ബംഗ്ലാദേശിനെതിരായ ഞെട്ടിക്കുന്ന തോൽവി: രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ മാറ്റവുമായി ഓസ്ട്രേലിയ; മാറ്റ് റെൻഷോ ടീമിൽ

Published : Aug 18, 2026, 10:35 AM IST
Bangladesh vs Australia

Synopsis

ഡാർവിൻ ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സില്‍ 23 റണ്‍സെടുത്ത വെതറാള്‍ഡ് രണ്ടാം ഇന്നിംഗ്സില്‍ റണ്ണെടുക്കാതെ പുറത്തായിരുന്നു. 12 ഇന്നിങ്സുകളിൽ നിന്ന് 20.36 മാത്രമാണ് വെതറാൾഡിന്‍റെ ബാറ്റിങ് ശരാശരി.

മാക്കെ: ഡാർവിനിൽ നടന്ന ഒന്നാം ടെസ്റ്റിൽ ബംഗ്ലാദേശിനോട് ഒൻപത് വിക്കറ്റിന്‍റെ ഞെട്ടിക്കുന്ന തോൽവി വഴങ്ങിയതിന് പിന്നാലെ ശനിയാഴ്ച ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ മാറ്റം വരുത്തി ഓസ്ട്രേലിയ. ആദ്യ ടെസ്റ്റിന്‍റെ രണ്ട് ഇന്നിംഗ്സിലും നിറംമങ്ങിയ ഓപ്പണർ ജെക്ക് വെതറാൾഡിനെ രണ്ടാം ടെസ്റ്റിനുള്ള ടീമിൽ നിന്ന് ഒഴിവാക്കി പകരം മാറ്റ് റെൻഷോയെ ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവിളിച്ചു. മാക്കെയിൽ നടക്കുന്ന അടുത്ത ടെസ്റ്റിൽ ട്രാവിസ് ഹെഡിനൊപ്പം 30-കാരനായ റെൻഷോ ഓപ്പണറായി ഇറങ്ങാനാണ് സാധ്യത.

ഡാർവിൻ ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സില്‍ 23 റണ്‍സെടുത്ത വെതറാള്‍ഡ് രണ്ടാം ഇന്നിംഗ്സില്‍ റണ്ണെടുക്കാതെ പുറത്തായിരുന്നു. 12 ഇന്നിങ്സുകളിൽ നിന്ന് 20.36 മാത്രമാണ് വെതറാൾഡിന്‍റെ ബാറ്റിങ് ശരാശരി. കഴിഞ്ഞ ഷെഫീൽഡ് ഷീൽഡ് സീസണിൽ 50-ഓളം ശരാശരിയിൽ മൂന്ന് സെഞ്ചുറികൾ നേടിയ മികവാണ് റെൻഷോക്ക് വീണ്ടും ദേശീയ ടീമിലേക്ക് വഴിതുറന്നത്. 14 ടെസ്റ്റുകൾ കളിച്ചിട്ടുള്ള റെൻഷോ 2023-ൽ ഡൽഹിയിൽ ഇന്ത്യക്കെതിരെയാണ് അവസാനമായി ഓസ്ട്രേലിയക്കായി കളിച്ചത്. ഓപ്പണിങ് സ്ഥാനത്തേക്ക് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോഷ് ഇംഗ്ലിസും പരിഗണനയിലുണ്ട്.

അതിനിടെ, മൂന്നാം നമ്പറിലിറങ്ങുന്ന മാർനസ് ലാബുഷെയ്നിന്‍റെ മോശം ഫോമും സെലക്ടർമാർക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ 42 ഇന്നിങ്സുകളിൽ ഒരു സെഞ്ചുറി പോലും നേടാനാകാത്ത ലാബുഷെയ്നിന്‍റെ ബാറ്റിങ് ശരാശരി 25.23 മാത്രമാണ്. എന്നാൽ ലാബുഷെയ്ൻ ബാറ്റിങ് താളം കണ്ടെത്തി വരുന്നുണ്ടെന്നും ഉടൻ തന്നെ ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും ഓസീസ് പരിശീലകൻ ആൻഡ്രൂ മക്ഡൊണാൾഡ് പ്രതികരിച്ചു. ഓസ്ട്രേലിയ ഒമ്പത് വിക്കറ്റിന്‍റെ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയ ആദ്യ ടെസ്റ്റില്‍ ട്രാവിസ് ഹെഡ് അടക്കമുള്ള മുന്‍നിര ബാറ്റര്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ സ്റ്റീവ് സ്മിത്ത് മാത്രമാണ് പൊരുതിയത്.

രണ്ടാം ടെസ്റ്റിനുള്ള ഓസ്ട്രേലിയൻ ടീം: പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), സ്കോട്ട് ബോളണ്ട്, അലക്സ് കാരി, കാമറൂൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാർനസ് ലാബുഷെയ്ൻ, നഥാൻ ലിയോൺ, മാറ്റ് റെൻഷോ, സ്റ്റീവ് സ്മിത്ത്, മിച്ചെൽ സ്റ്റാർക്ക്, ബ്യൂ വെബ്‌സ്റ്റർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ത്യ-ശ്രീലങ്ക ടെസ്റ്റിനിടെ ലൈവ് ടിവിയിൽ വാക്പോരുമായി മുന്‍ ഇന്ത്യൻ താരങ്ങള്‍, പരിഹസിച്ച് മുരളി കാർത്തിക്; മറുപടിയുമായി മഞ്ജരേക്കർ
ഗാലെ ടെസ്റ്റിൽ ഇന്ത്യയുടെ വിജയം തടയാൻ മഴയെത്തുമോ?; ആശങ്കയായി നാലാം ദിനത്തിലെ കാലവാവസ്ഥാ പ്രവചനം