ഇംഗ്ലണ്ടിനെ സ്പിന്‍ കെണിയില്‍ കറക്കി വീഴ്ത്തി; ഡേ-നൈറ്റ് ടെസ്റ്റില്‍ രണ്ടാം ദിനം ഇന്ത്യന്‍ ജയം

By Web TeamFirst Published Feb 25, 2021, 8:10 PM IST
Highlights

ഡേ നൈറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിനം 13 വിക്കറ്റ് വീണപ്പോള്‍ രണ്ടാം ദിനം 17 വിക്കറ്റുകളാണ് നിലം പൊത്തിയത്. ഇന്ത്യയുടെ ഏഴും ഇംഗ്ലണ്ടിന്‍റെ പത്തും. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യയെ 145 റണ്‍സിന് പുറത്താക്കിയതിന്‍റെ ആവേശത്തില്‍ രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇംഗ്ലണ്ട് വെറും 81 റണ്‍സിന് ഓള്‍ ഔട്ടായി.

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ഡേ-നൈറ്റ് ടെസ്റ്റില്‍ പത്ത് വിക്കറ്റ് ജയവുമായി നാലു മത്സര ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. രണ്ടാം ഇന്നിംഗ്സിലും ഇന്ത്യയുടെ സ്പിന്‍ കെണിയില്‍ കറങ്ങി വീണ ഇംഗ്ലണ്ട് ഇന്ത്യക്ക് മുന്നില്‍വെച്ച 49 റണ്‍സിന്‍റെ വിജയലക്ഷ്യം വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ മറികടന്നു. 25 റണ്‍സുമായി രോഹിത് ശര്‍മയും 15 റണ്‍സോടെ ശുഭ്മാന്‍ ഗില്ലും പുറത്താകാതെ നിന്നു. വെറും 7.4 ഓവറില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. സ്കോര്‍ ഇംഗ്ലണ്ട് 112, 81, ഇന്ത്യ 145, 49/0.തോല്‍വിയോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ടിന്‍റെ സാധ്യതകള്‍ അവസാനിച്ചു.

ഡേ നൈറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിനം 13 വിക്കറ്റ് വീണപ്പോള്‍ രണ്ടാം ദിനം 17 വിക്കറ്റുകളാണ് നിലം പൊത്തിയത്. ഇന്ത്യയുടെ ഏഴും ഇംഗ്ലണ്ടിന്‍റെ പത്തും. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യയെ 145 റണ്‍സിന് പുറത്താക്കിയതിന്‍റെ ആവേശത്തില്‍ രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇംഗ്ലണ്ട് വെറും 81 റണ്‍സിന് ഓള്‍ ഔട്ടായി.

ആദ്യ ഇന്നിംഗ്സിലേതിന് സമാനമായി അഞ്ച് വിക്കറ്റെടുത്ത അക്സര്‍ പട്ടേലും നാലു വിക്കറ്റെടുത്ത അശ്വിനും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ കറക്കി വീഴ്തതിയത്. മത്സരത്തില്‍ 11 വിക്കറ്റെടുത്ത അശ്വിനും ഏഴ് വിക്കറ്റെടുത്ത അശ്വിനും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ സ്പിന്‍ കെണിയില്‍ കരുക്കിയത്. 25 റണ്‍സെടുത്ത ബെന്‍ സ്റ്റോക്സാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ജോ റൂട്ട്(19), ഓലി പോപ്പ്(12) എന്നിവര്‍ മാത്രമാണ് സ്റ്റോക്സിന് പുറമെ ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നവര്‍.

സ്പിന്‍ ചുഴലിയുമായി അക്സറും അശ്വിനും

Just unbelievable to witness the boys sealing the match in just two days. What a clinical win! Onwards and upwards. Jai Hind. pic.twitter.com/uJrF3yQjaM

— Suresh Raina🇮🇳 (@ImRaina)

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ സ്പിന്‍ ചുഴലി തീര്‍ത്ത അക്സര്‍ പട്ടേലാണ് രണ്ടാം ഇന്നിംഗ്സിലും ഇംഗ്ലണ്ടിനെ കശക്കിയെറിഞ്ഞത്.  രണ്ടാം ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോററായ സാക്ക് ക്രോളിയെ ക്ലീന്‍ ബൗള്‍ഡാക്കിയ അക്സര്‍ മൂന്നാം പന്തില്‍ ജോണി ബെയര്‍സ്റ്റോയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഇംഗ്ലണ്ടിനെ 0/2 ലേക്ക് തള്ളിയിട്ടു.

ഡൊമനിക് സിബ്ലിയും ക്യാപ്റ്റന്‍ ജോ റൂട്ടും ചേര്‍ന്ന് ഇംഗ്ലണ്ടിനെ രണ്ടക്കം കടത്തിയെങ്കിലും സ്കോര്‍ 19ല്‍ നില്‍ക്കെ സിംബ്ലിയെ(7) റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ച് അക്സര്‍ വീണ്ടും ആഞ്ഞടിച്ചു. അതിവേഗം റണ്‍സ് സ്കോര്‍ ചെയ്യാന്‍ നോക്കിയ ബെന്‍ സ്റ്റോക്സ് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കിയെങ്കിലും അശ്വിന് മുന്നില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.34 പന്തില്‍ 25 റണ്‍സായിരുന്നു സ്റ്റോക്സിന്‍റെ സംഭാവന.

