ന്യൂസിലന്‍ഡിനെതിരായ നാലാം ടി20; ഓസ്‌ട്രേലിയക്ക് മോശം തുടക്കം

Published : Mar 05, 2021, 12:20 PM IST
ന്യൂസിലന്‍ഡിനെതിരായ നാലാം ടി20; ഓസ്‌ട്രേലിയക്ക് മോശം തുടക്കം

Synopsis

10 ഓവറില്‍ 71ണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡിലുള്ളത്.  മാത്യു വെയ്ഡ് (14), ജോഷ് ഫിലിപ്പെ (13), ഗ്ലെന്‍ മാക്‌സ്‌വെല്‍ (18) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്.

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ നാലാം ടി20 മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് മോശം തുടക്കം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ സന്ദര്‍ശകര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. 10 ഓവറില്‍ 71ണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡിലുള്ളത്.  മാത്യു വെയ്ഡ് (14), ജോഷ് ഫിലിപ്പെ (13), ഗ്ലെന്‍ മാക്‌സ്‌വെല്‍ (18) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ആരോണ്‍ ഫിഞ്ച് (22) മാര്‍കസ് സ്‌റ്റോയിനിസ് (2) എന്നിവരാണ് ക്രീസില്‍. മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

പതിഞ്ഞ തുടക്കമാണ് ഓസീസിന് ലഭിച്ചത്. മൂന്നാം ഓവറില്‍ അവര്‍ക്ക് ഓപ്പണര്‍ മാത്യു വെയ്ഡിനെ (14) നഷ്ടമായി. സാന്റ്‌നറിന്റെ പന്തില്‍ സോധിക്ക് ക്യാച്ച് നല്‍കുകയായിരുന്നു വെയ്ഡ്. തുടക്കം മുതല്‍ കളിക്കാന്‍ ബുദ്ധിമുട്ടിയ ഫിലിപ്പെ 13 റണ്‍സുമായി മടങ്ങി. സോധിയുടെ പന്തില്‍ ടിം സൗത്തിക്ക് ക്യാച്ച്. പിന്നീട് ക്രീസിലെത്തിയ മാക്‌സ്‌വെല്ലിന് മികച്ച തുടക്കം ലഭിച്ചെങ്കിലും ട്രന്റ് ബോള്‍ട്ടിന്റെ രണ്ടാം സ്‌പെല്ലില്‍ വീണു. മാര്‍ട്ടിന്‍ ഗപ്റ്റിലിന് ക്യാച്ച്.

അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് 2-1ന് മുന്നിലാണ്. ആദ്യ രണ്ട് ടി20യും കിവീസ് ജയിച്ചിരുന്നു. മൂന്നാം ടി20 ഓസീസിനായിരുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'20 ഇന്നിംഗ്സില്‍ അവന് ഒരു അര്‍ധസെഞ്ചുറിപോലുമില്ല', ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയതിനെ ന്യായീകരിച്ച് മഞ്ജരേക്കര്‍
വിജയ് ഹസാരെ ട്രോഫി: ഡല്‍ഹി-ആന്ധ്ര മത്സരം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് മാറ്റി, കോലിയുടെ കളി കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