
മുംബൈ: കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് റിഷഭ് പന്ത് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് അറിയിച്ചത്. ഇന്ത്യക്ക് ടെസ്റ്റ് പരമ്പര സമ്മാനിക്കുന്നതില്‍ പന്ത് നിര്‍ണായക പങ്കുവഹിച്ചു. പിന്നാലെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും മികച്ച പ്രകടനം പുറത്തെടുത്ത പന്ത് ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തുകയും ചെയ്തു.
അടുത്ത കാലത്തിനിടെ നിരവധി പേരുടെ പ്രശംസയേറ്റുവാങ്ങിയിരുന്നു പന്ത്. ഇപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓസ്്‌ട്രേലിയന്‍ പേസറായ പാറ്റ് കമ്മിന്‍സ് പറയുന്നതും പന്തിന്റെ മികവിനെ കുറിച്ചാണ്. പന്തിനെ പോലെ മത്സരത്തിന്റെ ഗതി തിരിക്കാന്‍ മറ്റാര്‍ക്കും ആവില്ലെന്ന് കമ്മിന്‍സ് പറഞ്ഞു. ''പന്തിന്റെ ബാറ്റിങ് ശൈലി രസിപ്പിക്കുന്നതാണ്. കളിക്കുന്നത് കാണുമ്പോള്‍ തന്നെ അഭിനന്ദിക്കാന്‍ തോന്നും. മറ്റുള്ളവരില്‍ അല്‍പം വ്യത്യസ്തമായി കളിക്കുമ്പോഴെല്ലാം ആസ്വദിക്കാറുണ്ട്. പന്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ.
50 താരങ്ങള്‍ കളിക്കാനുണ്ടെങ്കില്‍ അവരില്‍ പന്തിന്റേത് പോലെ മത്സരം തിരിക്കാന്‍ കെല്‍പ്പുള്ള താരങ്ങളെ കാണാന്‍ പ്രയാസമാണ്. ഇതുപോലെ കളിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിച്ച പോവും. ബൗളര്‍മാരെ പേടിയില്ലാതെ കളിക്കാനുള്ള കഴിവുണ്ട് പന്തിന്.'' കമ്മിന്‍സ് പറഞ്ഞുനിര്‍ത്തി.
ഇത്തവണ ഡല്‍ഹി കാപിറ്റല്‍സിന്റെ ക്യാപ്റ്റനാണ് പന്ത്. ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റപ്പോഴാണ് പന്തിന് ക്യാപ്റ്റന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!