
മെല്‍ബണ്‍: ബാറ്റിംഗിലും ക്രീസിലെ നില്‍പ്പിലും പാദചലനങ്ങളിലും വ്യത്യസ്തമായ പരീക്ഷണങ്ങള്‍ പലതും നമ്മള്‍ കണ്ടിട്ടുണ്ട്. ഓസീസ് ബാറ്റ്സ്മാന്‍ സ്റ്റീവ് സ്മിത്ത് ക്രീസില്‍ നില്‍ക്കുന്നത് കാണുമ്പോള്‍ ബൗളര്‍മാരെ പരിഹസിക്കാനാണോ എന്നുപോലും പലപ്പോഴും തോന്നിപ്പോവും. എന്നാല്‍ ഇപ്പോള്‍ സ്മിത്തിനെയും കടത്തിവെട്ടുന്ന ബാറ്റിംഗ് സ്റ്റാന്‍സ് കൊണ്ട് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് ഓസ്ട്രേലിയയുടെ മുന്‍ നായകന്‍ കൂടിയായ ജോര്‍ജ് ബെയ്‌ലി.
2016നുശേഷം ഓസീസിന് വേണ്ടി കളിച്ചിട്ടില്ലാത്ത ബെയ്‌ലി ഷെഫീല്‍ഡ് ഷീല്‍ഡില്‍ വിക്ടോറിയയും ടാസ്മാനിയയും തമ്മിലുളള മത്സരത്തിനിടെയാണ് ക്രീസിലെ വ്യത്യസ്തമായ നില്‍പ്പുകൊണ്ട് ആരാധകരെ അമ്പരപ്പിച്ചത്. വിക്കറ്റ് കീപ്പര്‍ക്ക് അഭിമുഖമായി ബൗളര്‍ക്ക് പുറം തിരിഞ്ഞാണ് ബെയ്‌ലി ക്രീസില്‍ നിന്നത്. അപ്പോഴും തല മാത്രം ബൗളര്‍ക്ക് നേരെ ആയിരുന്നു. ടാസ്മാനിയയുടെ ഇന്നിംഗ്സിന്റെ 25-ാം ഓവറിലായിരുന്നു രസകരമായ സംഭവം അരങ്ങേറിയത്.
മുന്‍ വിന്‍ഡീസ് ബാറ്റ്സ്മാന്‍ ശിവ്‌നാരായണ്‍ ചന്ദര്‍പോളിന്റെ ബാറ്റിംഗ് സ്റ്റാന്‍സിനെയും കടത്തിവെട്ടുന്നതാണ് ബെയ്‌ലിയുടെ ക്രീസിലെ നില്‍പ്പെന്നാണ് ആരാധകര്‍ പറയുന്നത്. മത്സരത്തിന്റെ രണ്ട് ഇന്നിംഗ്സുകളില്‍ 41, 10 എന്നിങ്ങനെയായിരുന്നു ബെയ്‌ലിയുടെ സ്കോര്‍. മത്സരം ടാസ്മാനിയ ആറ് വിക്കറ്റിന് ജയിച്ചു. ഓസ്ട്രേലിയയുടെ ടി20 ടീം നായകനായിരുന്ന 37കാരനായ ബെയ്‌ലി ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനുമായിരുന്നു. ഓസീസിനായി 90 ഏകദിനങ്ങളിലും 20 ടി20 മത്സരങ്ങളിലും അഞ്ച് ടെസ്റ്റിലും ബെയ്‌ലി കളിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!