപ്പം ചേരുമെന്ന് ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു.

ദുബായ്: കൊവിഡില്‍ നിന്ന് മുക്തനായ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ടീമിനൊപ്പം ചേര്‍ന്നു. ശനിയാഴ്ച്ച രാത്രി വൈകി ദ്രാവിഡ് ദുബായിലെത്തിയെന്ന് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്തു. ഇടക്കാല പരിശീലകനായിരുന്ന വിവിഎസ് ലക്ഷ്മണ്‍ ഇതോടെ നാട്ടിലേക്ക് തിരിച്ചുവെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നു. രണ്ട് ദിവസം ഇന്ത്യന്‍ ടീമിനൊപ്പം ചെലവഴിച്ച ശേഷമാണ് ലക്ഷ്മണ്‍ നാട്ടിലേക്ക് മടങ്ങുന്നത്. ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ ദ്രാവിഡ് ടീമിനൊപ്പമുണ്ടാവും. 

ഇന്ത്യന്‍ ടീം യുഎഇയിലേക്ക് യാത്രി തിരിക്കുന്നതിന് മുമ്പ് നടത്തിയ പരിശോധനയിലാണ് ദ്രാവിഡ് കൊവിഡ് പോസിറ്റീവായത്. നെഗറ്റീവാകുന്ന പക്ഷം ദ്രാവിഡ് ടീമിനൊപ്പം ചേരുമെന്ന് ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു. അന്ന് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നതിങ്ങനെയായിരുന്നു. ''നിസാരമായ രോഗലക്ഷണങ്ങളെ ദ്രാവിഡിനുള്ളൂ. ദ്രാവിഡിന് പകരക്കാരനായി ഹരാരെയിലുള്ള വിവിഎസ് ഇന്ന് ചിലപ്പോള്‍ ദുബായിലേക്ക് തിരിക്കും. ദ്രാവിഡിന്റെ സാഹചര്യം മെച്ചപ്പെടും വരെ കുറച്ച് ദിവസം ദുബായില്‍ തുടരാന്‍ ലക്ഷ്മണിനോട് ആവശ്യപ്പെടാവുന്നതാണ്. വീണ്ടും പരിശോധന നടത്താന്‍ ദ്രാവിഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.'' ബിസിസിഐ പറഞ്ഞു.

റോസ് ടെയ്‌ലര്‍ക്ക് ശേഷം വിരാട് കോലി! പാകിസ്ഥാനെതിരെ ഇറങ്ങുമ്പോള്‍ താരം നാഴികക്കല്ല് പിന്നിടും

ബിസിസിഐ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ദ്രാവിഡ്. ടീം ഇന്ത്യയുടെ അവസാന സിംബാബ്‌വെ പര്യടത്തില്‍ വിശ്രമത്തിലായിരുന്ന ദ്രാവിഡിന് പകരം ലക്ഷ്മണാണ് ടീമിനെ പരിശീലിപ്പിച്ചത്. ഇക്കഴിഞ്ഞ അയര്‍ലന്‍ഡ് പര്യടനത്തിനും ലക്ഷ്മണ്‍ കൂടെയുണ്ടായിരുന്നു.

പാകിസ്ഥാനെതിരെ ഇറങ്ങുമ്പോള്‍ രോഹിത്തിന് പ്ലയിംഗ് ഇലവന്‍ തലവേദന! ഇന്ത്യ- പാക് മത്സരം കാണാനുള്ള വഴികള്‍

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍. സ്റ്റാന്‍ഡ്‌ബൈ: ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ദീപക് ചാഹര്‍.