ഇന്ത്യ തിരിച്ചടിക്കുന്നു, ഗില്ലിന് അര്‍ധ സെഞ്ചുറി; മികച്ച ലീഡിലേക്ക്

By Web TeamFirst Published Dec 12, 2020, 11:08 AM IST
Highlights

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 194 റണ്‍സ് പിന്തുടര്‍ന്ന ഓസ്‌ട്രേലിയ എ 108 റണ്‍സില്‍ പുറത്തായിരുന്നു.

സിഡ്‌നി: ഓസ്‌ട്രേലിയ എയ്‌ക്കെതിരായ പിങ്ക് ബോള്‍ സന്നാഹ മത്സരത്തില്‍ ഇന്ത്യ മികച്ച ലീഡിലേക്ക്. 86 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാംദിനം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ആദ്യ സെഷന്‍ പൂര്‍ത്തിയായപ്പോള്‍ 27 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 111 റണ്‍സെന്ന നിലയിലാണ്. ഇന്ത്യക്കിപ്പോള്‍ ആകെ 197 റണ്‍സ് ലീഡായി. ശുഭ്‌മാന്‍ ഗില്‍ അര്‍ധ സെഞ്ചുറി നേടി. 49 പന്തില്‍ നിന്നായിരുന്നു ഫിഫ്റ്റി. 

ഓപ്പണര്‍ പൃഥ്വി ഷായുടേയും അര്‍ധ സെഞ്ചുറി നേടിയ ശുഭ്‌മാന്‍ ഗില്ലിന്‍റേയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്‌ടമായത്. മൂന്ന് റണ്‍സ് മാത്രം നേടിയ ഷായെ സ്റ്റെക്റ്റെ, സ്വപ്‌സണിന്‍റെ കൈകളിലെത്തിച്ചു. 78 പന്തില്‍ 10 ബൗണ്ടറികള്‍ സഹിതം 65 റണ്‍സ് നേടിയ ഗില്ലിനെ സ്വപ്‌സണ്‍ അബോട്ടിന്‍റെ കൈകളിലെത്തിച്ചു. രണ്ടാം വിക്കറ്റില്‍ ഗില്ലും മായങ്കും 104 റണ്‍സ് ചേര്‍ത്തു. ചായക്ക് പിരിഞ്ഞപ്പോള്‍ മായങ്ക് അഗര്‍വാളിനൊപ്പം(38*), ഹനുവ വിഹാരിയാണ്(0*) ക്രീസില്‍. 

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 194 റണ്‍സ് പിന്തുടര്‍ന്ന ഓസ്‌ട്രേലിയ എ 108 റണ്‍സില്‍ പുറത്തായിരുന്നു. മൂന്ന് വിക്കറ്റ് വീതം നേടിയ മുഹമ്മദ് ഷമിയും നവ്‌ദീപ് സെയ്‌നിയും രണ്ട് വിക്കറ്റുമായി ജസ്‌പ്രീത് ബുമ്രയും ഒരാളെ പുറത്താക്കി മുഹമ്മദ് സിറാജുമാണ് ഓസീസ് എയെ വരിഞ്ഞുമുറുക്കിയത്. 32 റണ്‍സെടുത്ത നായകന്‍ അലക്‌സ് കാരേയാണ് ടോപ് സ്‌കോറര്‍. ഓസീസ് ഇന്നിംഗ്‌സ് വെറും 32.2 ഓവറില്‍ അവസാനിച്ചു. 

മാര്‍ക്കസ് ഹാരിസ്(26), ജോ ബേണ്‍സ്(0), നിക്ക് മാഡിന്‍സണ്‍(19), ബെന്‍ മക്‌ഡര്‍മട്ട്(0), ഷോണ്‍ ആബട്ട്(0), ജാക്ക് വൈള്‍ഡര്‍മത്(12), വില്‍ സതര്‍ലന്‍ഡ്(0), സ്വപ്‌സണ്‍(1), ഹാരി കോണ്‍വേ(7), പാട്രിക് റോവ്(7*) എന്നിങ്ങനെയായിരുന്നു ബാറ്റ്സ്‌മാന്‍മാരുടെ സ്‌കോര്‍. 

രോഹിത് നാളെ ഓസ്‌ട്രേലിയയിലേക്ക്; ഹിറ്റ്‌മാനെ ക്രീസില്‍ കാണാന്‍ ആരാധകര്‍ കാത്തിരിക്കണം

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ആദ്യ ഫിഫ്റ്റി സ്വന്തമാക്കിയ ജസ്‌പ്രീത് ബുമ്രയുടെ പോരാട്ടമാണ് ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയെ കാത്തത്. 57 പന്തില്‍ 55 റണ്‍സെടുത്ത ബുമ്ര ടോപ് സ്‌കോററായി. മുഹമ്മദ് സിറാജ് 34 റണ്‍സെടുത്തു. ഇരുവരും അവസാന വിക്കറ്റില്‍ 71 റണ്‍സ് ചേര്‍ത്തത് നിര്‍ണായകമായി. പൃഥ്വി ഷാ(40), മായങ്ക് അഗര്‍വാള്‍(2), ശുഭ്‌മാന്‍ ഗില്‍(43), ഹനുവ വിഹാരി(15), അജിങ്ക്യ രഹാനെ(4), റിഷഭ് പന്ത്(5), വൃദ്ധിമാന്‍ സാഹ(0), നവ്‌ദീപ് സെയ്‌നി(4), മുഹമ്മദ് ഷമി(0) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സമ്പാദ്യം. 

ഓസ്‌ട്രേലിയക്കായി ആബട്ടും വൈള്‍ഡര്‍മത്തും മൂന്ന് വീതവും കോണ്‍വേയും സതര്‍ലന്‍ഡും ഗ്രീനും സ്വപ്‌സണും ഓരോ വിക്കറ്റും നേടി. 48.3 ഓവറാണ് ഇന്ത്യന്‍ ഇന്നിംഗ്‌സ് നീണ്ടുനിന്നത്.  

കര്‍ഷകര്‍ രാജ്യത്തിന്‍റെ ജീവരക്തമാണെന്ന് യുവരാജ് സിംഗ്

click me!