ഗാലെ ടെസ്റ്റിൽ ഇന്ത്യയുടെ വിജയം തടയാൻ മഴയെത്തുമോ?; ആശങ്കയായി നാലാം ദിനത്തിലെ കാലവാവസ്ഥാ പ്രവചനം

Published : Aug 18, 2026, 09:24 AM IST
India vs Sri Lanka Rain Update

Synopsis

പ്രാദേശിക സമയം രാവിലെ പത്ത് മണിയോടെ ഗാലെയിൽ മഴ പെയ്യാൻ 56 ശതമാനം സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

ഗാലെ: ഇന്ത്യ-ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ നാലാം ദിനവും മഴ ഭീഷണി. ആദ്യ മൂന്ന് ദിനങ്ങളിലും മഴ പലവട്ടം വില്ലനായ മത്സരത്തിന്‍റെ നാലാം ദിനവും മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. മൂന്നാം ദിനം ശ്രീലങ്കന്‍ ഇന്നിംഗ്സ് അവസാനിച്ചതിന് പിന്നാലെ ഗാലെയില്‍ മഴ പെയ്തിരുന്നു. തുടർന്ന് ഗ്രൗണ്ട് ജീവനക്കാർക്ക് ഔട്ട്ഫീൽഡ് പൂർണ്ണമായും കവർ ചെയ്തു. മത്സരത്തിൽ 178 റണ്‍സിന്‍റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് നേടിയെങ്കിലും വിജയം സ്വന്തമാക്കണമെങ്കിൽ ഇന്ത്യക്ക് ശ്രീലങ്കയുടെ പ്രതിരോധത്തിനൊപ്പം പ്രതികൂല കാലാവസ്ഥയെക്കൂടി മറികടക്കേണ്ടി വരും.

പ്രാദേശിക സമയം രാവിലെ പത്ത് മണിയോടെ ഗാലെയിൽ മഴ പെയ്യാൻ 56 ശതമാനം സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. എന്നാൽ ഉച്ചയ്ക്ക് ഒരു മണിയോടെ ഇത് 20 ശതമാനമായി കുറയും. ആദ്യ ഒരു മണിക്കൂർ നഷ്ടപ്പെടാൻ സാധ്യതയുണ്ടെങ്കിലും, പിന്നീട് ആകാശം പ്രധാനമായും മേഘാവൃതമായി തുടരുമെന്നതിനാൽ നാലാം ദിനം ഭൂരിഭാഗം സമയവും കളി നടക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

നേരത്തെ, മൂന്നാം ദിനം ശ്രീലങ്കയുടെ ആദ്യ ഇന്നിംഗ്സ് 284 റൺസിന് അവസാനിപ്പിച്ചാണ് ഇന്ത്യ 178 റൺസിന്‍റെ നിർണായക ലീഡ് സ്വന്തമാക്കിയത്. നാല് വിക്കറ്റ് വീഴ്ത്തിയ ഇടങ്കയ്യൻ സ്പിന്നർ മാനവ് സുതാറിന്‍റെയും മൂന്ന് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയുടെയും മികവിലാണ് ഇന്ത്യൻ ബൗളിങ് നിര ലങ്കയെ ചുരുട്ടിക്കെട്ടിയത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 99 റൺസിന് 5 വിക്കറ്റ് എന്ന നിലയിൽ പതറിയ ശ്രീലങ്കയെ കന്നി ടെസ്റ്റ് സെഞ്ചുറി നേടിയ സോനൽ ദിനുഷയും അനുഭവസമ്പന്നനായ നിരോഷൻ ഡിക്ക്വെല്ലയും ചേർന്നാണ് കരകയറ്റിയത്. ആറാം വിക്കറ്റിൽ 146 റൺസിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ഇരുവരും രണ്ടാം സെഷനിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 116 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യൻ ബൗളിങ് നിരയെ സമ്മർദ്ദത്തിലാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കെസിഎൽ സീസൺ-3: രാജകീയമായി ടീം ലോഞ്ച്; മലയാളി താരങ്ങൾക്ക് മികച്ച അവസരമെന്ന് സഞ്ജു സാംസൺ
പാകിസ്ഥാനെതിരായ മത്സരത്തിന് തൊട്ടുമുമ്പ് ക്യാപ്റ്റൻസി ഉപേക്ഷിക്കാൻ ഒരുങ്ങി സൗരവ് ഗാംഗുലി; വെളിപ്പെടുത്തലുമായി ഹർഭജൻ