Asianet News MalayalamAsianet News Malayalam

ഇംഗ്ലണ്ട് പര്യടനം: കോലിപ്പടയ്‌ക്ക് ഇന്നുമുതല്‍ 'മോഡല്‍ പരീക്ഷ'; റിഷഭ് പന്ത് കളിക്കില്ല

അഞ്ച് ടെസ്റ്റുകള്‍ നീണ്ടുനില്‍ക്കുന്ന ഇംഗ്ലീഷ് പരീക്ഷയ്‌ക്ക് ഒരുങ്ങാന്‍ കോലിപ്പട. സെലക്‌ട് കൗണ്ടി ഇലവനെതിരായ ആദ്യ സന്നാഹ മത്സരം ഇന്ന് മുതല്‍. 

India Tour of England 2021 County Select XI vs Indians 3 day warm up match Updates
Author
Durham, First Published Jul 20, 2021, 10:56 AM IST

ഡര്‍ഹാം: ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ടീം ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം ഇന്ന് തുടങ്ങും. സെലക്‌ട് കൗണ്ടി ഇലവനെതിരായ മത്സരത്തിൽ വിരാട് കോലിയാണ് ഇന്ത്യയെ നയിക്കുക. റിഷഭ് പന്ത് കൊവിഡ് മുക്തന്‍ ആയെങ്കിലും കെ എൽ രാഹുല്‍ ആകും വിക്കറ്റ് കീപ്പര്‍. സന്നാഹ മത്സരത്തില്‍ കാണികളെ പ്രവേശിപ്പിക്കില്ല. ഓഗസ്റ്റ് നാലിന് ട്രെന്‍ഡ് ബ്രിഡ്‌ജിലാണ് അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം തുടങ്ങുക.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം വിശ്രമത്തിലായിരുന്ന ഇന്ത്യന്‍ താരങ്ങള്‍ ഡര്‍ഹാമില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് ബയോ ബബിളിലേക്ക് തിരിച്ചെത്തിയത്. അവധിക്കാലത്തിനിടെ റിഷഭ് പന്തിന് പുറമെ ഇന്ത്യൻ ടീമിന്റെ ത്രോ ഡൗൺ സ്‌പെഷലിസ്റ്റ് ദയാനന്ത് ​ഗരാനിയും കൊവിഡ് പോസിറ്റീവായിരുന്നു. ഗരാനിയുമായി സമ്പർക്കത്തിലേർപ്പെട്ട വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ വൃദ്ധിമാൻ സാഹ, സ്റ്റാൻഡ് ബൈ ഓപ്പണർ അഭിമന്യു ഈശ്വരൻ, ബൗളിംഗ് പരിശീലകൻ ഭരത് അരുൺ എന്നിവരെയും തുടര്‍ന്ന് ഐസൊലേഷനിലാക്കിയിരുന്നു. 

എന്തുകൊണ്ട് റിഷഭ് കളിക്കുന്നില്ല? 

പത്ത് ദിവസത്തെ ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ റിഷഭ് പന്ത് കൊവിഡില്‍ നിന്ന് പൂര്‍ണമുക്തനായിട്ടുണ്ട്. എന്നാല്‍ സമ്പൂര്‍ണ ഫിറ്റ്‌നസിലെത്താന്‍ പന്തിന് കൂടുതല്‍ സമയം വിശ്രമം മാനേജ്‌മെന്‍റ് അനുവദിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. റിഷഭിന് രോഗലക്ഷണങ്ങളൊന്നുമില്ലായിരുന്നെങ്കിലും ആദ്യ ടെസ്റ്റിന് മുമ്പ് നന്നായി പരിശീലനം നടത്തേണ്ടതുണ്ട് എന്ന് ബിസിസിഐ ഉന്നതനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു. 

ഇന്ത്യന്‍ ടെസ്റ്റ് സ്ക്വാഡ്: രോഹിത് ശര്‍മ, ശുഭ്‌മാന്‍ ഗില്‍(പരിക്ക്), മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ.

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: അഭിമന്യൂ ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല, കെ എസ് ഭരത്. 

ഒളിംപിക്‌സ് മെഗാ ക്വിസ്: ആറാം ദിവസത്തെ വിജയികള്‍ ഇവര്‍; ഇന്നത്തെ ചോദ്യങ്ങള്‍ അറിയാം

India Tour of England 2021 County Select XI vs Indians 3 day warm up match Updates

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios