പെര്‍ഫെക്ട് ഓക്കെ...പൃഥ്വി ഷായെ അഭിനന്ദിച്ച് ഓസീസ് ഇതിഹാസം

By Web TeamFirst Published Jul 20, 2021, 1:36 PM IST
Highlights

പ്രത്യേകിച്ച് 22 റണ്‍സെടുത്ത നില്‍ക്കെ താങ്കള്‍ നേടിയ ബൗണ്ടറിയുടെ റീപ്ലേ കണ്ടാല്‍ ഇക്കാര്യം മനസിലാവും. ബൗളര്‍ പന്ത് റിലീസ് ചെയ്യുമ്പോള്‍ ബാറ്റ്സ്മാന്‍ ഏത് പൊസിഷനിലായിരിക്കണം എന്നതിന്‍റെ ഉത്തമ ഉദാഹരണമായിരുന്നു ആ കവര്‍ ഡ്രൈവെന്നും ചാപ്പല്‍.

കൊളംബോ: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ച ഇന്ത്യയുടെ യുവതാരം പൃഥ്വി ഷായെ പ്രശംസിച്ച് ഇന്ത്യന്‍ ടീമിന്‍റെ മുന്‍ പരിശീലകനും മുന്‍ ഓസീസ് നായകനുമായിരുന്ന ഗ്രെഗ് ചാപ്പല്‍. ശ്രീലങ്കക്കെതിരായ പൃഥ്വിയുടെ ഇന്നിംഗ്സിന്‍റെ ഹൈലൈറ്റ്സ് കണ്ടുവെന്നും ബൗളർ പന്ത് റിലീസ് ചെയ്യുമ്പോഴുള്ള താങ്കളുടെ മൂവ്മെന്‍റ്സ് ഇപ്പോള്‍ പെര്‍ഫെക്ട് ആണെന്നും ചാപ്പല്‍ പൃഥ്വിക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഹായ് പൃഥ്വി, ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തിലെ നിങ്ങളുടെ ഇന്നിംഗ്സിന്‍റെ ഹൈലൈറ്റ്സ് കണ്ടു. അസാമാന്യ പ്രകടനമായിരുന്നു നിങ്ങളുടേത്. ബൗളര്‍ പന്ത് കൈവിടുന്ന സമയത്തെ നിങ്ങളുടെ മൂവ്മെന്‍റ്സും ഇപ്പോള്‍ പെര്‍ഫെക്ടാണ്. അതുകാരണം നിങ്ങള്‍ക്ക് കൂടുതല്‍ പന്തുകള്‍ കളിക്കാന്‍ കഴിയും.

പ്രത്യേകിച്ച് ഫുള്‍ ലെംഗ്ത് പന്തുകള്‍ കളിക്കുമ്പോള്‍ മികച്ച രീതിയില്‍ ബാറ്റ് വീശാന്‍ നിങ്ങള്‍ക്കാവും. ബൗളര്‍ പന്ത് റിലീസ് ചെയ്യുന്ന സമയത്തെ താങ്കളുടെ ബാറ്റിംഗ് പൊസിഷനും ഇപ്പോള്‍ പെര്‍ഫെക്ടാണ്. അതുകൊണ്ടുതന്നെ ബൗളര്‍മാരെ കടന്നാക്രമിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നു.

പ്രത്യേകിച്ച് 22 റണ്‍സെടുത്ത നില്‍ക്കെ താങ്കള്‍ നേടിയ ബൗണ്ടറിയുടെ റീപ്ലേ കണ്ടാല്‍ ഇക്കാര്യം മനസിലാവും. ബൗളര്‍ പന്ത് റിലീസ് ചെയ്യുമ്പോള്‍ ബാറ്റ്സ്മാന്‍ ഏത് പൊസിഷനിലായിരിക്കണം എന്നതിന്‍റെ ഉത്തമ ഉദാഹരണമായിരുന്നു ആ കവര്‍ ഡ്രൈവെന്നും ചാപ്പല്‍ പറഞ്ഞു. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശിഖര്‍ ധവാനൊപ്പം ഓപ്പണറായി എത്തിയ 21കാരനായ പൃഥ്വി 24 പന്തില്‍ 43 റണ്‍സെടുത്താണ് പുറത്തായത്.

നേരത്തെ ബാറ്റിംഗ് പൊസിഷനില്‍ പ്രശ്നമുണ്ടായിരുന്ന പൃഥ്വി ഇന്‍സ്വിംഗ് ചെയ്യുന്ന പന്തുകളില്‍ തുടര്‍ച്ചയായി ബൗള്‍ഡായി പുറത്താവുമായിരുന്നു. മോശം ഫോമിനെത്തുടര്‍ന്ന് ഓസ്ട്രേലിയന്‍ പര്യടനത്തിനുശേഷം ഇന്ത്യന്‍ ടീമില്‍  നിന്ന് പുറത്തായ പൃഥ്വി ബാറ്റിംഗ് ടെക്നിക്കിലെ പോരായ്മകള്‍ പരിഹരിച്ച് ഐപിഎല്ലിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തു.

 ഒളിംപിക്‌സ് മെഗാ ക്വിസ്: ആറാം ദിവസത്തെ വിജയികള്‍ ഇവര്‍; ഇന്നത്തെ ചോദ്യങ്ങള്‍ അറിയാം

പാകിസ്ഥാനെയും ഓസീസിനേയും പിന്തള്ളാം; ലങ്കയില്‍ ടീം ഇന്ത്യയെ കാത്തിരിക്കുന്നത് ലോക റെക്കോര്‍ഡ്

ഇംഗ്ലണ്ട് പര്യടനം: കോലിപ്പടയ്‌ക്ക് ഇന്നുമുതല്‍ 'മോഡല്‍ പരീക്ഷ'; റിഷഭ് പന്ത് കളിക്കില്ല

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

 

click me!