രഞ്ജി ട്രോഫി: വൈശാഖ് ചന്ദ്രന് നാലു വിക്കറ്റ്; ഒഡിഷയ്‌ക്കെതിരെ കേരളത്തിന് കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ്

Published : Oct 20, 2026, 12:44 PM ISTUpdated : Oct 20, 2026, 01:47 PM IST
Kerala vs Odisha

Synopsis

കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 404 റണ്‍സിന് മറുപടിയായി മൂന്നാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെന്ന നിലയിലാണ് ഒഡിഷ ക്രീസിലിറങ്ങിയത്.

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഒഡിഷക്കെതിരെ കേരളത്തിന് 179 റണ്‍സിന്‍റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ്. കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 404 റണ്‍സിന് മറുപടിയായി മൂന്നാം ദിനം ഒഡിഷ 225 റണ്‍സിന് ഓള്‍ ഔട്ടായി. 50 റണ്‍സെടുത്ത ക്യാപ്റ്റൻ സൗരഭ് സേനാപതിയും 37 റണ്‍സെടുത്ത ലളിത് യാദവും 34 റണ്‍സെടുത്ത രാജേഷ് ധുപറും മാത്രമാണ് ഒഡിഷക്കായി തിളങ്ങിയത്. കേരളത്തിനായി വൈശാഖ് ചന്ദ്രന്‍ 38 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്തു.

കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 404 റണ്‍സിന് മറുപടിയായി മൂന്നാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെന്ന നിലയിലാണ് ഒഡിഷ ക്രീസിലിറങ്ങിയത്. മൂന്നാം ദിനം തുടക്കത്തിലെ സന്ദീപ് പട്നായിക്കിനെ എം ഡി നിധീഷും നിനന്ദ റാഥ്‌വയെ വൈശാഖ് ചന്ദ്രനും പുറത്താക്കിയതോടെ ഒഡിഷ 125-5ലേക്ക് വീണു. പിന്നീട് സൗരഭ് സേനാപതിയും രാജേഷ് ധുപറും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഒഡിഷയെ 185 റണ്‍സിലെത്തിച്ചെങ്കിലും രാജേഷ് ധുപറെ വൈശാഖ് ചന്ദ്രൻ പുറത്താക്കിയതോടെ ഒഡിഷ തകര്‍ന്നടിഞ്ഞു, പിന്നാലെ സൗരഭ് സേനാപതിയെ ജലജ് സക്സേന മടക്കി. രാജേഷ് മൊഹന്തിയെയും സൗമ്യ ലെങ്കയെയും പുറത്താക്കി വൈശാഖ് ചന്ദ്രൻ ഒഡിഷയെ 193-9ലേക്ക് തള്ളിയിട്ടു. അവസാന വിക്കറ്റില്‍ ലളിത് യാദവിന്‍റെ പോരാട്ടമാണ് പിന്നീട് ഒഡിഷയെ 200 കടത്തിയത്. പത്താം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 54 പന്തില്‍ 32റണ്‍സെടുത്ത് ഒഡിഷയെ 225 റണ്‍സിലെത്തിച്ചു.

ഇന്നലെ രണ്ടാം ദിനം 50 റണ്‍സെടുത്ത ഗൗരവ് ചൗധരിയുടെയും 32 റണ്‍സെടുത്ത ശന്തനു മിശ്രയുടെയും 14 റണ്‍സെടുത്ത ഓം ടി മുണ്ഡെയയുടെയും വിക്കറ്റുകളാണ് ഒഡിഷക്ക് നഷ്ടമായത്. നേരത്തെ കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്‌സ് 404 റണ്‍സില്‍ അവസാനിച്ചിരുന്നു. സച്ചിന്‍ ബേബിയുടെയും(113) മുഹമ്മദ് അസറുദ്ദീന്‍റെയും(പുറത്താവാതെ 139), സെഞ്ചുറികളുടെ മികവിലാണ് കേരളം മികച്ച സ്‌കോറിലെത്തിയത്. ആദിത്യ സര്‍വാതെ (53), അഭിജിത് പ്രവീണ്‍(14), വൈശാഖ് ചന്ദ്രന്‍ (1), നിധീഷ് എം ഡി (15) എന്നിവരും കേരളത്തിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രഞ്ജി ട്രോഫിയിൽ പുതിയ ചരിത്രം, ഡല്‍ഹി-ഗുജറാത്ത് മത്സരം നിയന്ത്രിച്ച് ഓസ്ട്രേലിയൻ അംപയർ ബെൻ ട്രെലോർ
ടീമിൽ നിന്ന് ഒഴിവാക്കി, പിന്നാലെ രഞ്ജി ട്രോഫിയിൽ വെടിക്കെട്ട് സെഞ്ചുറിയുമായി സെലക്ടര്‍മാര്‍ക്ക് മറുപടി നല്‍കി സർഫറാസ് ഖാൻ