ബാബര്‍ തുടരും, ഷഹീന്‍ അഫ്രീദിയും അബ്രാര്‍ അഹമ്മദും പുറത്ത്, നമീബിയക്കെതിരെ പാകിസ്ഥാന് നിർണായക ടോസ്

Published : Feb 18, 2026, 02:52 PM IST
Babar Azam

Synopsis

ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തിൽ വമ്പൻ സ്കോർ പടുത്തുയർത്തി നമീബിയയെ സമ്മർദ്ദത്തിലാക്കുകയാണ് ലക്ഷ്യമെന്ന് പാക് നായകൻ സൽമാൻ അലി ആഗ വ്യക്തമാക്കി.

കൊളംബോ: ടി20 ലോകകപ്പിലെ ജീവന്‍മരണപ്പോരാട്ടത്തില്‍ നമീബിയക്കെതിരെ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ത്യക്കെതിരായ മത്സരം ദയനീയമായി തോറ്റ ടീമില്‍ മാറ്റങ്ങളോടെയാണ് പാകിസ്ഥാന്‍ ഇന്നിറങ്ങുന്നത്. മോശം ഫോമിലാണെങ്കിലും ബാബര്‍ അസം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ പേസര്‍ ഷഹീന്‍ അഫ്രീദിയും സ്പിന്നര്‍ അബ്രാര്‍ അഹമ്മദും പാകിസ്ഥാന്‍റെ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. സൽമാൻ മിർസയും യുവതാരം ഖവാജ നാഫേയും പകരക്കാരായി ടീമിലിടം പിടിച്ചു.

ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തിൽ വമ്പൻ സ്കോർ പടുത്തുയർത്തി നമീബിയയെ സമ്മർദ്ദത്തിലാക്കുകയാണ് ലക്ഷ്യമെന്ന് പാക് നായകൻ സൽമാൻ അലി ആഗ വ്യക്തമാക്കി.ഇന്ത്യയോട് ഏറ്റുവാങ്ങിയ കനത്ത തോൽവിക്ക് ശേഷം വിജയവഴിയിൽ തിരിച്ചെത്താനുറച്ചാണ് പാകിസ്ഥാൻ ഇന്ന് കൊളംബോയിൽ ഇറങ്ങുന്നത്. നിലവിൽ ബാറ്റിംഗിൽ ചില പോരായ്മകൾ ഉണ്ടെങ്കിലും യുഎസ്എയ്ക്കെതിരെ പുറത്തെടുത്ത മികച്ച പ്രകടനം ഇന്ന് ആവർത്തിക്കാനാകുമെന്ന് ടീം പ്രതീക്ഷിക്കുന്നു.

ഈ മത്സരത്തിൽ വിജയിച്ചാലോ അല്ലെങ്കിൽ മഴ മൂലം മത്സരം ഉപേക്ഷിക്കപ്പെട്ടാലോ പാകിസ്ഥാന് സൂപ്പർ 8 ഘട്ടത്തിലേക്ക് യോഗ്യത നേടാം.ജയിച്ചാൽ ടൂർണമെന്റിലെ ഏറ്റവും വലിയ അട്ടിമറി കുറിക്കാൻ നമീബിയയ്ക്കാകും.

നമീബിയ പ്ലേയിംഗ് ഇലവന്‍: ലോറൻ സ്റ്റീൻകാമ്പ്, ജാൻ ഫ്രൈലിങ്ക്, ജാൻ നിക്കോൾ ലോഫ്റ്റി-ഈറ്റൺ, ഗെർഹാർഡ് ഇറാസ്മസ് (ക്യാപ്റ്റൻ), അലക്സാണ്ടർ വോൾഷെങ്കി, ജെജെ സ്മിത്ത്, സെയ്ൻ ഗ്രീൻ (വിക്കറ്റ് കീപ്പർ), റൂബൻ ട്രംപിൾമാൻ, വില്ലെം മൈബർഗ്, ബെർണാഡ് ഷോൾട്സ്, ജാക്ക് ബ്രാസൽ.

പാകിസ്ഥാൻ പ്ലേയിംഗ് ഇലവൻ: സാഹിബ്‌സാദ ഫർഹാൻ, സയിം അയൂബ്, സൽമാൻ അലി ആഗ (ക്യാപ്റ്റൻ), ബാബർ അസം, ഉസ്മാൻ ഖാൻ (വിക്കറ്റ് കീപ്പർ), ഖവാജ നാഫേ, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, സൽമാൻ മിർസ, ഉസ്മാൻ താരിഖ്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സഞ്ജുവിന് പ്രതീക്ഷ വേണ്ട, ഓപ്പണര്‍മാരായി അഭിഷേകും ഇഷാനും തന്നെ, ടീമില്‍ ഒരേയെൊരു മാറ്റം, പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് പിയൂഷ് ചൗള
'പ്രണയത്തിൽ ഞാൻ അന്ധയായിരുന്നു', വിവിയന്‍ റിച്ചാർഡ്സുമായുള്ള വിവാഹം മുടങ്ങാനുള്ള കാരണം വെളിപ്പെടുത്തി നീന ഗുപ്ത