
ഓക്ക്ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ നാലാം ടി20 മത്സരത്തില്‍ 87 റണ്‍സിന്റെ വന്‍ തോല്‍വി ഏറ്റുവാങ്ങിയിട്ടും, ഇന്ത്യന്‍ ബാറ്റിങ് നിരയുടെ കനത്ത തകര്‍ച്ചയെക്കുറിച്ച് സംസാരിക്കാതെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. തോല്‍വിക്ക് ശേഷം മാധ്യമങ്ങളെ കണ്ട അയ്യര്‍ ബോളിങ് പ്രകടനത്തെക്കുറിച്ചും ഗ്ലെന്‍ ഫിലിപ്‌സിന്റെ തകര്‍പ്പന്‍ സെഞ്ചറിയെക്കുറിച്ചും സംസാരിച്ചെങ്കിലും, ടീമിന്റെ ദയനീയ ബാറ്റിങ് പ്രകടനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ല. പകരം, ടീമിന്റെ ബോളിങ് നിരയുടെ പരാജയത്തെയാണ് പ്രധാനമായും ചൂണ്ടിക്കാണിച്ചത്.
ക്യാപ്റ്റന്റെ പ്രതികരണം ഇങ്ങനെയായിരുന്നു... ''ഞങ്ങളുടെ ബൗളിംഗ് പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നു വന്നില്ല. പവര്‍പ്ലേയില്‍, പ്രത്യേകിച്ച് മൂന്നാം ഓവറില്‍ അവര്‍ക്ക് മുന്‍തൂക്കം ലഭിച്ചു. ഗ്ലെന്‍ ഫിലിപ്‌സിന്റെ ഷോട്ടുകള്‍ അവിശ്വസനീയവും ആസ്വാദ്യകരവുമായിരുന്നു.'' മത്സരശേഷം ശ്രേയസ് പറഞ്ഞു. ഓക്ക്ലന്‍ഡിലെ ഈഡന്‍ പാര്‍ക്ക് സ്റ്റേഡിയത്തിലെ ചെറിയ മൈതാനത്തിന്റെ അളവുകളുമായി പൊരുത്തപ്പെടാന്‍ പുതിയ താരങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
49 പന്തില്‍ 107 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സിന്റെയും, 25 പന്തില്‍ 65 റണ്‍സെടുത്ത മൈക്കല്‍ ബ്രേസ്‌വെല്ലിന്റെയും ബാറ്റിങ് പ്രകടനത്തെ അദ്ദേഹം വാനോളം പുകഴ്ത്തി. നിതീഷ് കുമാര്‍ റെഡ്ഡി എറിഞ്ഞ 16-ാം ഓവറില്‍ 4 തുടര്‍ച്ചയായ സിക്‌സറുകള്‍ ഉള്‍പ്പെടെ 32 റണ്‍സാണ് ഫിലിപ്‌സ് അടിച്ചെടുത്തത്. ഫിലിപ്‌സ്-ബ്രേസ്‌വെല്‍ സഖ്യം വെറും 41 പന്തില്‍ 115 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കുകയും ചെയ്തു.
260 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ഒരിക്കല്‍പോലും ലക്ഷ്യത്തിനടുത്തെത്താന്‍ കഴിഞ്ഞില്ല. ആദ്യ ഓവറിലെ ആദ്യ പന്തുകളില്‍ തന്നെ സഞ്ജു സാംസണും ഇഷാന്‍ കിഷനും പുറത്തായത് ടീമിന് കനത്ത പ്രഹരമായി. പവര്‍പ്ലേ പിന്നിടുമ്പോഴേക്കും 61 റണ്‍സിന് 4 വിക്കറ്റുകള്‍ നഷ്ടപ്പെട്ട സന്ദര്‍ശകര്‍ ഒടുവില്‍ 172 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!