കെ എല്‍ രാഹുലിന് ധോണിയുടെ വിവാഹ സമ്മാനം 80 ലക്ഷത്തിന്‍റെ ബൈക്ക്, കോലി നല്‍കിയത് 2.70 കോടി രൂപയുടെ കാര്‍

Published : Jan 26, 2023, 12:49 PM ISTUpdated : Jan 26, 2023, 12:53 PM IST
കെ എല്‍ രാഹുലിന് ധോണിയുടെ വിവാഹ സമ്മാനം 80 ലക്ഷത്തിന്‍റെ ബൈക്ക്, കോലി നല്‍കിയത് 2.70 കോടി രൂപയുടെ കാര്‍

Synopsis

വിവാഹത്തിന് എത്തിയില്ലെങ്കിലും മുന്‍ ഇന്ത്യന്‍ നായകന്‍മാരായ എം എസ് ധോണിയും വിരാട് കോലിയും ചേര്‍ന്ന് രാഹുലിന് നല്‍കിയത്  ആകെ 3.50 കോടി രൂപ വിലമതിക്കുന്ന വിവാഹ സമ്മാനമെന്ന് പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്ത.  

മുംബൈ: ഇന്ത്യന്‍ താരം കെ എല്‍ രാഹുലും ബോളിവുഡ് താരം ആതിയ ഷെട്ടിയും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടിയുടെ മകള്‍ കൂടിയായ ആതിയയുമായുള്ള രാഹുലിന്‍റെ വിവാഹം. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ കളിക്കുന്നതിനാല്‍ സുനില്‍ ഷെട്ടിയുടെ ഖാണ്ഡ്‌ലയിലെ ഫാം ഹൗസില്‍ നടന്ന വിവാഹത്തില്‍ വിരാട് കോലി അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് പങ്കടുക്കാനായില്ല. എം എസ് ധോണിയും വിവാഹത്തിന് എത്തിയിരുന്നില്ല.

വിവാഹത്തിന് എത്തിയില്ലെങ്കിലും മുന്‍ ഇന്ത്യന്‍ നായകന്‍മാരായ എം എസ് ധോണിയും വിരാട് കോലിയും ചേര്‍ന്ന് രാഹുലിന് നല്‍കിയത് 3.50 കോടി രൂപ വിലമതിക്കുന്ന വിവാഹ സമ്മാനമായിരുന്നുവെന്ന് പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്തു. ധോണിക്ക് കീഴിലാണ് രാഹുല്‍ ഇന്ത്യന്‍ ഏകദിന, ടി20 ടീമുകളില്‍ രാഹുല്‍ അരങ്ങേറിയത്. രാഹുലിന് വിവാഹ സമ്മാനമായി ധോണി നല്‍കിയത് 80 ലക്ഷം രൂപ വിലമതിക്കുന്ന കാവസാക്കി നിഞ്ജ ബൈക്കാണെന്ന് പിങ്ക്‌വില്ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വിരാട് കോലിയും ബോളിവുഡ് നടിയും ഭാര്യയുമായ അനുഷ്ക ശര്‍മയും ചേര്‍ന്ന് 2.70 കോടി രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യു കാറാണ് രാഹുലിന് വിവാഹ സമ്മാനമായി നല്‍കിയത്. ധോണി സമ്മാനിച്ച ബൈക്കിന്‍റെ മോഡല്‍ എതാണെന്ന് വ്യക്തമല്ലെങ്കിലും കാവസാക്കിയുടെ Ninja H2R എന്ന മോഡലാണ് നല്‍കിയതെന്നാണ് സൂചന. 79,90,000 രൂപയാണ് ഇതിന്‍റെ വില.

കെ എല്‍ രാഹുലും ആതിയ ഷെട്ടിയും വിവാഹിതരായി; ആശംസകള്‍ നേര്‍ന്ന് വിരാട് കോലി ഉള്‍പ്പെടെയുള്ള പ്രമുഖര്‍

മകള്‍ക്കായി സുനില്‍ ഷെട്ടിയും ഭാര്യ മനയും ചേര്‍ന്ന് മുംബൈയില്‍ 50 കോടി രൂപ വിലമതിക്കുന്ന അപാര്‍ട്‌മെന്‍റും ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ ആതിയക്ക് 1.6 കോടി രൂപ വിലമതിക്കുന്ന ഓഡി കാറും ജാക്കി ഷെറോഫ് 30 ലക്ഷം രൂപയുടെ ബ്രേസ്‌ലെറ്റും അര്‍ജ്ജുന്‍ കപൂര്‍ 1.5 കോടി രൂപയുടെ വാച്ചുമാണ് വിവാഹ സമ്മാനമായി നല്‍കിയത്.

ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയുടെയും ഐപിഎല്ലിന്‍റെയും തിരക്കുകള്‍ കഴിഞ്ഞ് ജൂണില്‍ ആണ് ഇരുവരുടെയും വിവാഹ സല്‍ക്കാരം തീരുമാനിച്ചിരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശ്രീലങ്കക്കും ന്യൂസിലന്‍ഡിനുമെതിരായ പരമ്പരകളില്‍ നിന്ന് വിട്ടു നിന്ന രാഹുല്‍ ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിലും കളിക്കില്ല. മാര്‍ച്ചില്‍ നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലാകും രാഹുല്‍ ഇനി കളിക്കുക എന്നാണ് സൂചന.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മദ്യപിച്ച് വാഹനമോടിച്ചതിന് ഓസ്ട്രേലിയയില്‍ അറസ്റ്റിലായി ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാർണർ
ബിസിസിഐക്ക് മുമ്പിൽ വിപ്ലവകരമായ നിർദ്ദേശവുമായി ലളിത് മോദി', ഏകദിനങ്ങളുടെ കാലം കഴിഞ്ഞു, ടി20യും ടെസ്റ്റും മാത്രം മതി'