ടി20യില്‍ ചരിത്രനേട്ടവുമായി അക്‌സര്‍ പട്ടേല്‍; 3000 റണ്‍സും 300 വിക്കറ്റും തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരം

Published : Oct 30, 2026, 08:16 PM IST
Axar Patel fire on Prince Yadav

Synopsis

ടി20 ക്രിക്കറ്റിൽ 3,000 റൺസും 300 വിക്കറ്റും തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടം അക്സർ പട്ടേൽ സ്വന്തമാക്കി. ന്യൂസിലൻഡിനെതിരായ നാലാം ടി20 മത്സരത്തിലാണ് താരം ഈ നാഴികക്കല്ല് പിന്നിട്ടത്. മത്സരത്തിൽ ഇന്ത്യ 87 റൺസിന് തോറ്റെങ്കിലും 5 മത്സരങ്ങളുടെ പരമ്പരയിൽ 3-1 ന് മുന്നിലാണ്.

ഓക്ക്ലന്‍ഡ്: പുരുഷ ട്വന്റി20 ക്രിക്കറ്റില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍. ടി20 ക്രിക്കറ്റില്‍ 3,000 റണ്‍സും 300 വിക്കറ്റും തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് അക്‌സര്‍ അക്കൗണ്ടിലാക്കിയത്. ന്യൂസിലന്‍ഡിനെതിരായ നാലാം ടി20 മത്സരത്തില്‍ ഫിന്‍ അലനെ പുറത്താക്കിയതോടെയാണ് താരം ഈ നേട്ടത്തിലെത്തിയത്. റഷീദ് ഖാന്‍, സുനില്‍ നരെയ്ന്‍, ഡ്വെയ്ന്‍ ബ്രാവോ, ആന്ദ്രെ റസല്‍, ഷാക്കിബ് അല്‍ ഹസന്‍, ഷാഹിദ് അഫ്രീദി, കീറോണ്‍ പൊള്ളാര്‍ഡ്, സാം കറന്‍ തുടങ്ങിയ പ്രമുഖര്‍ മാത്രമാണ് ഇതിന് മുന്‍പ് ഈ നാഴികക്കല്ല് പിന്നിട്ടിട്ടുള്ളത്.

ട്വന്റി20 കരിയറില്‍ ഇതുവരെ 345 മത്സരങ്ങള്‍ കളിച്ച അക്‌സര്‍ 21.94 ശരാശരിയിലും 134.43 സ്‌ട്രൈക്ക് റേറ്റിലും 3,818 റണ്‍സ് നേടിയിട്ടുണ്ട്. 9 അര്‍ദ്ധസെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്. 300 വിക്കറ്റുകളും താരം സ്വന്തമാക്കി. ചരിത്രനേട്ടം കുറിച്ചെങ്കിലും ഓക്ക്ലന്‍ഡില്‍ അക്‌സറിന് വ്യക്തിഗതമായി അത്ര നല്ല ദിനമായിരുന്നില്ല. മൂന്ന് ഓവറില്‍ 43 റണ്‍സ് വഴങ്ങിയ താരം ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത് (ഇക്കോണമി റൈറ്റ്: 14.33). 17 പന്തില്‍ 31 റണ്‍സെടുത്ത ഫിന്‍ അലനെ അഭിഷേക് ശര്‍മ്മയുടെ കൈകളില്‍ എത്തിച്ചതാണ് ഏക വിക്കറ്റ് നേട്ടം.

ബാറ്റിംഗിലും തിളങ്ങാന്‍ അക്‌സറിനായില്ല. ഒമ്പത് പന്തില്‍ ഏഴ് റണ്‍സെടുത്ത താരത്തെ മിച്ചല്‍ സാന്റ്‌നര്‍ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. മത്സരത്തില്‍ ഇന്ത്യ 87 റണ്‍സിന്റെ തോല്‍വി വഴങ്ങി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 49 പന്തില്‍ 107 റണ്‍സ് അടിച്ചുകൂട്ടിയ ഗ്ലെന്‍ ഫിലിപ്‌സിന്റെയും, 25 പന്തില്‍ 65 റണ്‍സ് നേടിയ മൈക്കല്‍ ബ്രേസ്വെലിന്റെയും മികവില്‍ 7 വിക്കറ്റിന് 259 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ഇരുവരും ചേര്‍ന്ന് 41 പന്തില്‍ 115 റണ്‍സാണ് അടിച്ചെടുത്തത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 20 ഓവറില്‍ 9 വിക്കറ്റിന് 172 റണ്‍സെടുക്കാനേ ഇന്ത്യക്കായുള്ളൂ. തോല്‍വിയോടെ പരമ്പര വൈറ്റ്വാഷ് ചെയ്യാനുള്ള ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റെങ്കിലും, ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച ഇന്ത്യ 5 മത്സരങ്ങളുള്ള പരമ്പരയില്‍ 3-1 ന് മുന്നിലാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'അവര്‍ക്ക് എല്ലാം നന്നായി അറിയാം'; വരുണ്‍ ചക്രവര്‍ത്തിയും കുല്‍ദീപ് യാദവും പുറത്തിരിക്കുന്നതിന്റെ കാരണം വ്യക്തമാക്കി ബോളിങ് കോച്ച്
ഇഷ് സോധിയെ മറികടന്നു, ഇന്ത്യക്കെതിരെ റെക്കോര്‍ഡിട്ട് മിച്ചല്‍ സാന്റ്‌നര്‍; വിക്കറ്റ് വേട്ടയില്‍ മൂന്നാമത്