രഞ്ജി ട്രോഫിയിൽ പുതിയ ചരിത്രം, ഡല്‍ഹി-ഗുജറാത്ത് മത്സരം നിയന്ത്രിച്ച് ഓസ്ട്രേലിയൻ അംപയർ ബെൻ ട്രെലോർ

Published : Oct 20, 2026, 01:43 PM IST
Ben Treloar-Parasar Joshi

Synopsis

കരാറിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ അംപയറായ പരാശർ ജോഷി ഓസ്ട്രേലിയൻ ആഭ്യന്തര ടൂർണമെന്‍റുകളിൽ മത്സരം നിയന്ത്രിക്കാൻ ഓസ്ട്രേലിയയിലേക്ക് തിരിക്കും.

മുംബൈ: ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ് ചരിത്രത്തിൽ അപൂർവമായൊരു നാഴികക്കല്ലിന് തുടക്കമിട്ട് ഓസ്ട്രേലിയൻ അംപയർ ബെൻ ട്രെലോർ. രഞ്ജി ട്രോഫി മത്സരങ്ങൾ നിയന്ത്രിക്കുന്ന ആദ്യ വിദേശ അമ്പയറായിരിക്കുകയാണ് ബെന്‍ ട്രൈലോര്‍. ഈ സീസണിലെ രണ്ട് രഞ്ജി ട്രോഫി മത്സരങ്ങളിലാണ് ട്രെലോർ അംപയറായി എത്തുന്നത്. ബിസിസിഐയും ക്രിക്കറ്റ് ഓസ്ട്രേലിയയും തമ്മിൽ ഒപ്പുവെച്ച പ്രത്യേക അംപയറിംഗ് എക്സ്ചേഞ്ച് പ്രോഗ്രാമിന്‍റെ ഭാഗമായാണ് ഈ നടപടി.

ഈ കരാറിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ അംപയറായ പരാശർ ജോഷി ഓസ്ട്രേലിയൻ ആഭ്യന്തര ടൂർണമെന്‍റുകളിൽ മത്സരം നിയന്ത്രിക്കാൻ ഓസ്ട്രേലിയയിലേക്ക് തിരിക്കും. രണ്ട് ഷെഫീൽഡ് ഷീൽഡ് മത്സരങ്ങളിലും ഒരു വൺഡേ കപ്പ് മത്സരത്തിലുമാണ് പരാശർ ജോഷി അംപയറാകുക. ഒക്ടോബർ 18-ന് ആരംഭിച്ച ഡൽഹി-ഗുജറാത്ത് രഞ്ജി ട്രോഫി മത്സരത്തിലൂടെയാണ് ബെൻ ട്രെലോർ ഇന്ത്യയിലെ തന്‍റെ അംപയറിംഗ് ദൗത്യം ആരംഭിച്ചത്. ഒക്ടോബർ 26-ന് നടക്കുന്ന മുംബൈ - ഹരിയാന മത്സരത്തിലും അദ്ദേഹം മത്സരം നിയന്ത്രിക്കും.

ഓസ്ട്രേലിയയിൽ 30 ഫസ്റ്റ് ക്ലാസ്, 20 ലിസ്റ്റ് എ, 39 ബിഗ് ബാഷ് ലീഗ് മത്സരങ്ങളും വനിതാ അന്താരാഷ്ട്ര മത്സരങ്ങളും നിയന്ത്രിച്ച് പരിചയസമ്പന്നനാണ് ട്രെലോർ. കൂടാതെ ക്രിക്കറ്റ് ന്യൂ സൗത്ത് വെയിൽസിന്‍റെ അംപയർ എഡ്യൂക്കേഷൻ ഓഫീസർ കൂടിയാണ് ട്രെലോർ. ബിസിസിഐ അംപയറിംഗ് പാനൽ അംഗമായ പരാശർ ജോഷിയുടെ ഓസ്ട്രേലിയൻ പര്യടനം നവംബർ 11-ന് ആരംഭിക്കും. ഗാബ്ബയിൽ നടക്കുന്ന ക്വീൻസ്‌ലൻഡ് - ടാസ്മാനിയ ഷെഫീൽഡ് ഷീൽഡ് മത്സരത്തിലൂടെയാകും ജോഷിയുടെ തുടക്കം.

നവംബർ 16-ലെ വൺഡേ കപ്പ് മത്സരത്തിലും, നവംബർ 22 മുതൽ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ന്യൂ സൗത്ത് വെയിൽസ് - ക്വീൻസ്‌ലൻഡ് മത്സരത്തിലും ജോഷി അംപയറാകും. 2008-ൽ ഇന്ത്യൻ ഐഡൽ നാലാം സീസണിന്‍റെ പിയാനോ റൗണ്ട് വരെ എത്തിയ സംഗീതജ്ഞൻ കൂടിയാണ് പരാശർ ജോഷി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രഞ്ജി ട്രോഫി: വൈശാഖ് ചന്ദ്രന് നാലു വിക്കറ്റ്; ഒഡിഷയ്‌ക്കെതിരെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് ഉറപ്പാക്കി കേരളം
ടീമിൽ നിന്ന് ഒഴിവാക്കി, പിന്നാലെ രഞ്ജി ട്രോഫിയിൽ വെടിക്കെട്ട് സെഞ്ചുറിയുമായി സെലക്ടര്‍മാര്‍ക്ക് മറുപടി നല്‍കി സർഫറാസ് ഖാൻ