രണ്ട് തവണ എല്‍ബിഡബ്ല്യുവില്‍ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട ജോ റൂട്ട് ഒടുവില്‍ അക്സറിന് മുന്നില്‍ കുടുങ്ങി. 19 റണ്‍സെടുത്ത റൂട്ടിനെ അക്സര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുമ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍ ബോര്‍ഡ‍ില്‍ 56 റണ്‍സെ ഉണ്ടായിരുന്നുള്ളു. ആദ്യ ഇന്നിംഗ്സില്‍ ആറ് വിക്കറ്റെടുത്ത അക്സര്‍ ഇതോടെ മത്സരത്തിലാകെ 10 വിക്കറ്റ് വീഴ്ത്തി.

. (25*) finishes the game off with a SIX!

Comprehensive victory for 🇮🇳🇮🇳 and we go 2-1 up in the series 😎

Scorecard 👉 https://t.co/9HjQB6CoHp pic.twitter.com/Dnt8Aw94tk

— BCCI (@BCCI)

ആദ്യ ഇന്നിംഗ്സിലേതിന്‍റെ തനിയാവര്‍ത്തനമായി ഓലി പോപ്പിനെ(12) അശ്വിന്‍ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ഇംഗ്ലണ്ട് കൂടുതല്‍ പരുങ്ങലിലായി. ആര്‍ച്ചറെ വിക്കറ്റിന് മുന്നില്‍ കുടുക്കി അശ്വിന്‍ ടെസ്റ്റ് കരിയറിലെ 400-ാം വിക്കറ്റ് അശ്വിന്‍ സ്വന്തമാക്കി. ബെന്‍ ഫോക്സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി രണ്ടാം ഇന്നിംഗ്സിലും അഞ്ച് വിക്കറ്റ് നേട്ടം ആവര്‍ത്തിച്ച അക്സര്‍ മത്സരത്തിലാകെ 11 വിക്കറ്റ് വീഴ്ത്തി. ജാക് ലീച്ചിനെ(9) അശ്വിന്‍ സ്ലിപ്പല്‍ രഹാനെയുടെ കൈകകളിലെത്തിച്ചപ്പോള്‍ ജെയിംസ് ആന്‍ഡേഴ്സണെ(0) പന്തിന്‍റെ കൈകളിലെത്തിച്ച് വാഷിംഗ്ടണ്‍ സുന്ദര്‍ ഇംഗ്ലണ്ട് ഇന്നിംഗ്സിന് തിരശീലയിട്ടു.

Remarkable feat for ! 👏👏

The champion spinner entered the esteemed club of wicket-takers as he trapped Jofra Archer LBW to claim Test wicket no. 4⃣0⃣0⃣. 👌👌

Watch that memorable moment 🎥👇

— BCCI (@BCCI)

ഇന്ത്യക്കായി അക്സര്‍ അഞ്ചും അശ്വിന്‍ നാലും വിക്കറ്റെടുത്തു. അക്സറും അശ്വിനും ചേര്‍ന്ന് 30 ഓവര്‍ എറിഞ്ഞപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ എറിഞ്ഞത് വെറും നാലു പന്തുകള്‍ മാത്രം. മറ്റാരും ഇന്ത്യന്‍ ഇന്നിംഗ്സില്‍ ബൗള്‍ ചെയ്തില്ല.

സ്വയം കുഴിച്ച കുഴിയില്‍ വീണ് ഇന്ത്യ

നേരത്തെ 99/3 എന്ന സ്കോറില്‍ രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യയെ രോഹിതും രഹാനെയും ചേര്‍ന്ന് 114ല്‍ എത്തിച്ചെങ്കിലും രഹാനെയെ(7) മടക്കി ജാക്ക് ലീച്ച് ഇന്ത്യയുടെ കൂട്ടത്തകര്‍ച്ചക്ക് തിരികൊളുത്തി. പിന്നാലെ രോഹിത്തിനെയും(27) ലീച്ച് മടക്കി. ഇതിനുശേഷം പന്തെടുത്ത ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് റിഷഭ് പന്ത്(1), വാഷിംഗ്ടണ്‍ സുന്ദര്‍(0), അശ്വിന്‍(17), അക്സര്‍ പട്ടേല്‍(0), ബുമ്ര(1) എന്നിവരെ വീഴ്ത്തി ഇന്ത്യയെ 145 റണ്‍സിലൊതുക്കി. ഇംഗ്ലണ്ടിനായി റൂട്ട് എട്ട് റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ജാക്ക് ലീച്ച് നാലു വിക്കറ്റെടുത്തു.

click me!