രോഹിത് നാളെ ഓസ്‌ട്രേലിയയിലേക്ക്; ഹിറ്റ്‌മാനെ ക്രീസില്‍ കാണാന്‍ ആരാധകര്‍ കാത്തിരിക്കണം

By Web TeamFirst Published Dec 12, 2020, 8:03 AM IST
Highlights

ഓസ്‌ട്രേലിയയിൽ എത്തിയാലും ആദ്യ രണ്ട് ടെസ്റ്റിൽ രോഹിത്തിന് കളിക്കാനാവില്ല. 14 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ പൂർത്തിയാക്കണം. 

മുംബൈ: ശാരീരികക്ഷമതാ പരിശോധനയിൽ വിജയിച്ച രോഹിത് ശർമ്മ നാളെ ഓസ്‌ട്രേലിയയിലേക്ക് പുറപ്പെടും. മുംബൈയിൽ നിന്ന് ദുബായ് വഴിയായിരിക്കും രോഹിത് ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യുക. ഐപിഎല്ലിനിടെ പരിക്കേറ്റ രോഹിത് ഓസ്ട്രേലിയക്കെതിരായ ട്വന്റി 20, ഏകദിന പരമ്പരകളിൽ കളിച്ചിരുന്നില്ല. ഇന്നലെ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലാണ് രോഹിത് ഫിറ്റ്നസ് തെളിയിച്ചത്. 

പിങ്ക് പന്തില്‍ തിരിച്ചടിച്ച് പേസര്‍മാര്‍; സന്നാഹ മത്സരത്തില്‍ ഓസീസ് എക്കെതിരെ ഇന്ത്യക്ക് ലീഡ്

ഓസ്‌ട്രേലിയയിൽ എത്തിയാലും ആദ്യ രണ്ട് ടെസ്റ്റിൽ രോഹിത്തിന് കളിക്കാനാവില്ല. 14 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ പൂർത്തിയാക്കിയാലേ രോഹിത്തിന് ഇന്ത്യൻ ടീമിനൊപ്പം ചേരാൻ കഴിയൂ. അവസാന രണ്ട് ടെസ്റ്റിൽ രോഹിത്തിന് കളിക്കാനായേക്കും.

എന്തൊരു മനുഷ്യത്വം; സിറാജിന്‍റെ ഇടപെടലിന് കൈയ്യടിച്ച് സൈബര്‍ ലോകം.!

വ്യാഴാഴ്ച അഡലെയ്ഡിലാണ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് തുടക്കമാവുക. പരമ്പര നിലനിര്‍ത്താനാണ് ഇന്ത്യ ഇറങ്ങുന്നത്. ആദ്യ ടെസ്റ്റിന് ശേഷം ക്യാപ്റ്റൻ വിരാട് കോലി നാട്ടിലേക്ക് മടങ്ങും. കോലിയുടെ അഭാവത്തിൽ രോഹിത് ടീമിനൊപ്പം ചേരുന്നത് ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് കരുത്താവുമെന്നാണ് പ്രതീക്ഷ. ഐപിഎല്ലിനിടെ പരിക്കേറ്റ മറ്റൊരു സീനിയര്‍ താരമായ പേസര്‍ ഇശാന്ത് ശര്‍മ്മ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്നില്ല. 

സിക്സടിച്ച് ഫിഫ്റ്റി, ആദ്യ പന്തില്‍ വിക്കറ്റും; കാണാം ബുമ്രയുടെ മാസും ക്ലാസും

click me!