മുപ്പതാം വയസിലേ ഇതിഹാസം, വളര്‍ച്ച മഹനീയം; കോലിയെ വാഴ്‌ത്തിപ്പാടി യുവി

By Web TeamFirst Published Jul 20, 2021, 12:41 PM IST
Highlights

വിരാട് കോലിയെ പ്രശംസ കൊണ്ടുമൂടി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ ഓള്‍റൗണ്ടര്‍ യുവ്‌രാജ് സിംഗ്

ദില്ലി: കഴിഞ്ഞ പതിറ്റാണ്ടില്‍ ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ബാറ്റ്സ്‌മാന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ്. സജീവ താരങ്ങളില്‍ റണ്‍വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്ന കോലി ഇതിനകം ഒട്ടേറെ റെക്കോര്‍ഡുകള്‍ പേരിലാക്കിക്കഴിഞ്ഞു. കോലിയെ പ്രശംസ കൊണ്ടുമൂടി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ ഓള്‍റൗണ്ടര്‍ യുവ്‌രാജ് സിംഗ്. മുപ്പത് വയസിലെ കോലി ഇതിഹാസമായി മാറിയിരുന്നു എന്നാണ് യുവിയുടെ വാക്കുകള്‍. 

'മുഖ്യധാരയില്‍ എത്തുമ്പോഴേ ഏറെ പ്രതീക്ഷ തന്ന താരമാണ് വിരാട് കോലി. അവസരങ്ങള്‍ ലഭിച്ചപ്പോള്‍ അദേഹം അത് തെളിയിച്ചു. അങ്ങനെയാണ് വളരെ ചെറിയ പ്രായത്തില്‍ ലോകകപ്പ് ടീമില്‍ അംഗമാകാന്‍ കഴിഞ്ഞത്. അന്ന് രോഹിത് ശര്‍മ്മയുമായി ആയിരുന്നു മത്സരം. എന്നാല്‍ റണ്‍സ് കണ്ടെത്തിക്കൊണ്ടിരുന്നതിനാല്‍ കോലി സ്ഥാനമുറപ്പിച്ചു. കോലി പരിശീലനം നടത്തുന്നതും വളരുന്നതും കണ്‍മുമ്പിലായിരുന്നു. പരിശീലനത്തില്‍ ഏറ്റവുമധികം പ്രയത്നം നടത്തുന്ന, അച്ചടക്കമുള്ള താരമാണ്. ലോകത്തെ ഏറ്റവും മികച്ച താരമാകാനുള്ള ത്വര അദേഹം റണ്‍സടിച്ചു കൂട്ടുമ്പോള്‍ നമുക്ക് കാണാനാകും. അങ്ങനെയൊരു മനോഭാവം കോലിക്കുണ്ട്'. 

'ക്യാപ്റ്റന്‍സി കോലിയുടെ പ്രകടനത്തെ ബാധിച്ചില്ല'

'നായകനായ ശേഷവും കോലി ഏറെ റണ്‍സ് കണ്ടെത്തി. ക്യാപ്റ്റനായ ശേഷം കോലിയുടെ സ്ഥിരത കൂടി. മുപ്പത് വയസിന് അരികെ തന്നെ കോലി ഏറെ നേട്ടങ്ങള്‍ സ്വന്തമാക്കിയിരുന്നു. വിരമിക്കുമ്പോഴാണ് സാധാരണയായി താരങ്ങള്‍ ഇതിഹാസമാകുന്നത്. എന്നാല്‍ മുപ്പതാം വയസില്‍ തന്നെ കോലി ഇതിഹാസമായിക്കഴിഞ്ഞിരുന്നു. ക്രിക്കറ്റര്‍ എന്ന നിലയില്‍ കോലിയുടെ വളര്‍ച്ച മഹത്തരമാണ്. ഏറെ സമയം അവശേഷിക്കുന്നതിനാല്‍ കൂടുതല്‍ ഉയരങ്ങളില്‍ കോലി കരിയറിന് വിരാമമിടും' എന്നും യുവി കൂട്ടിച്ചേര്‍ത്തു. 

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 2008ല്‍ അരങ്ങേറ്റം കുറിച്ച വിരാട് കോലി സമകാലിക താരങ്ങളിലെ ഏറ്റവും മികച്ച ബാറ്റ്സ്‌മാനാണ്. മൂന്ന് ഫോര്‍മാറ്റിലുമുള്ള മികവാണ് കോലിയുടെ ഹൈലൈറ്റ്. മൂന്ന് ഫോര്‍മാറ്റിലും 50ലേറെ ശരാശരിയുള്ള ഏക താരം കോലിയാണ്. ടെസ്റ്റില്‍ 92 മത്സരങ്ങളില്‍ 7547 റണ്‍സും ഏകദിനത്തില്‍ 254 കളികളില്‍ 12169 റണ്‍സും ടി20യില്‍ 89 മത്സരങ്ങളില്‍ 3159 റണ്‍സും കോലിക്കുണ്ട്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 70 ശതകം കോലി ഇതിനകം സ്വന്തമാക്കി.

ഒളിംപിക്‌സ് മെഗാ ക്വിസ്: ആറാം ദിവസത്തെ വിജയികള്‍ ഇവര്‍; ഇന്നത്തെ ചോദ്യങ്ങള്‍ അറിയാം

പാകിസ്ഥാനെയും ഓസീസിനേയും പിന്തള്ളാം; ലങ്കയില്‍ ടീം ഇന്ത്യയെ കാത്തിരിക്കുന്നത് ലോക റെക്കോര്‍ഡ്

ഇംഗ്ലണ്ട് പര്യടനം: കോലിപ്പടയ്‌ക്ക് ഇന്നുമുതല്‍ 'മോഡല്‍ പരീക്ഷ'; റിഷഭ് പന്ത് കളിക്കില്ല

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

 

click me!