ഇഷ് സോധിയെ മറികടന്നു, ഇന്ത്യക്കെതിരെ റെക്കോര്‍ഡിട്ട് മിച്ചല്‍ സാന്റ്‌നര്‍; വിക്കറ്റ് വേട്ടയില്‍ മൂന്നാമത്

Published : Oct 30, 2026, 07:55 PM IST
Mitchell Santner

Synopsis

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തിലെ മികച്ച പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 150 വിക്കറ്റുകൾ തികയ്ക്കുന്ന മൂന്നാമത്തെ ന്യൂസിലൻഡ് താരമായി മിച്ചൽ സാന്റ്നർ മാറി. ഇഷ് സോധിയുടെ റെക്കോർഡ് മറികടന്ന് ഇന്ത്യക്കെതിരെ ഏറ്റവും കൂടുതൽ ടി20 വിക്കറ്റുകൾ നേടുന്ന ബൗളറെന്ന നേട്ടവും സാന്റ്നർ സ്വന്തമാക്കി.

ഓക്ക്ലന്‍ഡ്: ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ പുതിയ ചരിത്രത്തിലിടം നേടി. മത്സരത്തില്‍ നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി അക്‌സര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തിയതോടെ, അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ 150 വിക്കറ്റുകള്‍ തികയ്ക്കുന്ന മൂന്നാമത്തെ മാത്രം കീവീസ് താരമായി സാന്റ്‌നര്‍ മാറി. നിലവില്‍ 142 ടി20 മത്സരങ്ങളില്‍ നിന്ന് 23.09 ശരാശരിയില്‍ 151 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം.

ഇതില്‍ നാല് തവണ നാല് വിക്കറ്റ് നേട്ടങ്ങളും ഉള്‍പ്പെടുന്നു. മികച്ച പ്രകടനം: 4/11. ഈ പരമ്പരയില്‍ മികച്ച ഫോമിലുള്ള താരം 11.22 ശരാശരിയില്‍ 9 വിക്കറ്റുകളാണ് ഇതിനകം വീഴ്ത്തിയത്. 2026-ല്‍ ഇതുവരെ കളിച്ച 20 മത്സരങ്ങളില്‍ നിന്ന് 21 വിക്കറ്റുകളും സാന്റ്‌നര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ ടി20 വിക്കറ്റുകള്‍ നേടുന്ന ബൗളറെന്ന റെക്കോഡും ഇപ്പോള്‍ സാന്റ്‌നറുടെ പേരിലാണ്. ഇഷ് സോധിയുടെ 30 വിക്കറ്റ് റെക്കോഡ് മറികടന്ന സാന്റ്‌നര്‍, ഇന്ത്യക്കെതിരെ 31 മത്സരങ്ങളില്‍ നിന്ന് 32 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

ന്യൂസിലന്‍ഡിനായി ടി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ താരങ്ങളുടെ പട്ടികയില്‍ ഇഷ് സോധിയും (142 മത്സരങ്ങളില്‍ നിന്ന് 165 വിക്കറ്റ്), ടിം സൗത്തിയും (126 മത്സരങ്ങളില്‍ നിന്ന് 164 വിക്കറ്റ്) ആണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. സാന്റ്‌നര്‍ തൊട്ടുപിന്നില്‍ മൂന്നാം സ്ഥാനത്തുണ്ട്.

നേരത്തെ, നാലാം ടി20യില്‍ ന്യൂസിലന്‍ഡ് 87 റണ്‍സിന് ജയിച്ചിരുന്നു. ജേക്കബ് ഡഫിയുടെ തകര്‍പ്പന്‍ ബോളിങ്ങും ഗ്ലെന്‍ ഫിലിപ്‌സിന്റെ വെടിക്കെട്ട് സെഞ്ചുറിയുമാണ് ഓക്ക്ലന്‍ഡില്‍ നടന്ന നാലാം മത്സരത്തില്‍ ന്യൂസിലന്‍ഡിന് വിജയം സമ്മാനിച്ചത്. പരമ്പരയില്‍ കിവീസിന്റെ ആദ്യ ജയമാണിത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെന്ന റെക്കോഡ് സ്‌കോറാണ് പടുത്തുയര്‍ത്തിയത്. ഗ്ലെന്‍ ഫിലിപ്‌സ് 49 പന്തില്‍ 6 ഫോറും 10 സിക്‌സും സഹിതം 107 റണ്‍സ് നേടിയപ്പോള്‍, മൈക്കല്‍ ബ്രേസ്വെല്‍ 25 പന്തില്‍ 4 ഫോറും 6 സിക്‌സും സഹിതം 65 റണ്‍സുമായി മികച്ച പിന്തുണ നല്‍കി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ജേക്കബ് ഡഫി (4/23), മിച്ചല്‍ സാന്റ്‌നര്‍ (2/24), മാത്യു ഫിഷര്‍ (2/40) എന്നിവരുടെ കൃത്യതയാര്‍ന്ന ബോളിങ് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. നിശ്ചിത 20 ഓവറില്‍ 172 റണ്‍സിന് ഇന്ത്യ എല്ലാവരും പുറത്തായി. 35 പന്തില്‍ 35 റണ്‍സെടുത്ത തിലക് വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

രവീന്ദ്ര ജഡേജയുടെ ഏകദിന കരിയര്‍ അവസാനിച്ചോ? ചേതേശ്വര്‍ പൂജാരയുടെയും അഭിഷേക് നായരുടെയും നിരീക്ഷണങ്ങള്‍ ഇങ്ങനെ
ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രമെഴുതി കാഗിസോ റബാഡ; ഏറ്റവും കുറഞ്ഞ പന്തുകളില്‍ 350 വിക്കറ്റുകള്‍ തികയ്ക്കുന്ന ബൗളര്‍